Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സണ്‍ ബേണ്‍ അകറ്റാന്‍ 10 വഴികള്‍
സൂര്യതാപത്തെത്തുടര്ന്നാണ് ചര്‍മ്മങ്ങള്‍ കരുവാളിക്കുന്ന അവസ്ഥയാണ് സണ്‍ ബേണ്‍. ഇവ ചെറുതും വലുതുമായ പൊള്ളലുകളാണ്. ചര്‍മ്മകോശങ്ങള്‍ക്ക് നാശം വരുത്തുവാനും നീര് വെയ്ക്കുന്നതിനും കിരണങ്ങള്‍ ഏറ്റ ഭാഗം ചുവന്ന നിറമായിത്തീരുവാനും സാധ്യതയുണ്ട്. മൂന്ന് തരത്തിലുള്ള സ്കിന്‍ ബേണ്‍ ആണ് പൊതുവായി ഉള്ളത്.
മൈനര്‍ ബേണ്‍സ് ചര്‍മ്മത്തിന്റെ ബാഹ്യതൊലിയില് നീര് വരുന്ന ഇത്തരം പൊള്ളലുകള്‍ ഭയപ്പെടാനുള്ളതല്ല. വീട്ടുചികിത്സ കൊണ്ടു തന്നെ ഇതില്‍ നിന്നും മോചനം നേടാം. സെക്കന്‍ഡ് ഡിഗ്രീ ബേണ്‍, തേര്‍ഡ് ഡിഗ്രി ബേണ്‍ എന്നിവ ചര്‍മ്മ കോശങ്ങള്‍ക്ക് നാശം വരുത്തുന്നവയാണ്. ഒരു വിദഗ്ദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വേണം ഇതിന് ചികിത്സ തേടുവാന്‍.
ഫസ്റ്റ് ഡിഗ്രി ബേണ്‍ വന്നാല്‍ ചെയ്യേണ്ട ചില പ്രതിവിധികളാണ് ഇവിടെ പറയുന്നത്.

തേന്‍
പൊള്ളല്‍ സംഭവിച്ച ഭാഗത്ത് തേന്‍ പുരട്ടുക. പൊള്ളല്‍ വന്ന ഭാഗത്തെ പാട് മാറ്റുന്നതിന് ഇത് സഹായകമാണ്. മുറിവ് പെട്ടെന്ന് ഉണങ്ങുകയും ചെയ്യും.

വിനാഗിരി
വിനാഗിരി പൊള്ളിയ ഭാഗത്ത് വിനാഗിരി തേച്ചാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങുകയും വേദന ശമിക്കുകയും ചെയ്യും. വിനാഗിരി വെള്ളത്തില്‍ ചേര്‍ത്ത് വേണം ഉപയോഗിക്കുവാന്‍, വിനാഗിരിയും വെള്ളവും ചേര്‍ന്ന ലായനി ഒരു തുണിയില്‍ മുക്കി മുറിവ് വന്ന ഭാഗത്ത് വെയ്ക്കുക, പെട്ടെന്ന് തന്നെ ഫലം കാണുവാനാകും.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന അക്കാമനെന് മുറിവ് പെട്ടെന്ന് ഉണക്കുന്നതിനും മുറിവ് പറ്റിയ ഭാഗത്ത് പുതിയ ചര്‍മ്മം വരുന്നതിനും സഹായിക്കും.

ലവന്ഡേര് ഓയില്‍
ലവന്‍ഡര്‍ ഓയില്‍ വെള്ളത്തില്‍ മിക്സ് ചെയ്ത് പൊള്ളല്‍ സംഭവിച്ച ഭാഗത്ത് തേച്ചാല്‍ വേദനയ്ക്ക് ഉടന്‍ ശമനമുണ്ടാകും.

പഴത്തൊലി
പഴത്തൊലി പൊള്ളല്‍ വന്ന ഭാഗത്ത് വെച്ചാല്‍ വേദനയും നീരും കുറയും. ചര്‍മ്മം പുനരുജ്ജീവിപ്പിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

തണുത്ത വെള്ളം
തണുത്ത വെള്ളമോ ഐസ് ക്യൂബോ പൊള്ളിയ ഭാഗത്ത് വെച്ചാല്‍ വേദന ഒരു വലിയഅളവോളം കുറയ്ക്കുവാനാകും. ഓര്‍ക്കുക ഇത് ഒരു താത്ക്കാലിക പരിഹാരം മാത്രമാണ്.

മോയ്സ്ച്ചറുകളും ഏയില്മെന്റുകളും
വേദന കുറയ്ക്കാനുള്ള മോയ്സ്ച്ചറുകളും ഏയില്മെന്റുകളും മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. ഇതെല്ലാം ചെയ്തിട്ടും വേദന നിലനില്‍ക്കുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടുക.



Click it and Unblock the Notifications
