Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സുന്ദരമായ ചര്‍മം വേണ്ടേ?
എന്താ ഒരു സെക്സ് അപ്പീല്‍ എന്നു ചില സിനിമാതാരങ്ങളെപ്പറ്റി പറയുന്നത് കേട്ടിട്ടില്ലേ. നല്ല ചര്‍മവും നല്ല സെക്സ് അപ്പീലിന്റെ ഭാഗം തന്നെയാണ്. ചില നിസാര കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, ഭംഗിയുള്ള, മിനുമിനുത്ത ചര്‍മം നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതേുള്ളൂ.
സ്വാഭാവിക മാര്‍ഗങ്ങളാണ് എപ്പോഴും ചര്‍മസൗന്ദര്യത്തിന് നല്ലത്. എന്നാല്‍ ധാരാളം പേര് കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
നല്ല ചര്‍മം ലഭിയ്ക്കുവാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ക്രീമുകള്‍
സ്വന്തം ചര്‍മത്തിന് ചേര്‍ന്ന ക്രീമുകള്‍ നോക്കി വാങ്ങണം. ഒരേ ക്രീം തന്നെ തുടര്‍ച്ചയായി ഉപയോഗിക്കുകയും വേണം. അല്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല. ആല്‍ഫ ഹൈഡ്രോക്സി ആസിഡ്, കൈനെറ്റിന്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ക്രീമുകള്‍ നോക്കി വാങ്ങുന്നത് നന്നായിരിക്കും.

വൃത്തി
നല്ല ചര്‍മത്തിന് വൃത്തിയും പ്രധാനം തന്നെ. ചര്‍മത്തില്‍ അഴുക്കുണ്ടാകാതെ നോക്കണം. രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകാന്‍ മറക്കരുത്. മുഖത്ത് ആവി പിടിക്കുന്നത് ചര്‍മസുഷിരങ്ങളിലെ അഴുക്ക് നീക്കും.

മുഖക്കുരു, കരുവാളിപ്പ്
ചര്‍മത്തില്‍ എന്തെങ്കിലും അസ്വഭാവികതകളോ അലര്‍ജിയോ കണ്ടാലും മുഖക്കുരു, കരുവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ പൊടുന്നനെ വന്നാലും സ്കിന്‍ ഡോക്ടറെ കാണുക. അല്ലാതെ സ്വയം ചികിത്സ വേണ്ട. ഇത് ചിലപ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും.

മദ്യം, കാപ്പി, ശീതളപാനീയങ്ങള്‍
മദ്യം, കാപ്പി, ശീതളപാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം കഴിവതും കുറയ്ക്കുക.

പോഷകഗുണമുള്ള ഭക്ഷണങ്ങള്‍
ഭക്ഷണവും നല്ല ചര്‍മത്തിന് പ്രധാനം തന്നെ. പച്ചക്കറികളും ഫലവര്ഗങ്ങളുമടക്കമുള്ള പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

വ്യായാമം
വ്യായാമവും നല്ല ചര്‍മത്തിന് നല്ലതാണ്. കൊഴുപ്പടിയാത്ത നല്ല ശരീരത്തിന് പതിവായുള്ള വ്യായാമം ശീലമാക്കുക.



Click it and Unblock the Notifications
