Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സൂര്യാഘാതം തടയാന്‍ ടീ ബാഗ്
വേനല്‍ക്കാലത്തെ ഒരു പ്രധാന ചര്‍മപ്രശ്നമാണ് സണ്‍ബേണ്‍ അഥവാ സൂര്യാഘാതം. കൂടുതല്‍ വെയിലേറ്റാല് ചര്‍മം കരുവാളിയ്ക്കുകയും ശരീരത്തിലെ ജലാംശം പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്യുന്നു.
സൂര്യാഘാതം അത്ര നിസാരമായി തള്ളിക്കളയാനാവില്ല. ചില ഘട്ടങ്ങളില്‍ ഇത് മരണത്തിനു പോലും വഴിയൊരുക്കാറുണ്ട്.

സൂര്യാഘാതം തടയാന്‍ പല വഴികളുമുണ്ട്. സണ്‍സ്ക്രീന്‍ ലോഷനുകളും ക്രീമുകളും ഇതിനൊരു മാര്‍ഗമാണ്. എന്നാല്‍ ഇതിനേക്കാള്‍ പലപ്പോഴും ഗുണം ചെയ്യുക വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളാണ്.
ഇതിലൊന്നാണ് ചായ. ചായയുപയോഗിച്ച് സണ്‍ബേണ്‍ എങ്ങനെ തടയാമെന്നു നോക്കൂ.
വെള്ളത്തില്‍ തേയിലപ്പൊടിയിട്ടു തിളപ്പിക്കുക. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കണം. ഇതില്‍ ഒരു ടവല്‍ മുക്കി സൂര്യാഘാതമേറ്റ ഭാഗത്തു വയ്ക്കണം. ഇത് അല്പനേരം വച്ചാല്‍ ആശ്വാസം ലഭിയ്ക്കും.
ഉപയോഗിച്ചു കഴിഞ്ഞ ടീ ബാഗ് തണുപ്പിച്ച് സൂര്യാഘാതമേറ്റ സ്ഥലത്തു വയ്ക്കുന്നത് ഗുണം ചെയ്യും. അല്പം കഴിഞ്ഞ് ഇത് കഴുകിക്കളയാം.
കുളിയ്ക്കാനുള്ള വെള്ളത്തില്‍ ഉപയോഗിച്ചു കഴിഞ്ഞ ടീബാഗുകള്‍ ഇടുന്നത് ഗുണം ചെയ്യും. ഈ വെള്ളം ഉപയോഗിച്ചു കുളിയ്ക്കുന്നത് ഗുണം ചെയ്യും.
സൂര്യാഘാതമേറ്റ സ്ഥലത്ത് കട്ടന്‍ ചായ പുരട്ടുന്നതും ഗുണം ചെയ്യും. അത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.
വെയിലില്‍ പോകുമ്പോള്‍ കണ്ണിനടിയിലെ ചര്‍മമവും പെട്ടെന്ന് കറുക്കാന്‍ ഇടയുണ്ട്. കണ്ണിനടിയിലെ ചര്‍മം തീരെ സുതാര്യമായതാണ് ഇതിനുള്ള കാരണം. ഇതിനുള്ളൊരു പരിഹാരം കൂടിയാണ് ടീ ബാഗുകള്‍. തണുപ്പിച്ച ടീ ബാഗ് കണ്ണിനടിയില്‍ വയ്ക്കുന്നത് ഗുണം നല്‍കും.
ഗ്രീന്‍ ടീ കുടിയ്ക്കുന്നതും ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.



Click it and Unblock the Notifications
