Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
സുന്ദരനാവാം,ഷേവിങ്ങിലൂടെ!
നന്നായി ഷേവ് ചെയ്യുക എന്നത് സുഖകരമായ ഒരു കാര്യമാണ്. ആത്മവിശ്വാസം ലഭിക്കാനും ഇത് സഹായിക്കും. പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിനോ, അതല്ലെങ്കില്‍ കാമുകിയെ സന്ദര്‍ശിക്കാന്‍ പോകുമ്പോളോ മതിപ്പുണ്ടാക്കാന്‍ നന്നായി ഷേവ് ചെയ്താല്‍ സാധിക്കും. ആണുങ്ങള് മുഖത്ത് കുറ്റിരോമങ്ങളുമായി നടക്കുന്നത് ഏറിയപങ്ക് സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം.
ഷേവ് ചെയ്യുന്നതിന് മുമ്പായി എങ്ങനെ മികച്ച രീതിയില്‍ ഷേവ് ചെയ്യാമെന്ന് മനസിലാക്കണം. മികച്ച ഷേവിങ്ങ് വാഗ്ദാനം ചെയ്യുന്ന ജെല്ലുകളും, ബ്ലേഡുകളും പലപ്പോഴും തെറ്റിദ്ധരിപ്പിക്കും. ഇവയൊക്കെ നിര്‍മ്മിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ മികച്ച രീതിയില്‍ ഷേവ് ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തപ്പെട്ടിരുന്നു.

നിങ്ങള്‍ ഷേവ് ചെയ്ത് തുടങ്ങുന്നതിന് മുമ്പ് രോമം എത്രത്തോളം പതച്ച് നനവ് വരുത്തി എന്നതാണ് ഏറ്റവും പ്രധാന കാര്യം. ആദ്യം ചെയ്യേണ്ടുന്ന കാര്യം രോമം ശരിക്ക് നനയ്ക്കുകയാണ്. രോമം നനഞ്ഞാല്‍ കൂടുതല്‍ ക്രീം ആഗിരണം ചെയ്യുകയും അതു വഴി കൂടുതല്‍ മൃദുവാകുകയും ചെയ്യും.
രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം ഉപയോഗിക്കുന്ന ക്രീം എത്രത്തോളം രോമത്തെ മൃദുവാക്കുന്നു എന്നതാണ്. ഷേവ് ചെയ്തുതുടങ്ങുന്നതിന് മുമ്പായി ബ്ലേഡിന് ആവശ്യത്തിന് മൂര്‍ച്ചയുണ്ടെന്ന് ഉറപ്പ് വരുത്തുക. ഷേവ് ചെയ്ത് കഴിഞ്ഞാല്‍ ആഫ്റ്റര്‍ ഷേവ് ഉപയോഗിച്ച് മുഖത്ത് തിരുമ്മി നനവ് നല്‍കണം.
ഷേവ് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പായി മുഖ രോമങ്ങള്‍ നന്നായി നനയ്ക്കുക. നന്നായി നനഞ്ഞ രോമങ്ങള്‍ മൃദുവാകുകയും വേഗത്തില്‍ ഷേവ് ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ഷേവ് ചെയ്യുന്നതിന് മുമ്പായി കുളിക്കുകയും, മുഖം ചൂട് വെള്ളം ഉപയോഗിച്ച് കഴുകുകയും ചെയ്യുന്നത് നല്ലതാണ്.
നിലവാരമുള്ള ജെല്ലുകളും ക്രീമുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഗുണമേന്മ കുറഞ്ഞ ക്രീമുകള്‍ രോമങ്ങളെ നല്ല രീതിയില്‍ മൃദുവാക്കുകയില്ല. മികച്ച ക്രീമുകളിലെയും ജെല്ലുകളിലെയും ഘടകങ്ങള്‍ രോമത്തെ നന്നായി മൃദുവാക്കുകയും നല്ല ഷേവിങ്ങ് സാധ്യമാക്കുകയും ചെയ്യും.
ഷേവിങ്ങ് ബ്രഷ് വഴക്കമുള്ളതും മൃദുവുമായിരിക്കണം. നല്ല ബ്രഷ് രോമങ്ങളെ നന്നായി മയപ്പെടുത്താന്‍ സഹായിക്കും. മികച്ച തരം ഷേവിങ്ങ് ബ്രഷുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ഷേവിങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം റേസറാണ്. നിലവാരമുള്ള ഒരു റേസറും, മൂര്‍ച്ചയുള്ള ബ്ലേഡും ഉപയോഗിക്കുക. മൂര്‍ച്ച കുറഞ്ഞ ബ്ലേഡുപയോഗിച്ചാല് ചര്‍മ്മത്തില്‍ മുറിവുകളുണ്ടാകാന്‍ സാധ്യത ഏറെയാണ്.
റേസര്‍ ഉപയോഗിക്കേണ്ട രീതിയും പ്രധാനപ്പെട്ടതാണ്. കൃത്യമായ ഒരു രീതിയില്ലെങ്കിലും ചര്‍മ്മത്തിനും മുഖത്തിനും യോജിച്ച രീതിയില്‍ ഷേവ് ചെയ്യുക. 1-2 ഇഞ്ച് നീളത്തില്‍ കൂടാതെ ബ്ലേഡ് ചലിപ്പിക്കുക. ചൂട് വെള്ളത്തില്‍ ബ്ലേഡ് ഇടയ്ക്ക് വൃത്തിയാക്കിയാല്‍ ഷേവിങ്ങ് എളുപ്പമാക്കാം.
ഷേവിങ്ങ് പൂര്‍ത്തിയായാല്‍ അടുത്തതായി ചര്‍മ്മത്തെ പരിചരിക്കണം. എത്രത്തോളം ശ്രദ്ധിച്ച് ഷേവ് ചെയ്താലും മുഖത്ത് ചെറിയ മുറിവുകളും പോറലും വീഴാനിടയുണ്ട്. എന്നാല്‍ ഇവ കാഴ്ചയില്‍ പെടില്ല. തേയിലച്ചെടിയുടെ ഓയിലോ, ഏതെങ്കിലും ആന്റി സെപ്റ്റികോ ഷേവിങ്ങിന് ശേഷം ഉപയോഗിക്കുക.
ഷേവിങ്ങിന് ശേഷം മുഖം മസാജ് ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ മുഖചര്‍മ്മത്തിന്റെ ഒരു പാളി നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പുതിയ ചര്‍മ്മത്തില്‍ ഒരു മോയ്സ്ചറൈസറും, ആഫ്റ്റര്‍ ഷേവ് ബാമും ഉപയോഗിക്കുക.



Click it and Unblock the Notifications
