Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സൗന്ദര്യം നല്‍കും പ്രകൃതിദത്ത രീതികള്‍
ആരോഗ്യവും സൗന്ദര്യവുമുള്ള ചര്മമാഗ്രഹിയ്ക്കുന്നവരാണ് ഏവരും. ഇതിനായി പ്രകൃതിദത്ത, കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നവരും.
കൃത്രിമ മാര്‍ഗങ്ങള്‍ ചിലപ്പോള്‍ താല്‍ക്കാലിക സൗന്ദര്യം നല്‍കുമെങ്കിലും ഭാവിയില്‍ ചര്‍മത്തിന് ദോഷങ്ങളുണ്ടാക്കുവാനുള്ള സാധ്യത കൂടുതലാണ്. പ്രകൃതിദത്ത മാര്‍ഗങ്ങളാണ് ഇതിനുള്ള പരിഹാരം.
സൗന്ദര്യത്തിനും വിവിധ ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള വിവിധ പരിഹാരങ്ങളെക്കുറിച്ചറിയൂ,

ബദാം
ബദാം അരച്ച് പനിനീരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നല്ലൊരു സ്ക്രബറിന്റെ ഗുണം തരും. മുഖത്തെ മൃതചര്‍മം ഒഴിവാക്കാന്‍ ഇത് സഹായിക്കും.

വെള്ളരിക്ക, തണ്ണിമത്തന് , പാല്‍പ്പാട
വെള്ളരിക്കാ നീര്, തണ്ണിമത്തന് ജ്യൂസ്, പാല്‍പ്പാട എന്നിവ ചേര്‍ത്ത് മുഖത്ത തേയ്ക്കാം. പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

കുങ്കുമപ്പൂ
അല്പം കുങ്കുമപ്പൂ നാളികേരപ്പാലുമായി ചേര്‍ത്ത് ചൂടാക്കുക. ഈ മിശ്രിതം കട്ടിയാകുമ്പോള്‍ ഫേസ് പായ്ക്കായി ഉപയോഗിക്കാം.

ചെറുനാരങ്ങാനീര്, തൈര്
ഉരുളക്കിഴങ്ങിന്റെ നീര്. ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്ത്ത്് മുഖത്തു പുരട്ടാം. ചര്‍മം മിനുസമാകുകയും തിളക്കമേറുകയും ചെയ്യും.

പഴം, തേന്‍
പഴമുടച്ച് തേനും ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് നല്ലതാണ്. ഇത് ചര്‍മം വലിഞ്ഞുതൂങ്ങുന്നത് ഒഴിവാക്കും.

പാല്‍പ്പാടയും തേനും
പാല്‍പ്പാടയും തേനും വേണമെങ്കില്‍ അല്പം പാലും കൂട്ടിച്ചേര്‍ത്ത് ക്രീമാക്കി മുഖത്തു പുരട്ടാം. ചര്‍മം വരളില്ല.

തക്കാളി
തക്കാളി മുറിച്ച് മുഖത്ത് അല്പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും.

ആപ്പിള്‍
ആപ്പിളുടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് തിളക്കമുള്ള ചര്‍മം ലഭിയ്ക്കുവാന്‍ സഹായിക്കും.



Click it and Unblock the Notifications
