Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചര്‍മം തളര്ന്നുവോ, പരിഹാരം?
വെയിലില്‍ പോയി വന്നാലോ യാത്ര കഴിഞ്ഞാലോ നമുക്ക് ക്ഷീണം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ശരീരം മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ ചര്‍മത്തേയും ക്ഷീണിപ്പിയ്ക്കും.
ചര്‍മം ക്ഷീണിച്ചുവെന്നറിയുവാന് ഒരു തവണ കണ്ണാടിയില്‍ നോക്കിയാല്‍ മതിയാകും. ചര്‍മത്തിന്റെ സ്നിഗ്ദതയും തിളക്കവുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. കണ്ണിനടിയില്‍ കറുത്ത പാടുകള്‍ വരും.
ക്ഷീണിച്ച ചര്‍മത്തെ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാതിരുന്നാല്‍ ബ്ലാക്ഹെഡ്സ്, മുഖക്കുരു പോലുള്ള പ്രശ്നങ്ങളും സാധാരണമാണ്. ക്ഷീണിച്ച ചര്‍മത്തെ വീണ്ടും തിളക്കമുള്ളതാക്കി മാറ്റുവാന്‍ ചില വഴികളുണ്ട്.

കഴുകുക
പുറത്തു പോയി വന്നാലുടന്‍ മുഖം തണുത്ത വെള്ളം കൊണ്ട് നല്ലപോലെ കഴുകുക. ഇത് മുഖം വൃത്തിയാക്കും.

മൃതചര്‍മം നീക്കം ചെയ്യുക
മുഖത്തെ മൃതചര്‍മം നീക്കം ചെയ്യുകയെന്നത് മുഖത്തിന് തിളക്കം ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ചര്‍മത്തിന് പുതിയ കോശങ്ങള്‍ തിളക്കം നല്‍കും.

കുക്കുമ്പര്‍, ഉരുളക്കിഴങ്ങ്
കണ്ണുകളുടെ ക്ഷീണമകറ്റാന്‍ കണ്ണുകള്‍ക്കു മുകളില്‍ കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് എന്നിവയരിഞ്ഞു വയ്ക്കുന്നതും നല്ലതാണ്.

വെള്ളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുക. ചര്‍മത്തിന ഈര്‍പ്പം ലഭിയ്ക്കുവാനും ചര്‍മം വൃത്തിയാക്കുവാനും ഇത് വളരെ പ്രധാനമാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മത്തിന് ഉന്മേഷം നല്‍കും.

പനിനീര്
പനിനീരില്‍ കോട്ടന്‍ മുക്കി മുഖം തുടയ്ക്കുന്നത് ചര്‍മത്തിന് തിളക്കം നല്കാന് നല്ലതാണ്. പനിനീര് ചര്‍മത്തിന്റെ ക്ഷീണം അകറ്റാനുള്ള നല്ലൊരു ഉപാധിയാണ്.

ഫേസ് പായ്ക്ക്
ചര്‍മത്തിനു ചേരുന്ന പ്രകൃതിദത്ത ഉല്പന്നങ്ങള് കൊണ്ടുള്ള ഫേസ് പായ്ക്ക് നല്ലതാണ്. പനീനീര്, തൈര്, പാല് തുടങ്ങിയവ കൊണ്ടുള്ള ഫേ്സ്പായ്ക്കുകള് ഉപയോഗിയ്കാം.

ക്രീം
മുഖത്തിന് ഈര്‍പ്പം നല്കുന്ന ഏതെങ്കിലും ക്രീം മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ ക്ഷീണമകറ്റാന്‍ നല്ലതാണ്.



Click it and Unblock the Notifications
