Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചര്‍മം വെളുക്കാന്‍ ചില വഴികള്‍
നിറം മിക്കവാറും ജന്മനാ ലഭിയ്ക്കുന്നതാണെന്നു പറയും. പാരമ്പര്യമടക്കം പലതിനും ഇതില്‍ വലുതായ പങ്കുമുണ്ട്. എന്നാല്‍ വെളുത്ത ചര്‍മമുള്ളവര്‍ പെട്ടെന്ന് കറുക്കുകയോ ചര്മത്തിനുണ്ടായിരുന്ന സ്വാഭാവിക നിറം നഷ്ടപ്പെടുകയോ ചെയ്താലാണ് പ്രശ്നം.
വരണ്ട ചര്‍മം, കുത്തുകള്‍, രോമം, ഫ്രെക്കിള്‍സ്, മെലാസ്മ തുടങ്ങിയ പല കാരണങ്ങളാലും ചര്‍മത്തിന് നിറമാറ്റമുണ്ടാകാം. ഇതിന് നമുക്കു തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് മുറിച്ച് നിറംമാറ്റമുളള ചര്‍മത്തില്‍ ഉരസുക. ഇതിന്റെ നീരിന് ബ്ലീച്ചിങ്ങ് ഗുണമുണ്ട്.

തൈര്
ദിവസവും തൈര് മുഖത്തു പുരട്ടി തണുത്ത വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. മുഖത്തെ കുത്തുകളും പാടുകളും കുറയുവാനും രോമങ്ങളുണ്ടെങ്കില്‍ വെളുത്ത നിറത്തിലാകാനും ഇത് നല്ലതാണ്.

തക്കാളി
മുഖത്ത് കറുത്ത കുത്തുകളായി രൂപപ്പെടുന്ന ഫ്രക്കിള്‍സ് പോകുവാന്‍ നാരങ്ങാനീരും തക്കാളി നീരും തേയ്ക്കുന്നത് നല്ലതാണ്.

പപ്പായ
പപ്പായ, ഓട്സ്, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് തേക്കുന്നത് മുഖത്തെ കുത്തുകള്‍ മാറ്റുവാനും ചര്‍മത്തിന് തിളക്കമുണ്ടാകുവാനും നല്ലതാണ്.

കടലമാവും പാലും
കടലമാവും പാലും ചേര്‍ത്ത് തേക്കുന്നത് മുഖത്തെ കുത്തുകളും പാടുകളും മാറ്റും. പാലിന് പകരം പാല്‍പ്പൊടിയും ഉപയോഗിക്കാം.

വെറ്റില
മെലാസ്മക്ക് വെറ്റില നീര് തേക്കുന്നത് നല്ലതാണ്. ഇതിന്റെ നീര് മുഖത്തു തേച്ച് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

വെള്ളരിക്ക
വെള്ളരിക്കയുടെ നീരിന് ബ്ലീച്ചിംഗ് ഗുണം നല്‍കാനാവും. ഇത് അല്പം തേനില്‍ ചേര്‍ത്തു തേയ്ക്കുന്നതോ വെള്ളരിക്കാനീര് മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
