Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
റോസാപ്പൂ കവിളുകള്‍ വേണോ ?
ചുവന്നു തുടുത്ത കവിളിണകള്‍ എന്നൊക്കെ വര്‍ണനകള്‍ സാധാരണം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതു ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
ചുവന്നു തുടുത്തില്ലെങ്കില് റോസ് നിറമുള്ള കവിളുകള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്. ഇത്തരം കവിളുകള്‍ താല്‍ക്കാലികമായി ലഭിക്കാനുള്ള ചില വഴികള്‍ കാണൂ.

ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് മുഖം ചുവക്കാനുള്ള ഒരു മാര്‍ഗമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ രക്തം മുഖത്തേക്കു വരികയാണ് ചെയ്യുക.
സ്റ്റീം ബാത്ത് മുഖം ചുവക്കാനുള്ള മറ്റൊരു വഴിയാണ്. ഇത് ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ലതു തന്നെ.
ചൂടുള്ള ചോക്ലേറ്റ് പാനീയം കുടിയ്ക്കുക. ഇത് മുഖം ചുവക്കാനുള്ള മറ്റൊരു വഴിയാണ്. ചോക്ലേറ്റ് നിങ്ങളുടെ ഉള്ളില്‍ തന്നെ ചൂടുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മത്തിലേക്ക് രക്തം പ്രവഹിക്കാന്‍ ഇടയാക്കും.
വൈന്‍ കുടിയ്ക്കുന്നതും മുഖത്തിന് റോസ്നിറം ലഭിയ്ക്കാനുള്ള മറ്റൊരു വഴി തന്നെ. വൈനും മുഖത്ത് രക്തപ്രവാഹമുണ്ടാകാന് സഹായിക്കും.
കവിളുകള്‍ തിരുമ്മുന്നതും കവിളുകള്‍ മസാജ് ചെയ്യുന്നതുമെല്ലാം കവിളുകള്‍ ചുവക്കാനുള്ള വഴി തന്നെയാണ്. മുഖത്തിനുള്ള ചില വ്യായാമങ്ങളുണ്ട്, ഇതും മുഖം ചുവക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
