Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പഴങ്ങള്‍ കൊണ്ട് സൗന്ദര്യ സംരക്ഷണം
വേനല്‍ക്കാലം ശരീരത്തെ മാത്രമല്ല, ചര്‍മത്തെയും മുടിയേയും തളര്‍ത്തും. വേനല്‍ക്കാലത്ത് ക്ഷീണമകറ്റാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുകയെന്നത്. എന്നാല്‍ ഇവ ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും കൂടി ആരോഗ്യകരമാണ്.
ചര്‍മത്തിനും മുടിയ്ക്കും പഴവര്‍ഗങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഉപകാരപ്പെടുമെന്നു നോക്കൂ. ഇവ ഉപയോഗിക്കേണ്ട രീതിയും താഴെപ്പറയുന്നു.

ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും മൃതകോശങ്ങള്‍ അകറ്റാനും പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഓറഞ്ച്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എ്ന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഒരു മുട്ട മഞ്ഞ, രണ്ടു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എ്ന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.
മാങ്ങ വേനല്ക്കാലത്തു ധാരാളം ലഭിയ്ക്കും. ഇത് ചര്‍മത്തിനും മുടിയ്ക്കും ഈര്‍പ്പം നല്കാന് നല്ലതുമാണ്. പഴുത്ത മാങ്ങ ഉടച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം. അല്പം കഴിഞ്ഞ് ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകിക്കളയാം.
തണ്ണിമത്തന് ശരീരത്തിനു മാത്രമല്ല, മുഖത്തിനും നല്ലതാണ്. തണ്ണിമത്തന് ഉടച്ചു മുഖത്തു പുരട്ടാം. തണ്ണിമത്തന് തോടില്‍ അല്പം തേന്‍ ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യാനും നല്ലതാണ്.
പൈനാപ്പിള്‍ കൊണ്ടും മുഖത്തിനു ചേര്‍ന്ന മാസ്കുണ്ടാക്കാം. പൈനാപ്പിള്‍ നല്ലപോലെ മിക്സിയിലിട്ട് അരയ്ക്കുക. ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ മാറ്റാന്‍ നല്ലതാണ്.
ഇത്തരം സൗന്ദര്യവഴികള്‍ പരീക്ഷിച്ചു നോക്കൂ. ഭംഗി കൂട്ടാം, ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.



Click it and Unblock the Notifications
