Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
മുഖക്കുരു ഇല്ലാതാക്കാന്‍
മുഖക്കുരു പൊട്ടുന്നതും മുഖം നിറയെ കുരുക്കള്‍ അലട്ടുന്നതുമാണോ നിങ്ങളുടെ പ്രശ്നം ? ഇവ രണ്ടിനും കാരണങ്ങളുണ്ട്. മാനസിക പിരിമുറുക്കവും വിഷാദവുമാണ് ഇതിന് പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്. അമിതമായി ചോക്ളേറ്റ് കഴിക്കുന്നതും മുഖത്ത് അഴുക്ക് അടിഞ്ഞുകൂടുന്നതുമാണ് മറ്റ് കാരണങ്ങള്‍. നിങ്ങളുടെ സുന്ദരമായ മുഖത്ത് കുരുക്കള്‍ കൂടു കൂട്ടുമ്പോള്‍ ജീവിതം തന്നെ ഇല്ലാതായെന്നു തോന്നിയേക്കാം. മുഖക്കുരുവിന്റെ പ്രത്യാഘാതങ്ങള്‍ ഭയങ്കരമാണ്. ഒരിക്കലും മായാത്ത മുറിവുകള്‍ സൃഷ്ടിക്കുവാനും ഇത്തരം കുരുക്കള്‍ക്ക് കഴിയും.
ചര്‍മ്മം തീര്‍ച്ചയായും നിങ്ങളുടെ സുഹൃത്താണ്. അതിനാല്‍ അതിന് ആവശ്യമായ സംരക്ഷണം നല്‍കിയേ തീരു. ചര്‍മ്മം പൊട്ടുകയോ അതിന് മറ്റെന്തെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ നിങ്ങള്‍ ചര്‍മ്മത്തെ വെറുക്കാന്‍ തുടങ്ങുന്നത് കാണാം. ഇവിടെ എന്താണ് നിങ്ങള്‍ ചെയ്യുക. വിലപിടിപ്പുള്ള സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ക്ക് പിറകില്‍ പോകുമോ അതോ രാസപദാര്‍ത്ഥങ്ങളടങ്ങിയ മരുന്നുകള്‍ പുരട്ടുമോ. ഇതൊന്നുമല്ല. വീട്ടുവൈദ്യമാണ് ഇതിന് ഏറ്റവും ന്ല്ല മരുന്ന്. നിങ്ങളുടെ ചര്‍മ്മത്തിന് ജീവനുണ്ട്. ്അതിന് മതിയായ ശ്രദ്ധ നല്‍കിയേ മതിയാകൂ. ക്ഷമയാണ് ആവശ്യം. ചര്‍മ്മം പൊട്ടുന്നത് തടയാനുള്ള ചില മറുമരുന്നുകളാണ് ഇനി പറയുന്നത്

1)സുഗന്ധദ്രവ്യങ്ങള്‍
കറുവാപ്പട്ടയും തേനും ചേര്‍ത്ത് പുരട്ടുക. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ മരുന്നാണ് കറുവാപ്പട്ടയില്‍ അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ബാക്ടീരിയയെ നശിപ്പിക്കും. തേന്‍ പ്രകൃതിദത്ത പ്രതിരോധ ഔഷധവുമാണ്.

2)മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള കഴിക്കുന്നത് ശരീരത്തിനാവശ്യമായ കാല്‍സ്യം നല്‍കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലേ. എങ്കില്‍ മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ പുരട്ടുന്നത് നല്ലതാണ്. പ്രോട്ടീനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് പുതൂജീവന് നല്‍കുകയും ചെയ്യും. അധികം പൈസ ചെലവാക്കാകെ ഒരു നല്ല ചര്‍മ്മം കിട്ടുമെന്ന് ചുരുക്കം. മുട്ടയുടെ വെള്ള അടിച്ചുപതപ്പിച്ച് ചര്‍മ്മത്തില്‍ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.

3)പപ്പായ
ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ ഏറെക്കുറെ എല്ലാ ചര്മ്മസംരക്ഷണവസ്തുക്കളിലെയും പ്രധാനഘടകം പപ്പായയാണ്. പപ്പായ അരച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

4)പഴം
നിങ്ങള്‍ പഴം ഇഷ്ടപ്പെടുന്നുണ്ടോ. പഴത്തോള് മുഖചര്‍മ്മത്തിന് പറ്റിയ മരുന്നാണ്. പഴത്തോല് കൊണ്ട് മുഖത്ത് തിരുമ്മുക. അരമണിക്കൂറിന് ശേഷം മുഖം കഴുകുക

5)ചെറുനാരങ്ങ
ചെറുനാരങ്ങയില്ലാതെ എന്ത് സൗന്ദര്യ സംരക്ഷണം. വിറ്റാമിന്‍ സി അടങ്ങിയ ചെറുനാരങ്ങയ്ക്ക് മുഖക്കുരു ഇല്ലാതാക്കുന്നതിന് സാധിക്കും. ചെറുനാരങ്ങയ്ക്ക് മുഖക്കുരു ഉതിര്ക്കുന്നതിനുള്ള കഴിവുണ്ട്. ചെറുനാരങ്ങ പ്രകൃതിദത്ത ചര്‍മ്മ വൈറ്റ്നര് (വെളുപ്പിക്കുന്നത്) ആണ്. ചെറുനാരങ്ങാ നീര് മുഖത്ത് പുരട്ടി അല്‍പ്പം കഴിഞ്ഞ് കഴുകിക്കളയുക

6)കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസിയുടെ ഇലയുടെ നീര് കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. നല്ല മുഖകാന്തി കിട്ടും. തുളസി നീര് അരച്ച് 15 മിനിറ്റ് നേരത്തേക്ക് മുഖത്ത് പുരട്ടിയ ശേഷം കഴുകിക്കളയുക.



Click it and Unblock the Notifications
