Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
നല്ല ചുണ്ടിനായി ചില കാര്യങ്ങള്‍
നല്ല സൗന്ദര്യത്തിന് ഭംഗിയുള്ള ചുണ്ടുകളും വളരെ അത്യാവശ്യമാണ്. വരണ്ട, ഇരുണ്ട ചുണ്ടുകള്‍ പലപ്പോഴും സൗന്ദര്യം കെടുത്തുന്ന പ്രധാന ഘടകങ്ങളാണ്.
ഭംഗിയുള്ള ചുണ്ടുകള്‍ക്കു ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്. വീട്ടില്‍ തന്നെ ഇതിനായി നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങള്‍.
പാല്‍പ്പാട ചുണ്ടിന്റെ മൃദുത്വത്തിനു പറ്റിയ ഒന്നാണ്. അല്പം പാല്‍പ്പാട കൊണ്ട് അല്പസമയം ചുണ്ടില്‍ സ്ക്രബ് ചെയ്യുക. ചുണ്ടിലെ മൃതകോശങ്ങള്‍ അകലും. ഇത് ചുണ്ടിന് മൃദുത്വവും സൗന്ദര്യവും നല്‍കും.

ചുണ്ടില്‍ ബട്ടര്‍ പുരട്ടുന്നതും നല്ലതാണ്. പ്രത്യേകിച്ച് വിണ്ടുകീറിയ ചുണ്ടുകള്‍ക്ക്. ബട്ടര്‍ ചുണ്ടില്‍ പുരട്ടി അല്പസമയം സ്ക്രബ് ചെയ്യണം. ഉപ്പില്ലാത്ത ബട്ടറാകാന് ശ്രദ്ധിയ്ക്കണം.
പോംഗ്രനേറ്റ് ജ്യൂസും ചുണ്ടിന് നല്ലതാണ്. ഇതു കുടിയ്ക്കുന്നതും ചുണ്ടില്‍ പുരട്ടുന്നതുമെല്ലാം ചുണ്ടിന് മൃദുത്വവും ഭംഗിയും നല്‍കും. പോംഗ്രനേറ്റ് ജ്യൂസിനൊപ്പം ബട്ടറോ പാല്പ്പാടോയ ചേര്‍ത്ത് ചുണ്ടിലാ്# പരുട്ടുന്നതും നല്ലതു തന്നെയാണ്.
ചുണ്ടിന്റെ ഇരുണ്ട നിറം മാറാന്‍ ചെറുനാരങ്ങാനീര് നല്ലതാണ്. ചെറുനാരങ്ങ മുറിച്ച് ചുണ്ടില്‍ ഉരസുന്നത് ചുണ്ടിന്റെ ഇരുണ്ട നിറം അകറ്റാന്‍ സഹായിക്കും. ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ടാണ് ഇതിന് സഹായിക്കുന്നത്.
ചര്‍മത്തിലെ വരണ്ട കോശങ്ങള്‍ മാറ്റുന്നതിന് നല്ലൊരു സ്ക്രബറാണ് പഞ്ചസാര. പഞ്ചസാരത്തരികളില് അല്പം വെള്ളം കലര്‍ത്തി ചുണ്ടില്‍ സ്ക്രബ് ചെയ്യാം. ഇത് ചുണ്ടിന്റെ ഇരുണ്ട നിറം അകറ്റും.
ഇവയെല്ലാം പാര്‍ശ്വഫലങ്ങള്‍ നല്‍കാത്ത, തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തന്നെയാണെന്ന ഗുണം കൂടിയുണ്ട്. ഇവ പരീക്ഷിച്ചു നോക്കൂ. മൃദുവായ, ഭംഗിയുള്ള ചുണ്ടുകള്‍ നിങ്ങള്‍ക്കും ലഭിയ്ക്കും.



Click it and Unblock the Notifications
