Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നോ?
ഒതുങ്ങിയ, മസിലുകളും ചര്‍മവും അയയാത്ത വയറായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹം പലപ്പോഴും നടക്കാതിരിക്കുക സ്ത്രീകളുടെ കാര്യത്തിലായിരിക്കും. പ്രേത്യകിച്ച് പ്രസവശേഷം.
പെട്ടെന്ന് തടി കൂടുകയോ കുറയുകയോ ചെയ്യുന്നതും വയറിലെ ചര്‍മം അയയാന്‍ കാരണമാകും.
വയറ്റിലെ ചര്‍മത്തിന് മുറക്കം നല്കാന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

മോയിസ്ചറൈസര്‍
തടി കുറയാന്‍ ശ്രമിയ്ക്കുമ്പോള്‍ വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നത് സ്വാഭാവികമാണ്. ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടുന്നത് ഗുണം ചെയ്യും.

സ്ക്രബര്‍
വയറ്റിലും സ്ക്രബര്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇത് പഴയ ചര്‍മം നശിപ്പിക്കുന്നതിനും പുതിയ ചര്മമുണ്ടാകുന്നതിനും സഹായിക്കും. വയറ്റിലെ ചര്‍മത്തിന് മൃദുത്വം നല്‍കുന്നതിനും ഇത് സഹായിക്കും.

തടി
പെട്ടെന്ന് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നതും ചര്‍മം പെട്ടെന്ന് അയഞ്ഞു തൂങ്ങാനിട വരുത്തും. ആരോഗ്യകരമായി പതുക്കെ തടി കുറയ്ക്കുക.

ക്രഞ്ചസ്
ക്രഞ്ചസ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വയറ്റിലെ മസിലുകള്‍ക്ക് മുറുക്കം നല്‍കുന്നതിനൊപ്പം ചര്‍മത്തിനും മുറുക്കം നല്കാന് സഹായിക്കും.

ഏറോബിക്സ്
ഏറോബിക്സ്, യോഗ, സുംബ ഡാന്‍സ് തുടങ്ങിയവ ചര്‍മത്തിന് മുറക്കം നല്കാന് സഹായിക്കും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നതിനൊപ്പം ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാനും സഹായിക്കും.

പ്രോട്ടീന്‍
ചര്‍മത്തിന്റെ മുറുക്കം നില നിര്‍ത്തുന്നതില്‍ ഭക്ഷണങ്ങളും മുഖ്യ പങ്കു വഹിയ്ക്കുന്നുണ്ട്. കൊളാജന്‍ എന്നൊരു ഘടകമാണ് ചര്‍മത്തിന്റെ മുറുക്കം നില നിര്‍ത്തുന്നത്. ഇതിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടത് വളരെ പ്രധാനമാണ്. മുട്ട, പാലുല്പന്നങ്ങള്, പയര്‍, നട്സ്, മീന്‍ തുടങ്ങിയവയെല്ലാം കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.



Click it and Unblock the Notifications
