Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കണ്ണടപ്പാടുകള്‍ മാറ്റേണ്ടേ?
കണ്ണടകള്‍ പലപ്പോഴും ഫാഷനേക്കാളേറെ ആവശ്യമായി മാറുന്ന കാലഘട്ടാണിപ്പോള്. കമ്പ്യൂട്ടര്‍, ടിവി പോലുള്ളവ കണ്ണടയുടെ ഉപയോഗം സര്‍വസാധാരണമായി വേണ്ടി വരുന്ന ഒരു അവസ്ഥയില്‍ എത്തിയിരിക്കുന്നു.
കണ്ണടകള്‍ പലപ്പോഴും മൂക്കിനു മുകളില്‍ പാടുണ്ടാക്കും. പ്രത്യേകിച്ച് സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരില്‍. ഇത്തരം പാടുകള്‍ ചിലപ്പോഴെങ്കിലും ചുവന്നു തടിച്ച് പ്രശ്നമുണ്ടാക്കുയും ചെയ്യും.

ഇത്തരം പാടുകള്‍ ഒഴിവാക്കാന്‍ ചെയ്യാവുന്ന പ്രധാന മാര്‍ഗം മോയിസ്ചറൈസര്‍ ഈ ഭാഗത്ത് ഇടയ്ക്കിടെ പുരട്ടി മസാജ് ചെയ്യുകയെന്നതാണ്. എണ്ണമയമില്ലാത്ത ക്രീമുകള്‍ വേണം ഉപയോഗിക്കുവാന്‍.
ഇത്തരം പാടുകള്‍ ചിലപ്പോള്‍ ചുവന്ന തടിപ്പുകളായി പ്രത്യക്ഷപ്പെട്ടേക്കാം. ഇത്തരം ഘട്ടങ്ങളില്‍ ഇവയക്കുണങ്ങാന് ആവശ്യമായ സമയം നല്‍കുകയെന്നതാണ് അത്യാവശ്യം. ഈ പാടുകള്‍ അഴുക്കാവാതെ വൃത്തിയാക്കുകയും വേണം. ഇതല്ലെങ്കില്‍ ഇവ മുറിവായി അണുബാധയുണ്ടാകും സ്ഥിരം പാടുണ്ടാകാനും സാധ്യത കൂടുതലാണ്.
ടോണര്‍ ഉപയോഗിക്കുന്നത് ഇത്തരം പാടുകള്‍ക്കുള്ള ഒരു പരിഹാരമാണ്. ഇവ ചര്‍മത്തിലെ അസ്വസ്ഥകള്‍ നീക്കുകയും ക്ണ്ണടയുണ്ടാക്കുന്ന പാടുകള്‍ അകറ്റുകയും ചെയ്യും.
കണ്ണടയുണ്ടാക്കുന്ന പാടുകള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് കുക്കുമ്പര്‍, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ കഷ്ണങ്ങള്‍ ഈ ഭാഗത്ത് ഉരസുകയെന്നത്.
ബദാം എണ്ണ, പാല്, തേന്‍, ഓട്സ് എന്നിവയടങ്ങിയ മിശ്രിതം ഈ ഭാഗത്തു പുരട്ടന്നതും നല്ലൊരു പരിഹാരമാര്‍ഗം തന്നെയാണ്.
ധരിക്കാന്‍ സുഖമുള്ള കണ്ണടകള്‍ നോക്കി വാങ്ങുക. അധികം ടൈറ്റായവ ഉപയോഗിക്കരുത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൂക്കില്‍ കണ്ണടയുടെ പാടു വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
