Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പിഗ്മെന്റേഷന് 'ചന്ദന' പരിഹാരം
പിഗമെന്റേഷന്‍ സ്ത്രീ പുരുഷഭേദമില്ലാതെ ആളുകളെ ബാധിയ്ക്കുന്നൊരു സൗന്ദര്യപ്രശ്നമാണ്. ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന കറുത്ത കുത്തുകളാണ് പിഗ്മന്റേഷന് എന്നറിയപ്പെടുന്നത്.
പിഗ്മെന്റേഷന് ചികിത്സാരീതികള്‍ പലതുണ്ട്. ഇവയ്ക്ക് നല്ല വശവും ദോഷവശങ്ങളും ഉണ്ടാവുകയും ചെയ്യും.
മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കുമെന്ന പോലെ പിഗ്മെന്റേഷന് വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിനു പറ്റിയ നല്ലൊന്നാന്തരം പ്രകൃതിദത്ത മാര്‍ഗമാണ് ചന്ദനം.
ചന്ദനം പല രീതിയില്‍ പിഗ്മെന്റേഷന് ചികിത്സയ്ക്ക് ഉപയോഗിക്കാം. ഇത് എങ്ങനെയെന്നു നോക്കൂ,

പാല്, ചന്ദനപ്പൊടി
പാല്, ചന്ദനപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുക. നല്ലപോലെ ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് പിഗ്മന്റേഷന് നിറം കുറയ്ക്കുന്നു.

പനിനീരില്‍ ചന്ദനം
പനിനീരില്‍ ചന്ദനം ചാലിച്ചു പുരട്ടുന്നത് പിഗ്മെന്റേഷന് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

കറ്റാര്‍വാഴയും ചന്ദനവും
പലതരത്തിലുള്ള ചര്‍മപ്രശ്നങ്ങള്‍ക്കുള്ള ഉപാധിയായ കറ്റാര്‍വാഴയും ചന്ദനവും ചേര്‍ത്തുള്ള മിശ്രിതവും പിഗ്മെന്റേഷന് അകറ്റുവാന്‍ നല്ലതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

പപ്പായ, ചന്ദനം
പപ്പായ, ചന്ദനം എന്നിവ ചാലിച്ചു മുഖത്തു പുരട്ടുന്നത് പിഗ്മെന്റേഷന് അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇത് മുഖത്തെ തിളക്കവും നിറവും കൂട്ടുകയും ചെയ്യും.

ചന്ദനവും ചെറുനാരങ്ങാനീരും
പിഗ്മെന്റേഷനുള്ള മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ് ചന്ദനവും ചെറുനാരങ്ങാനീരും ചേര്‍ന്ന മിശ്രിതം. ഇത് മുഖത്തു പുരട്ടുന്നത് പിഗ്മന്റേഷന് കുറയ്ക്കുവാന്‍ സഹായിക്കും.



Click it and Unblock the Notifications
