For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസമുറ സമയത്തെ ചര്‍മസംരക്ഷണം

|

മാസമുറ സമയത്ത് സ്ത്രീകള്‍ക്ക ശാരീരികാസ്വാസ്ഥ്യങ്ങളും മാനസി പ്രശ്‌നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. ഇതുപോലെ തന്നെ പലര്‍ക്കും ചര്‍മപ്രശ്‌നങ്ങളും ഉണ്ടാകും.

മുഖക്കുരു പതിവില്ലാത്തവര്‍ക്കു വരെ മാസമുറ സമയത്ത് മുഖക്കുരുവുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ പുറകില്‍.

മാസമുറ സമയത്തു ചെയ്യേണ്ട ചര്‍മസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചറിയൂ,

Periods

ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് വളരെ പ്രധാനമാണ്. മാസമുറ സമയത്ത് ശരീരത്തിലുണ്ടാകാനിടയുള്ള ടോക്‌സിനുകളെ പുറന്തള്ളാന്‍ ഇത് പരമപ്രധാനമാണ്. ഇത്തരം ടോകിനുകള്‍ ചര്‍മപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുക തന്നെ ചെയ്യും.

തണുപ്പു നല്‍കും വിധത്തിലുള്ള ഫേ്‌സ്പായ്ക്കുകള്‍ ഉപയോഗിക്കുക. ഇത് ചര്‍മത്തിന് നല്ലതാണ്. അസ്വസ്ഥതകള്‍ ഒഴിവാക്കാനും ചര്‍മം ചൂടാകുന്നതൊഴിവാക്കാനും ഇത് നല്ലതു തന്നെ. ഫ്രൂട്ട് ഫേസ് പായ്ക്കുകളും കുക്കുമ്പര്‍ പായ്ക്കുമെല്ലാം ഗുണം ചെയ്യും.

മാസമുറ സമയത്ത് ചര്‍മം വളരെ സെന്‍സിറ്റീവായിരിക്കും. ഇതുകൊണ്ടുതന്നെ വീര്യം കൂടിയ ക്രീമുകളോ സ്‌ക്രബറുകളോ ഉപയോഗിക്കരുത്. വളരെ മൃദുവായി മാത്രം ചര്‍മത്തെ കൈകാര്യം ചെയ്യുക.

മാസമുറ സമയത്ത് ചര്‍മത്തിന്റെ തിളക്കം നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്. ഗ്രീന്‍ ടീ ഉപയോഗിച്ചുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ഇതിനൊരു പരിഹാരമാണ്.

English summary

Skincare During Periods

One of the most dreadful things which women go through on their period is the drastic skin changes. There are so many skin problems which a woman faces before and when your period is about to start. You may have probably noticed that your skin goes through some drastic changes whenever that time of the months rolls around, right? Did you also know that there are some special skin care tips for your period that you should keep in mind?
 
 
Story first published: Wednesday, October 23, 2013, 15:04 [IST]
X
Desktop Bottom Promotion