Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചര്‍മസംരക്ഷണത്തിനും തണ്ണിമത്തന്
തണ്ണിമത്തന് വേനലില്‍ സുലഭമായി ലഭിയ്ക്കുന്ന ഒരു ഭക്ഷ്യവസ്തുവാണെന്നു മാത്രമല്ല, വേനലിനെ ചെറുക്കാന്‍ കഴിയുന്ന ഒന്നു കൂടിയാണ്.
വിശപ്പും ദാഹവും ശമിപ്പിക്കാനും തളര്‍ച്ച മാറ്റാനും ഇത് അത്യുത്തമം തന്നെ. ഇതിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും തണ്ണിമത്തന് ഉപകരിക്കും.
ഏതെല്ലാം വിധത്തിലാണ് തണ്ണിമത്തന് ചര്‍മസംരക്ഷണത്തിനു സഹായിക്കുകയെന്നറിയേണ്ടേ,

തണ്ണിമത്തന്റെ പള്‍പ്പ് മുഖത്തും കഴുത്തിലും തേച്ചു നോക്കൂ. ചര്‍മത്തിനു തണുപ്പു ലഭിക്കുമെന്നു മാത്രമല്ല, ചര്‍മത്തിലെ അഴുക്കു കളയാനും ചര്‍മസുഷിരങ്ങള്‍ വൃത്തിയാകാനും ഇത് സഹായിക്കും. ഈ വിധത്തില്‍ പ്രായക്കുറവുള്ള ചര്‍മം നിങ്ങള്‍ക്കു ലഭിയ്ക്കും.
ചര്‍മത്തിളക്കത്തിനും ചര്‍മത്തിന് മൃദുത്വം ലഭിക്കുന്നതിനും തണ്ണിമത്തന് നല്ലതു തന്നെ. ഇതിന് തണ്ണിമത്തന് ജ്യൂസും തൈരും കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ചാല്‍ മതിയാകും. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം.
തണ്ണിമത്തന് പള്‍പ്പും ബട്ടര്‍ ഫ്രൂട്ടും ഉടച്ച് മുഖത്തിട്ടു നോക്കൂ. ചര്‍മത്തിലെ ചുളിവുകള്‍ മാറാനുള്ള ഒരു എളുപ്പമാര്‍ഗമാണിത്.
ത്ണ്ണിമത്തന്റെ പള്‍പ് നീക്ക ചെയ്ത തോടിന്റെ ഉള്‍ഭാഗത്ത് അല്പം കടലമാവു ചേര്‍ത്ത് മുഖത്തു സ്ക്രബ് ചെയ്യാന്‍ ഉപയോഗിക്കാം. തികച്ചും സ്വാഭാവിക രീതിയിലുള്ളൊരു സ്ക്രബറാണിത്.
ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും തണ്ണിമത്തന് ഉപയോഗിക്കാം. ഇതിലെ മാലിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്.
ടാന്‍ മാറ്റുന്നതിനും ഇതു നല്ലതാണ്. തണ്ണിമത്തന് ജ്യൂസ് പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടുക. പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.
തണ്ണിമത്തന് പള്‍പ്പും കുക്കുമ്പര്‍ ജ്യൂസും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും വളരെ നല്ലതു തന്നെയാണ്. ഇത് സണ്‍ടാന്‍ മാറാനുളള ഒരു ഉത്തമമാര്‍ഗമാണ്.



Click it and Unblock the Notifications
