Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുഖക്കുരുവുള്ളവരുടെ ശ്രദ്ധയ്ക്ക്
മുഖക്കുരു ആണ്, പെണ് ഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന ഒരു ചര്‍മപ്രശ്നമാണ്. പ്രത്യേകിച്ച് ഒരു ടീനേജ് പ്രശ്നം.
ഒരു പ്രായം കഴിഞ്ഞാല്‍ ഇത് തനിയെ മാറുമെങ്കിലും ഇവയുണ്ടാക്കിയ പാടുകള്‍ നീണ്ട കാലം മുഖത്തുണ്ടാകാം. പലപ്പോഴും നമ്മുടെ തന്നെ ചില പ്രവൃത്തികളാണ് മുഖക്കുരുവിന് കാരണമാകുന്നത്.
മുഖത്തുരുവുള്ളവര് ഇത് സൗന്ദര്യത്തെ കെടുത്താതിരിക്കാനും അലര്ജിയുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മുഖക്കുരുവുള്ളവരുടെ ശ്രദ്ധയ്ക്ക്
മുഖക്കുരു യാതൊരു കാരണവശാലും ഞെക്കുകയോ പൊട്ടിക്കുകയോ ചെയ്യരുത്. ഇത് ചര്‍മത്തില്‍ മുഖക്കുരുവിന്റെ പാടുകള്‍ നിലനില്ക്കാന് കാരണമാകും.

മുഖം കഴുകണം
മുഖക്കുരുവുള്ളവര്‍ മുഖം ദിവസത്തില്‍ മൂന്നു നാലു തവണയെങ്കിലും കഴുകണം. ഇത് മുഖത്തെ അഴുക്കുകള്‍ നീങ്ങുന്നതിനും ചര്‍മസുഷിരങ്ങള്‍ വൃത്തിയാകുന്നതിനും ഇട വരുത്തും.

സ്പര്‍ശിക്കുന്നത് ഒഴിവാക്കുക
മുഖക്കുരുവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ഇത് അണുബാധയ്ക്കും മുഖക്കുരു കൂടുതല്‍ വരാനും കാരണമാകും.

മേയ്ക്കപ്പ് സാമഗ്രികള്‍ വൃത്തിയാക്കുക
മേയ്ക്കപ്പിനുപയോഗിക്കുന്ന സാധനങ്ങള്‍ നല്ലപോലെ വൃത്തിയാക്കുക. മറ്റൊരാളുടെ മേയ്ക്കപ്പ് സാമഗ്രികള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഫൗണ്ടേഷന് ക്രീം
മുഖക്കുരുവുള്ളവര്‍ എണ്ണമയമില്ലാത്ത ഫൗണ്ടേഷന് ക്രീം ഉപയോഗിക്കുക. ഇത് മുഖക്കുരു മറയ്ക്കാനും കൂടുതല്‍ മുഖക്കുരു വരാതിരിക്കാനും സഹായിക്കും.

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മേയ്ക്കപ്പ് നീക്കാന്‍ മറക്കരുത്. ഇത് മുഖത്തു വച്ചുകൊണ്ടിരുന്നാല് കൂടുതല്‍ മുഖക്കുവുണ്ടാകും.

വെള്ളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെയും ചര്‍മത്തിലേയും വിഷാംശം നീക്കുന്നതിനും ഇതു വഴി മുഖക്കുരു മാറ്റുന്നതിനും ഇത് സഹായിക്കും.

എണ്ണമയമുള്ള മുടിയുടെ സമ്പര്‍ക്കം ഒഴിവാക്കുക
മുഖവുമായി എണ്ണമയമുള്ള മുടിയുടെ സമ്പര്‍ക്കം ഒഴിവാക്കുക. ഇത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെങ്കിലും മുഖക്കുരു വര്‍ദ്ധിപ്പിക്കും.

ഉറക്കം
നല്ല ഉറക്കം ചര്‍മസൗന്ദര്യത്തിന് പ്രധാനം. ഉറക്കം കുറയുന്നത് മുഖക്കുരുവിനും കാരണമാകാറുണ്ട്. ന്ല്ലപോലെ ഉറങ്ങുക.

ഫേസ് പായ്ക്കുകള്‍
മുഖക്കുരുവുള്ളവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കുക. ഇത് മുഖക്കുരുവിനുള്ളൊരു പ്രതിവിധിയാണ്.



Click it and Unblock the Notifications
