Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്‌ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സുന്ദരിയായിരിക്കാന്‍ 20 വഴികള്‍
സുന്ദരിയായിരിക്കുക എന്നത് എല്ലാ സ്‌ത്രീകളുടെ മനസ്സിലും എക്കാലവും ഉള്ള മോഹമാണ്. ശരിയായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണവും ശരീര സംരക്ഷണവും ഉണ്ടെങ്കില്‍ രൂപഭംഗി മങ്ങാതെ എന്നും നിങ്ങള്‍ക്ക് സുന്ദരിയായിരിക്കാം .
ആരോഗ്യവും സൗന്ദര്യത്തിന്റെ മറ്റൊരു വശം തന്നെയാണ്. ആരോഗ്യമുള്ള ശരീരവും ചര്‍മവും മുടിയും നിങ്ങളെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരാളാക്കി മാറ്റും. ഇതിന് വലിയ ബുദ്ധിമുട്ടോ പണച്ചെലവോ ഒന്നും തന്നെ ആവശ്യമില്ല.
നിങ്ങളുടെ സൗന്ദര്യം നിലനിര്‍ത്താന്‍ ചില നിര്‍ദ്ദേശങ്ങളിതാ

മൃതകോശങ്ങള്‍
മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് ശരീരം സ്ഥിരമായി തേച്ചു കഴുകുക. ഓരോ തവണയും കുളി കഴിയുമ്പോള്‍ ശരീരം മുഴുവന്‍ മോയിസ്‌ച്യുറൈസര്‍ പുരട്ടുന്നത് നല്ലതാണ് വിറ്റാമിന്‍ ഇയുടെയും ആന്റി-ഓക്‌സിഡന്റ്‌സിന്റെയും ഉറവിടമാണ് ഇവ. പ്രകൃതി ദത്തമായി ലഭിക്കുന്ന തേന്‍, പഞ്ചസാര എന്നിവയുടെ മിശ്രിതം ശരീരം തേച്ച് കഴുകാന്‍ വളരെ നല്ലതാണ്.

വെള്ളം കുടിക്കുക
എല്ലാം ദിവസവും 8 മുതല്‍ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുക. ഇത് നിര്‍ജ്ജലീകരണം തടയുകയും ചര്‍മ്മം ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

അഴുക്ക് കളയുക
ശരീരം കൂടുതല്‍ വൃത്തിയായിരിക്കാന്‍ ദിവസം രണ്ട് നേരം കുളിക്കുന്നത് ശീലമാക്കുക. നല്ല പോലെ കുളിക്കുന്നത് ശരീരം തണുപ്പിക്കുന്നതിന് പുറമെ വൃത്തിയായിരിക്കാനും സഹായിക്കും. കുളിക്കു ശേഷം അയഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നതാണ് ചര്‍മ്മത്തിന് നല്ലത്.

കേശ സംരക്ഷണം
ചൂടു കൂടുന്നതും മലിനീകരണവും നിങ്ങളുടെ മുടികളുടെ ആരോഗ്യത്തെ ബാധിക്കും. നല്ല മുടി നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്കനുയോജ്യമായ ഷാമ്പൂ ഉപയോഗിക്കുക. ഷാമ്പൂ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഷാമ്പൂ ഉപയോഗിക്കുന്നത് അധികമായാല്‍ മുടി വര്‍ണ്ടുപോകുന്നതിനും നിറം മങ്ങുന്നതിനും കാരണമാകും. മുടിയില്‍ ഷാമ്പൂ തേയ്‌ക്കുന്നതിന്റെ കൂടെ അല്‍പം ബേക്കിങ് സോഡ ചേര്‍ക്കുന്നത് മുടിയിലെ അഴുക്ക് പോകുന്നതിന് സഹായിക്കും.

സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം
സൂര്യപ്രകാശം നേരിട്ട് പതിച്ച് ചര്‍മ്മത്തിന്റെ നിറം മങ്ങാതിരിക്കാന്‍ എല്ലാ ദിവസവും സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അലര്‍ജിയും മറ്റും ഒഴിവാക്കുന്നതിനായി ചര്‍മ്മത്തിന് അനുയോജ്യമായ സണ്‍ സ്‌ക്രീന്‍ കണ്ടെത്തി ഉപോയോഗിക്കണം.

കാല്‍വിരലുകള്‍ മൂടാതിരിക്കുക
കാല്‍ വിരലുകള്‍ മൂടുന്ന ചെരുപ്പുകള്‍ ഒഴിവാക്കുക. നല്ല വായു സഞ്ചാരം ഉണ്ടാകുന്നതിനും കാല്‍പാദങ്ങള്‍ക്ക് നാറ്റവും ഫംഗസ് ബാധയും ഉണ്ടാകുന്നത് തടയാനും ഇത് സഹായിക്കും.

കട്ടിതൈര് കൂടുതല്‍ ഉപയോഗിക്കുക
കട്ടിതൈരിന്റെ ഉപയോഗം കൂട്ടുക. കട്ടി തൈര് ചര്‍മ്മത്തിന് നല്ലതാണെന്നതിന് പുറമെ പ്രായം ആകുന്നതിന്റെ ആക്കം കുറയ്‌ക്കുകയും ചെയ്യും . സൂര്യപ്രകാശം മൂലം നിറം മങ്ങുന്നതിന് പരിഹാരമായി മുടിയിലും ചര്‍മ്മത്തിലും തൈര് പുരട്ടുന്നതും നല്ലതാണ്.

രോമം കളയാന്‍ പുതിയ വഴി
റേസര്‍ ഉപയോഗിച്ചാണ് കൈകാലുകളിലെ രോമം കളയുന്നതെങ്കില്‍ പുതിയൊരു മാര്‍ഗം പരീക്ഷിച്ചു നോക്കാം. കുളിക്കുന്നതിന് മുമ്പ് രോമം നീക്കം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആദ്യം ചൂടു വെള്ളത്തില്‍ കൈകാലുകള്‍കഴുകുക. രോമത്തിന്റെ തുമ്പ് മൃദുവാക്കാന്‍ ഇത് സഹായിക്കും. ഇത് മൂലം മിനുസം കൂടുതല്‍ സമയം നീണ്ടു നില്‍ക്കും . പ്രകൃതിദത്ത ഔഷധങ്ങളേതെങ്കിലും തണുത്തവെള്ളത്തില്‍ ചേര്‍ക്കുക.

മിനുസമുള്ള തലയിണ
മിനുസമുള്ള തലയിണ ഉറകള്‍ ഉപയോഗിക്കുന്നത് തലമുടി തലയിണയില്‍ ഉരസുന്നത് തടയും. മുടി കേടു കൂടാതെ ഭംഗിയായിരിക്കാന്‍ ഇത് സഹായിക്കും.

പാടുകളോട് വിട പറയുക
വളരെ പെട്ടന്ന് മുഖത്തും ചര്‍മ്മത്തിലും പാടുകള്‍ വരുന്നവരുണ്ട്. ഇതിന് പ്രകൃതിദത്തമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതാണ് ഉചിതം. മുട്ടയുടെ വെള്ള, കോണ്‍ഫ്‌ളവര്‍, നാരങ്ങ നീര് എന്നിവയുടെ മിശ്രിതം പാടുകളും തവിട്ട് നിറവും പോകാന്‍ നല്ലതാണ്. ഉരുളക്കിഴങ്ങോ നാരങ്ങാ നീരോ ഉപയോഗിച്ച് വെറുതെ തിരുമ്മിയാലും മതി. ഇതു കൊണ്ട് പരിഹാരം ഉണ്ടായില്ലങ്ങങ്കില്‍ ത്വക് രേഗ വിദഗ്‌ധനെ കാണുക.

പുറം ഭംഗിയാക്കുക
പുറത്തിന്റെ ഭംഗി കാത്തു സൂക്ഷിക്കുന്നതിന് ചര്‍മ്മത്തിന്റെ നിറം മങ്ങാതെ നോക്കണം. ഇതിന് പുറത്തെ ചര്‍മ്മത്തിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യേണ്ടതാവശ്യമാണ്. പപ്പായ മിശ്രിതമാണ് ഇതിന് നല്ലത്. 5- 10 മിനുട്ടത്തേയ്‌ക്ക് പപ്പായ മിശ്രിതം ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത്. പുറത്തെ ചെളിയും നശിച്ച കോശങ്ങളും നശിക്കാന്‍ സഹായിക്കും.

തല സംരക്ഷിക്കുക
തലയില്‍ തൊപ്പി വയ്‌ക്കുന്നത് ചിലപ്പോള്‍ എണ്ണ തൊലിയിലേക്ക് ഒലിച്ചിറങ്ങി നെറ്റിയില്‍ പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും ഇത് തടയുന്നതിന് എപ്പോഴും നെറ്റി തുടച്ച് വൃത്തിയാക്കാന്‍ ശ്രമിക്കുക

കാല്‍പാദങ്ങളുടെ ആരോഗ്യം
ഷൂസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എപ്പോഴും അവ ധരിക്കുന്നതിന് മുമ്പ് ഫംഗസ് വരാതിരിക്കാനുള്ള പൗഡറുകള്‍ ഉപയോഗിക്കുക. കൂടാതെ കാല്‍പാദങ്ങളിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്യൂമിങ് സ്റ്റോണ്‍ ഉപയോഗിച്ച് സ്ഥിരമായി തേച്ച് കഴുകുന്നതും നല്ലതാണ്.

പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിക്കുക
ആരോഗ്യത്തിനും തിളക്കമുള്ള ശരീര വര്‍ണ്ണത്തിനും മുട്ട, പയര്‍ വര്‍ഗ്ഗങ്ങള്‍,മാംസം , പാല്‍, വെണ്ണ തുടങ്ങിയ പ്രോട്ടീന്‍ ധാരാളമുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക. പല്ലിന്റെയും എല്ലിന്റെയും ബലത്തിനും ഇവ നല്ലതാണ്.

ആവശ്യത്തിന് വിശ്രമിക്കുക
ശരീരത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിന് ആവശ്യത്തിന് ഉറക്കവും വെള്ളവും വേണം. ഇവ രണ്ട് ശരീരത്തിന്റെ നിറം മങ്ങാതെ നലനിര്‍ത്തും. ശരീരത്തിലടിഞ്ഞു കൂടുന്ന അനാവശ്യ വിഷങ്ങള്‍ പുറം തള്ളാനും കണ്ണുകളുടെ ഭംഗിക്കും ഇവ രണ്ടും അത്യാവശ്യമാണ്.

അധിക ഒരുക്കം ഒഴിവാക്കുക
മുഖ സൗന്ദര്യത്തിനായി ഒരുങ്ങുന്നത് പരിമിതപെടുത്തുക. സൗന്ദര്യവര്‍ധക വസ്‌തുകള്‍ അധികം ഉപയോഗിക്കുന്നത് മുഖത്ത് പാടുകള്‍ വീഴുന്നതിനും മുഖ ചര്‍മ്മം മങ്ങുന്നതിനും കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് ഇവയെല്ലാം കഴുകി കളഞ്ഞ് മുഖം വൃത്തിയാക്കാന്‍ മറക്കരുത്.

ക്ലെന്‍സര്‍
നിറവും വൃത്തിയും നിലനിര്‍ത്തുന്നതിന് ചര്‍മ്മത്തിന് അനുയോജ്യമായ ഉത്‌പന്നങ്ങള്‍ എല്ലാ ദിവസവും ഉപയോഗിക്കുക. നല്ല ക്ലെന്‍സര്‍
നശിച്ച കോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഇതിന് പുറമെ എണ്ണമയവും ഇല്ലാതാക്കും. ഇത് കൂടാതെ മോയിസ്‌ച്യൂറൈസര്‍ കൂടി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ അഴക് കൂട്ടും

സാനിറ്റൈസര്‍
കൈയ്യില്‍ അഴുക്കുണ്ടെങ്കില്‍ മുഖത്ത് തുടര്‍ച്ചയായി തൊടുന്നത് മുഖക്കുരു ഉണ്ടാകാന്‍ കാരണമായേക്കും. പുറത്തു പോകുമ്പോള്‍ കൈയ്യില്‍ സാനിറ്റൈസര്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക. മുഖത്ത് കൈകൊണ്ട് തൊടുന്നത് പരമാവധി കുറയ്‌ക്കുക.

ചര്‍മ്മകോശങ്ങള്‍
ആഴ്‌ചയില്‍ ഒരിക്കലെങ്കിലും നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യുക. ഇത് അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്‌ത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കാന്‍ സഹായിക്കും.

കണ്ടീഷണര്‍
മുടി കഴുകിയതിന് ശേഷം നല്ല കണ്ടീഷണറുപയോഗിക്കുന്നത് പൊട്ടിയ മുടികളും തലയിലെ അഴുക്കും കളയുന്നതിന് സഹായിക്കും. മുടി വരണ്ടു പോകാതിരിക്കാനും ഇത് സഹായിക്കും.



Click it and Unblock the Notifications











