Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
ചുണ്ടുകള്‍ ആകര്‍ഷകമാക്കുവാന്‍
മെലിഞ്ഞ ചുണ്ടുകളെക്കുറിച്ച് വ്യാകുലരാണോ നിങ്ങള്‍ ? ചുണ്ടുകള്‍ ആകര്ഷകങ്ങളാക്കുവാന് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട് ചുണ്ടുകള്‍ക്ക് നല്ല ആകൃതിയുടം ഭംഗിയും കിട്ടുവാന്‍ പലരും ലിപ് ഇന്ജക്ഷന് മാര്‍ഗ്ഗം അവലംഭിക്കുന്നുണ്ട്. ഇത് ചെലവേറിയതാണെന്നു മാത്രമല്ല മറ്റു പല ബുദ്ധിമുട്ടുകളും ഇതിനെത്തുടര്‍ന്ന് വന്നേക്കാം.
പ്ലാസ്റ്റിക് സര്‍ജറി കൊണ്ടും ചുണ്ടുകള്‍ക്ക് പ്രകൃതിദത്തമായ ഭംഗി കിട്ടണമെന്നില്ല. ലിപ് ഇന്ജക്ഷന് ചെയ്തവരുടെ ചുണ്ടുകള്‍ ചിലപ്പോള്‍ ചീര്‍ത്തും കട്ടികൂടിയും ഇരിക്കുന്നത് കാണാം. ഇതിന്റെ അനന്തരഫലങ്ങള്‍ കാണുന്നത്ര ആകര്‍ഷകമാകണമെന്നില്ല,

മെലിഞ്ഞ ചുണ്ടുകള്‍ തുടിച്ച (കൊഴുത്ത)വയാക്കാന്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില ടിപ്സ് ഉണ്ട്. സൗന്ദര്യം നിശ്ചയിക്കുന്നതില്‍ ഒരു പ്രധാന പങ്കാണ് ചുണ്ടുകള്‍ക്കുള്ളത്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം പ്രധാനമാണ്. ചുണ്ടുകള്‍ക്ക് ഭംഗി കിട്ടാന്‍ അവലംഭിക്കാവുന്ന മാര്‍ഗ്ഗങ്ങളിതാ.
1)നേര്‍വര
ചുണ്ടുകള്‍ക്ക് ബാഹ്യരേഖ വരയ്ക്കുന്നത് നല്ലതാണ്. ചില സ്ത്രീകള്‍ തെറ്റായി വരച്ച് ചുണ്ടുകള്‍ കൊഴുത്തതാക്കാന് ശ്രമിക്കാറുണ്ട്. നേര്‍ത്ത വരയാണ് ഉചിതം. ചുണ്ടുകള്‍ വലുതാക്കുകയും ഭംഗി നല്‍കുകയും ചെയ്യും.
2)ബ്രഷ് ഇറ്റ് ഓഫ്
മെലിഞ്ഞ ചുണ്ടുകള്‍ വലുതാക്കുവാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. ചൂണ്ടുകളില്‍ ചമയമിടുന്നതിന് മുമ്പ് നിങ്ങളുടെ പല്ല് തേയ്ക്കുന്ന ബ്രഷ് കൊണ്ട് തേയ്ക്കുക. അതിന് ശേഷം ലിപ്സ്റ്റിക് ഇടാം. ചുണ്ടുകള്‍ കൂടുതല്‍ മനോഹരമാകും.
3)നനവ് നല്‍കുക
കട്ടി കിട്ടുവാന്‍ ചുണ്ടുകള്‍ എല്ലായ്പ്പോഴും ഈര്‍പ്പമുള്ളതാക്കി വെയ്ക്കുക. ചുണ്ടുകളില്‍ എല്ലായിടത്തും പുരട്ടണം. മോയ്സ്ചറൈസര്‍,
4)തേച്ചുകഴുകുക
ചുണ്ടുകളിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യാന്‍ സദാ ശ്രദ്ധിക്കുക. അതിന് ശേഷം വേണം ലിപ്സ്റ്റിക് പോലുള്ള സാധനങ്ങള്‍ ഉപയോഗിക്കുവാന്‍. തുടര്‍ന്ന് മോയ്സിചറൈസര് ഉപയോഗിക്കുക.
5)ബ്യൂട്ടി ടിപ്സ്
ചുണ്ടുകള്‍ക്ക് ചുറ്റും കണ്‍സീലര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചുണ്ടുകള്‍ക്ക് നടുവില്‍ മാത്രം ചായം തേയ്ക്കുക. ചുണ്ടുകള്‍ വലുതായി തോന്നിപ്പിക്കും.
6)നിറം
ചമയമെന്നത് വളരെ പ്രധാനമാണ്. ചമയവസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ല ശ്രദ്ധവേണം. ശരിയായ നിറം, നല്കിയാല് മാത്രമേ ഭംഗിയും ആകാരവുമുണ്ടാകൂ.
7)കര്‍പ്പൂരത്തിന്റെ മാന്ത്രികത
ചുണ്ടുകളില്‍ പുരട്ടാന്‍ ബാമും ചായവും തെരഞ്ഞെടുക്കുമ്പോള്‍ കര്‍പ്പൂരം അടങ്ങിയവ നോക്കി വാങ്ങുക, ചുണ്ടുകള്‍ക്ക് കട്ടി തോന്നിപ്പിക്കാന്‍ ഇത് സഹായിക്കും. കുറച്ച് നേരത്തേക്ക് മാത്രമേ ഇതിന്റെ പ്രഭാവം നിലനില്ക്കുയുള്ളൂവെങ്കിലും ഫലം ഉഗ്രനാണ്.



Click it and Unblock the Notifications
