Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
ചര്‍മം മൃദുവാക്കാന്‍ സ്വാഭാവിക വഴികള്‍
കുട്ടികളെപ്പോലുള്ള മൃദുവായ ചര്‍മം ആഗ്രഹിയ്ക്കാത്തവരില്ല. എന്നാല്‍ ഈയൊരു ഭാഗ്യം ലഭിയക്കുന്നവര് വളരെ ചുരുക്കമാണ്. പലപ്പോഴും മുഖക്കുരുവും വരണ്ട ചര്‍മവുമെല്ലാം ഈയൊരു സ്വപ്നത്തെ അകറ്റി നിര്‍ത്തുന്നു.
നല്ല ചര്‍മം പലപ്പോഴും സ്വാഭാവികമായി ലഭിയ്ക്കുന്നതാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ തെറ്റായ ചര്മസംരക്ഷണരീതികളായിരിയ്ക്കും ചര്‍മത്തിനു ദോഷം ചെയ്യുക.
മിനുസമുള്ള ചര്‍മം ലഭിയ്ക്കുവാനായി സ്വാഭാവികമായി ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വെളളം
ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മാരോഗ്യത്തിനും വെള്ളം വളരെ പ്രധാനമാണ്. വെളളം ലഭിച്ചില്ലെങ്കില്‍ ചര്‍മം വരണ്ടതാകാനും ചുളിവുകളുണ്ടാകാനും സാധ്യത കൂടുതലുമാണ്.

വിയര്‍ക്കുന്നത്
വിയര്‍ക്കുന്നത് നമുക്കിഷ്ടമല്ലെങ്കിലും ചര്‍മാരോഗ്യത്തിന് ഇത് മികച്ചതാണ്. ഇതുവഴി ചര്‍മത്തിനടിയിലെ വിഷാംശം പുറന്തള്ളപ്പെടുന്നു.

കഴുകുന്നത്
മുഖം ഇടയ്ക്കു കഴുകുന്നത് നല്ലതാണ്. എന്നാല്‍ വളരെയേറെ തവണ, അതും സോപ്പുപയോഗിച്ചു മുഖം കഴുകുന്നത് ചര്‍മത്തിന്റെ മിനുസത്തെ ബാധിയ്ക്കും.

മൃതചര്‍മം
മുഖത്തെ മൃതചര്‍മം മാറ്റുക. ആവി പിടിച്ചും സ്ക്രബ് ചെയ്തും ഇതു നേടാം.

ടോണ്‍
മുഖത്തെ മൃതചര്‍മം അകറ്റിയ ശേഷം ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ഉപയോഗിച്ച് ടോണ്‍ ചെയ്യാം. ഇത് മുഖത്തെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

രോമങ്ങള്‍
ചര്‍മത്തിലെ രോമങ്ങള്‍ മിനുക്കവും തിളക്കവും കുറയ്ക്കും. ഇത് വാക്സിംഗ്, ഷേവിംഗ് വഴികളിലൂടെ സാധ്യമാകും.

ആവി
മുഖത്ത് ആവി പിടിയ്ക്കുകയെന്നത് വളരെ പ്രധാനമാണ്. ഇത് മുഖം വരണ്ടു പോകാതിരിയ്ക്കുവാന്‍ വളരെ പ്രധാനവുമാണ്.

പച്ചക്കറികളും പഴവര്‍ഗങ്ങളും
നല്ല ചര്‍മത്തിന് നല്ല ഭക്ഷണശീലവും വളരെ പ്രധാനമാണ്. പ്രത്യേകിച്ച് വേവിയ്ക്കാത്ത പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ല ചര്‍മത്തിന് വളരെ് അത്യാവശ്യമാണ്. ഉദാഹരണത്തിന് സിട്രസ് ഫലങ്ങളിലെ വൈറ്റമിന്‍ സി മുഖക്കുരുവിനെ ചെറുക്കും. ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വൈറ്റമിന്‍ എ നല്‍കും.

മേയ്ക്കപ്പ്
മേയ്ക്കപ്പ് അധികനേരം മുഖത്തിരിയ്ക്കാന് അനുവദിയ്ക്കാതിരിക്കുക. ഇതിലെ ദോഷകരമായ കെമിക്കലുകള്‍ ചര്‍മത്തിന്റെ ശത്രുവാണ്.

മുഖത്തു തൊടുന്ന ശീലം
എപ്പോഴും മുഖത്തു തൊടുന്ന ശീലം മുഖചര്‍മത്തിന് ദോഷം ചെയ്യും. ചര്‍മം പിടിച്ചു വലിയ്ക്കാതിരിയ്ക്കുകയും മുഖക്കുരു പോലുള്ളവ പൊട്ടിയ്ക്കാതിരിയ്ക്കുകയും ചെയ്യുക.

ഈര്‍പ്പം
ചര്‍മത്തിന് ഈര്‍പ്പം അത്യാവശ്യമാണ്.രാത്രി കിടക്കുവാന് നേരം നല്ല മോയിസ്ചറൈസര്‍ ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്.

നല്ല ഉറക്കം
നല്ല ഉറക്കം നല്ല ചര്‍മത്തിന് വളരെ അത്യാവശ്യമാണ്. ചര്‍മകോശങ്ങള്‍ കേടുപാടു തീര്‍ക്കുന്നത് ഈ സമയത്താണെന്നു പറയാം. നല്ല ഉറക്കവും തിളങ്ങുന്ന ചര്‍മത്തിന് അത്യാവശ്യം തന്നെ.



Click it and Unblock the Notifications
