മുഖക്കുരു പാടുകള്‍ മാറ്റാം

By Super

ടീനേജില്‍ പലര്‍ക്കും മുഖക്കുരു വരുന്നത് സ്വാഭാവികം. ആ പ്രായത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും അസന്തുലിതാവസ്ഥയുമൊക്കെയാണ് ഇതിന് കാരണം. എന്നാല്‍ പഠനത്തിന്‍റെയും മറ്റും തിരക്കിനിടയില്‍ പലരും അത് വേണ്ടവിധം പരിചരിക്കാറില്ല.അതുകൊണ്ട് തന്നെ 20 കളിലെത്തുമ്പോള്‍ പണ്ടത്തെ മുഖക്കുരുവിന്‍റെ പാടുകള്‍ പലരുടേയും മുഖത്ത് നിന്ന് മാറുകയുമില്ല.

പേടിക്കേണ്ട മുഖക്കുരു ഉണ്ടാക്കുന്ന കറുത്ത പാടുകള്‍ക്ക് പരിഹാരമുണ്ട്.അതിന് ആരോഗ്യപ്രവര്‍ത്തക ഡയാന സ്മിത്ത് നിര്‍ദ്ദേശിക്കുന്ന വഴികള്‍ നോക്കൂ

ചന്ദനലേപം

ചന്ദനലേപം

ചന്ദനപ്പൊടിയില്‍ ഒരല്‍പ്പം റോസ് വാട്ടര്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക.ഒരു മണിക്കൂര്‍ ഇത് മുഖത്ത് വച്ച ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.ഇത് ദിവസവും ചെയ്താല്‍ മുഖത്തുള്ള പാടുകള്‍ മാറിക്കിട്ടും.

ഉലുവയില മാസ്ക്ക്

ഉലുവയില മാസ്ക്ക്

ഉലുവയില നന്നായി അരച്ച പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക.അരമണിക്കൂര്‍ വച്ചശേഷം കഴുകിക്കളയുക.ഇത് മുഖത്തെപാടുകള്‍ മാറ്റും.

കൂളിംഗ് പാക്ക്

കൂളിംഗ് പാക്ക്

ഒരു പിടി ഉലുവ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഉലുവവെള്ളം തണുത്തശേഷം ഇത് മുഖത്ത് പാടുകളുള്ള ഇടത്ത് വയ്ക്കുക. അതല്ലെങ്കില്‍ ഈ വെള്ളം കൊണ്ട് മുഖം കഴുകാം.ശേഷം മുഖം ടവ്വല്‍ കൊണ്ട് തുടയ്ക്കാതെ അതേപടി ഉണക്കണം.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

മുഖക്കുരുവിന്‍റെ കറുത്ത പാടുകളില്‍ എന്നും ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്താല്‍ പാടുകള്‍ മാറിക്കിട്ടും.ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തി ചര്‍മ്മം മൃദുലമാക്കാന്‍ ഒലീവ് ഓയിലിന് കഴിവുണ്ട്. ഇത് പാടുകള്‍1 മാറ്റാന്‍ സഹായിക്കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ നന്നായി പിഴിഞ്ഞ് മുഖത്ത് തേക്കുന്നത് പാടുകള്‍ അകറ്റും.മാത്രമല്ല മുഖക്കുരു വരുന്നത് തടയാനും കറ്റാര്‍ വാഴയ്ക്ക് കഴിവുണ്ട്. കറ്റാര്‍ വാഴ മുഖത്തിടുന്നത് പതിവാക്കിയാല്‍ മുഖക്കുരുവില്‍ നിന്നും പാടില്‍ നിന്നും ശാശ്വതമായ മോചനം നേടാം.

തേന്‍

തേന്‍

മുഖത്തെ പാടുകളില്‍ അല്‍പ്പം തേന്‍ പുരട്ടി അല്‍പ്പം നേരം വച്ച് കഴുകിക്കളയാം.ബാക്ടീരിയകളോട് പ്രതിപ്രവര്‍ത്തിക്കാനുള്ള തേനിന്‍റെ കഴിവ് മുഖക്കുരുവിന്‍റെ പാടുകള്‍ ഇല്ലാതാക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ഒരല്‍പ്പം ചെറുനാരങ്ങാനീര് എടുത്ത പാടുള്ളയിടത്ത് തേച്ച് കുറച്ചുനേരം വച്ച് കഴുകിക്കളയാം.ഇത് പാടുകളെ അപ്രത്യക്ഷമാക്കും.

റോസ് വാട്ടര്‍ ടോണര്‍

റോസ് വാട്ടര്‍ ടോണര്‍

വാങ്ങിയത് കൈവശമില്ലെങ്കില്‍ വീട്ടില്‍ത്തന്നെ റോസ് വാട്ടര്‍ ഉണ്ടാക്കാം.അല്‍പ്പം വെള്ളം റോസാപ്പൂവിന്‍റെ ഇതളുകള്‍ ഇട്ട് തിളപ്പിച്ചാല്‍ മതിയാകും.ഇത് മുഖത്ത് പുരട്ടി തുടയ്ക്കാതെ ഉണങ്ങാന്‍ അനുവദിക്കുക. പാടുകള്‍ സാവധാനം അപ്രത്യക്ഷമാകും.

ഉരുളക്കിഴങ്ങ് ക്ലെന്‍സര്‍

ഉരുളക്കിഴങ്ങ് ക്ലെന്‍സര്‍

ഒരു ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.ഇത് ഉപയോഗിച്ച് പാടുള്ള ഇടങ്ങളില്‍ മൃദുവായി ഉരയ്ക്കുക. പിന്നീട് ഇത് കുറച്ച് നേരം മുഖത്തിടുകയുമാകാം.ഉണങ്ങിക്കഴിഞ്ഞ് കഴുകിയാല്‍ ചര്‍മ്മം കൂടുതല്‍ മൃദുവാകുകയും പാടുകള്‍ മായുകയും ചെയ്യും.

വെള്ളം കുടിക്കാം

വെള്ളം കുടിക്കാം

ദിവസവും നന്നായി വെള്ളം കുടിക്കുക.വെള്ളം വിയര്‍പ്പിന്‍റെ രൂപത്തില്‍ പുറത്തേക്കു പോകുമ്പോള്‍ കൂടെ പാടുകള്‍ക്ക് കാരണമായ ഘടകങ്ങളേയും ശരീരം പുറന്തള്ളും.

പച്ചക്കറി ജ്യൂസുകള്‍ കഴിക്കാം

പച്ചക്കറി ജ്യൂസുകള്‍ കഴിക്കാം

പ്രോട്ടീനുകളുടേയും പോഷകങ്ങളുടേയും കലവറയാണ് പച്ചക്കറികള്‍.. ആഴ്ച്ചയില്‍ മൂന്നോ നാലോ പ്രാവശ്യം പച്ചക്കറി ജ്യൂസുകള്‍ കഴിക്കുന്നത് ശീലമാക്കുക.ശരീരത്തിന്‍റെ നിറത്തില്‍ കാര്യമായ വത്യാസം വരുന്നത് നിങ്ങള്‍ക്ക് നേരിട്ട് കാണാം.

 ഗ്രീന്‍ ടീ കുടിക്കാം

ഗ്രീന്‍ ടീ കുടിക്കാം

ശരീരത്തില്‍ നിന്നും വിഷമയമായ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രകൃതിദത്തമായ വഴിയാണ് ഗ്രീന്‍ ടീ.ദിവസം ഒന്നോ രണ്ടോ കപ്പ് ഗ്രീന്‍ ടീ ശീലമാക്കിയാല്‍ ചര്‍മ്മരോഗങ്ങളോടും പാടുകളോടും ഗുഡ്ബൈ പറയാം.

തക്കാളി

തക്കാളി

തക്കാളി നന്നായി പിഴിഞ്ഞ് നീര് മുഖത്ത് ഉരച്ചു പിടിപ്പിക്കാം. അല്‍പ്പ സമയം മുഖത്ത് വച്ച ശേഷം കഴുകിക്കളയുക. ഇത് ദിവസവും തുടര്‍ന്നാല്‍ പാടുകള് സാവധാനം മാഞ്ഞുപോകും.

ഐസ് ചികിത്സ

ഐസ് ചികിത്സ

ഐസ് ക്യൂബുകളും പാടുകള്‍ മാറ്റാന്‍ നല്ല മരുന്നാണ്.ദിവസവും ഐസ് ക്യൂബ് എടുത്ത് പാടുകള്‍ക്ക് മേല്‍ ഉരച്ചാല്‍ പാടുകള്‍ ക്രമേണ മാഞ്ഞുപോകും.

വ്യായാമം

വ്യായാമം

വ്യായാമം ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് പല ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാം. വണ്ണവും തൂക്കവും കുറയ്ക്കാന്‍ മാത്രമല്ല മുഖക്കുരു ഉണ്ടാകുന്നത് നിയന്ത്രിക്കാനും വ്യായാമം പ്രയോജനപ്പെടും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ രാത്രിയിലുടനീളം മുഖക്കുരുവിന്‍മേല്‍ വച്ചിരുന്നാല്‍ പഴുപ്പും തടിപ്പും മാറിക്കിട്ടും.

വൃത്തി ശീലമാക്കാം

വൃത്തി ശീലമാക്കാം

പുറത്തുപോയി വന്നാല്‍ മുഖം കഴുകുന്നത് ശീലമാക്കുക. മുഖം വൃത്തിയായി സൂക്ഷിച്ചാല്‍ ബാക്ടീരിയയുടെ വളര്‍ച്ച തടയാനും അഴുക്ക് കളയാനും അതുവഴി മുഖക്കുരുവിനെ ഒഴിവാക്കാനും സാധിക്കും.

 മേക്കപ്പ് ഒഴിവാക്കാം

മേക്കപ്പ് ഒഴിവാക്കാം

കഴിവതും മേക്കപ്പ് ഒഴിവാക്കാന്‍ ശ്രമിക്കാം. ഒഴിവാക്കാനാവാത്ത അവസ്ഥയുണ്ടെങ്കില്‍ വീട്ടിലെത്തിയ ഉടനെ വൃത്തിയായി കഴുകിക്കളയാം.കുറേക്കാലം ഒരേ മേക്കപ്പ് തന്നെ ഉപയോഗിക്കാതിരിക്കാനും എണ്ണ ഉപയോഗിച്ചിരിക്കുന്ന മേക്കപ്പുകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം. ഇത് മുഖചര്‍മ്മത്തെ കേടാക്കിയേക്കാം.

മുഖം തോടേണ്ട

മുഖം തോടേണ്ട

മുഖക്കുരു ഉണ്ടാല്‍ പലരുടേയും കൈ മുഖത്ത് തന്നെയായിരിക്കും .നുള്ളിയും തലോടിയും അതിനെ കൈ കൊണ്ട് പരിചരിക്കാന്‍ നിന്നാല്‍ സ്ഥിതി കൈവിട്ടു പോകുകയേ ഉള്ളൂ.അതുകൊണ്ട് മുഖക്കുരു ഉള്ളവര്‍ ഏത് നേരവും അത് കൈ കൊണ്ട് തൊടാതിരിക്കുക.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരല്‍പ്പം ബേക്കിംഗ്സോഡ വെള്ളത്തില്‍ കുതിര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പാടുകളില്‍ പുരട്ടുക. 20 മിനുട്ട് കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകണം. ഇത് പാടുകള്‍ മാഞ്ഞുപോകാന്‍ സഹായിക്കും.

X
Desktop Bottom Promotion