Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വേനല്‍ ചര്‍മത്തെ വരണ്ടതാക്കുന്നുവോ
വേനലില്‍ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല, ചര്‍മപ്രശ്നങ്ങളും സാധാരണം. വേനലിലെ ചൂടും പൊടിയും മാത്രമല്ല, ചര്‍മം വരളുന്നതും ഒരു പ്രധാന പ്രശ്നം തന്നെയാണ്.
വേനലിലെ വരണ്ട ചര്‍മത്തിനുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ അറിയൂ.

കുളി കഴിഞ്ഞ ഉടനെ മോയിസ്ചറൈസര്‍ പുരട്ടുക. ഇത് വരണ്ട ചര്‍മം ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും. എണ്ണമയം അധികമില്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക.
ചൂടുള്ളപ്പോള്‍ എസിയും ഫാനുമെല്ലാം ഉപയോഗിണ്ടേത് അത്യാവശ്യം തന്നെ. എന്നാല്‍ ഇവ ചര്‍മം കൂടുതല്‍ വരണ്ടതാക്കുകയാണ് ചെയ്യുക. ഇതുകൊണ്ടു തന്നെ ഇവയുപയോഗിക്കുമ്പോള് ഇക്കാര്യവും മനസില്‍ വയ്ക്കുക.
വേനലില്‍ പൊടിയും വിയര്‍പ്പു കാരണം ചര്‍മത്തില്‍ അഴുക്കുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരമാണ് മുഖത്ത് ആ്വി പിടിയ്ക്കുന്നത്. ആവി പിടിച്ച ശേഷം മുഖം സ്ക്രബ് ചെയ്യണം. ഇതിന് ഓട്സ് പൊടിച്ചത്, ബദാം തുടങ്ങിയ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
വേനല്‍ക്കാലത്ത് പഴങ്ങള്‍ കൊണ്ടുള്ള ഫേഷ്യലും ഫേസ് മാസ്കും ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. വാങ്ങുന്നവയിലെ രാസവസ്തുക്കള്‍ ചിലപ്പോള്‍ ചര്‍മം കൂടുതല്‍ വരണ്ടതാക്കാന്‍ ഇട വരുത്തും.
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വരണ്ട ചര്‍മം ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്.
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്. കഠിനമായ വെയില് ചര്‍മത്തില്‍ കരുവാളിപ്പുണ്ടാക്കുക മാത്രമല്ല, ചര്‍മത്തെ വരണ്ടതാക്കുകയും ചെയ്യും.



Click it and Unblock the Notifications
