Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കണ്ണുകളുടെ ക്ഷീണം മാറ്റേണ്ടേ
മുഖ സൗന്ദര്യത്തില്‍ പ്രധാന പങ്ക് കണ്ണുകള്‍ക്കുണ്ട്. കണ്ണുകളുടെ സൗന്ദര്യത്തെ കവികള്‍ വാഴ്ത്തിപ്പാടുന്നത് ഇതുകൊണ്ടാണ്.
ഭംഗിയുള്ള കണ്ണുകളുണ്ടായാലും കാര്യമില്ല, വല്ലാതെ ക്ഷീണിച്ച, കരുവാളിച്ച കണ്ണുകളാണെങ്കിലോ. പ്രത്യേകിച്ച് ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ കണ്ണുകള്‍ക്ക് കൂടുതല്‍ ക്ഷീണം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും.

കണ്ണുകള്‍ ക്ഷീണിച്ചെങ്കില്‍ കണ്ണിന് ഉണര്‍വു നല്കാന് ചില വഴികളുമുണ്ട്. നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന വഴികള്‍.
ഐസ് പായ്ക്ക് കണ്ണുകളുടെ ക്ഷീണം മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. വൃത്തിയുള്ള, അധികം കട്ടിയില്ലാത്ത ഒരു ടവലില്‍ ഐസ് പൊതിഞ്ഞ് കണ്ണുകള്‍ക്കു മുകളില്‍ അല്പനേരം വയ്ക്കുന്നത് കണ്ണുകളുടെ ക്ഷീണം മാറാന്‍ സഹായിക്കും.
പനിനീരില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുന്നുതും കണ്ണുകളുടെ ക്ഷീണം മാറാന്‍ സഹായിക്കുന്ന മറ്റൊരു വഴി തന്നെയാണ്. തണുപ്പിച്ച പനിനീരാണ് കൂടുതല്‍ നല്ലത്.
കുക്കുമ്പര്‍ കനം കുറച്ച് അരിഞ്ഞ് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുന്നതും ക്ഷീണം മാറാനുള്ള ഒരു വഴിയാണ്.
ചര്‍മം തണുപ്പിക്കാന്‍ ചന്ദനം വളരെ നല്ലതാണ്. ഇതുപോലെ കണ്ണിന്റെ ക്ഷീണം മാറ്റാനും ഇത് വളരെ നല്ലതു തന്നെ. അല്പം ചന്ദനമെടുത്ത് കണ്ണിനു ചുറ്റും നേര്മയായി പുരട്ടാം. കഴുകുമ്പോഴും സൂക്ഷിച്ചു വേണം. കാരണം കണ്ണിനു താഴെയുള്ള ചര്‍മം വളരെ കട്ടി കുറഞ്ഞതാണ്.
ചെറുനാരങ്ങാനീര് നേര്‍പ്പിച്ച് കണ്ണിനു ചുറ്റമുള്ള ചര്‍മത്തില്‍ പുരട്ടുന്നതും ചെറുനാരങ്ങ മുറിച്ച കണ്ണിനു ചുറ്റും ഉരസുന്നതും നല്ലതാണ്. കണ്ണിനടിയിലെ കറുത്ത പാടു മാറാന്‍ ഇത് നല്ലൊരു വഴിയാണ്. ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഗുണമാണ് ഇതിന് കാരണം.



Click it and Unblock the Notifications
