Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും!
ടീനേജ് ബോയ്സിനും ചര്‍മസംരക്ഷണം
കൗമാരക്കാലം ശാരീരികമായി ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ്. ഇക്കാലത്ത് മുഖക്കുരുവും മറ്റ് ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. മിക്കവാറും ആണ്‍കുട്ടികളെല്ലാം ഈ പ്രായത്തില്‍ വീടിന് പുറത്തുള്ള കളികളിലും മറ്റും സജീവമായിരിക്കും. അതോടൊപ്പം സ്കൂള്‍ സംബന്ധമായ തിരക്കുകളുമുണ്ടാവും. അതിനാല്‍ തന്നെ പുറത്ത് നിന്നുള്ള മാലിന്യങ്ങളും, സൂര്യപ്രകാശത്തിന്റെ നേരിട്ടുള്ള സാമിപ്യവും ശരീരത്തെ ബാധിക്കും.
മാറ്റങ്ങള്‍ സാധാരണമായ ഈ പ്രായത്തില്‍ ചര്‍മ്മസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ ശാരീരിക വളര്‍ച്ച വേഗത്തില്‍ നടക്കുന്ന കൗമാരകാലത്ത് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വിറ്റാമിനുകളും, പ്രോട്ടീനുകളും, കൊഴുപ്പുകളും ലഭ്യമാക്കുകയും ചെയ്യണം. ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്ന കാലമാണിത്. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ അത് നിങ്ങളുടെ ചര്‍മ്മത്തിലും പ്രതിഫലിക്കും. അത്തരത്തില്‍ കൗമാരക്കാരിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. പുറം ലോകത്തിലേക്കിറങ്ങി കായികവിനോദങ്ങളിലേര്പ്പടുന്നുണ്ടെങ്കില് നഷ്ടപ്പെടുന്ന വിയര്പ്പിനനുസരിച്ച് ആവശ്യത്തിന് ജലം ശരീരത്തിലെത്തുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.
ചര്‍മ്മത്തില്‍ മാത്രമല്ല കൗമാരക്കാരില്‍ മാറ്റമുണ്ടാകുന്നത്. ഈ പ്രായത്തില്‍ ഏറെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ സഹായം ഇക്കാലത്ത് തേടാവുന്നതാണ്. ചിലപ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായുണ്ടാകുന്ന അലര്‍ജിയാവും ചര്‍മ്മത്തില്‍ പാടുകള്‍ വീഴ്ത്തുന്നത്. ആഹാരക്രമത്തിലും, വ്യായാമത്തിലും ഈ പ്രായത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൗമാരക്കാരായ ആണ്‍കുട്ടികളുടെ ചര്‍മ്മസംരക്ഷണത്തിന് ഉപകരിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ചര്‍മ്മത്തെ അറിയുക
നിങ്ങളുടെ ചര്‍മ്മം ഏത് സ്വഭാവമുള്ളതാണെന്ന് മനസിലാക്കിയ ശേഷം വേണം ചര്‍മ്മസംരക്ഷണത്തിനുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ചര്‍മ്മം എണ്ണമയമുള്ളതാണെങ്കില്‍ സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. കടുപ്പമുള്ള ക്ലീനറുപയോഗിച്ച് ചര്‍മ്മം നല്ലതുപോലെ ഉരസി ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ തുറക്കുക. ഇത് വഴി ചര്മ്മത്തിലടിഞ്ഞ ദുഷിപ്പുകള്‍ നീക്കം ചെയ്യാനാകും.

2. സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം
സ്വഭാവികമായും കൗമാരക്കാരായ ആണ്‍കുട്ടികള്‍ സ്കൂളില്‍ നിന്ന് വന്നാല്‍ കളികളിലേര്‍പ്പെടും. ഇത് വഴി സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് പതിക്കും. അതിനാല്‍ എസ്.പി.എഫ് ഫോര്‍മുല അടങ്ങിയ സ്കിന്‍ ക്രീം ഉപയോഗിക്കേണ്ടതുണ്ട്. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് തടയുന്ന യു.വി സംരക്ഷണം നല്‍കുന്നതാണ് ഇത്.

3. വെള്ളം
കൗമാരക്കാര്‍ ഏറ്റവും അവഗണിക്കുന്ന ഒന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഏറ്റവും ആവശ്യമുള്ളതാണ് ജലം. വിയര്‍പ്പ് വഴിയുള്ള ജലനഷ്ടം പരിഹരിക്കാനും, ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും കഴിയുന്നിടത്തോളം വെള്ളം കുടിക്കണം.

4.മുഖക്കുരു
കൗമാരക്കാരുടെ മുഖത്ത് മുഖക്കുരു ഉണ്ടാകുന്നത് സാധാരണമാണ്. ചിലപ്പോള്‍ എത്ര മരുന്നുകള്‍ ഉപയോഗിച്ചാലും മുഖക്കുരു വന്നുകൊണ്ടിരിക്കും. ഇത് പൊട്ടിച്ചാല്‍ പ്രശ്നം വഷളാവുകയും മുഖത്ത് പാടുകള്‍ വീഴാന്‍ ഇടയാവുകയും ചെയ്യും. അതിനാല്‍ ശുദ്ധിയാക്കിയ കൈകൊണ്ട് വേണം മുഖക്കുരുവില്‍ സ്പര്‍ശിക്കാന്‍. കൂടാതെ പൊട്ടിച്ചാല്‍ ആഭാഗം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.

5. ഫേഷ്യല്‍
ഫേഷ്യല്‍ മാസ്കുകളും, പഴങ്ങള്‍ ഉപയോഗിച്ചുള്ള സംരക്ഷണവും നല്ലതാണ്. പപ്പായ, ഓറഞ്ച് തൊലി, ബട്ടര്‍ ഫ്രൂട്ട്, സ്ട്രോബെറി തുടങ്ങിയവയൊക്കെ ഈ ആവശ്യത്തിനായി തേനിനൊപ്പം ഉപയോഗിച്ചാല്‍ അഴുക്ക് നീങ്ങുകയും ചര്‍മ്മകാന്തി വര്‍ദ്ധിക്കുകയും ചെയ്യും.

6. ഭക്ഷണക്രമം
കൗമാരപ്രായക്കാര്‍ പോഷക സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം ആരോഗ്യത്തിന് ദോഷകരമായ എണ്ണകള്‍ ചേര്‍ന്ന ആഹാരസാധനങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം. ഇവ മുഖക്കുരു ഉണ്ടാകാന്‍ കാരണമാകുന്നവയാണ്. പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുകള്‍ തുടങ്ങിയവയും ബട്ടര്‍ ഫ്രൂട്ട്, മുന്തിരി, ബീറ്റ്റൂട്ട് തുടങ്ങിയവയും കഴിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്‍കും.



Click it and Unblock the Notifications