Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഷേവിംഗിനു ശേഷം ചര്‍മം വരളുന്നുവോ?
ഷേവിംഗ് പുരുഷന്മാര്ക്ക് സുന്ദരനാകാനുള്ള ഒരു പ്രവൃത്തിയാണെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഷേവ് ചെയ്ത ശേഷമുള്ള വരണ്ടതും പരുപരുത്തതുമായ ചര്‍മം പലര്‍ക്കുമുള്ളൊരു ചര്‍മപ്രശ്നമാണ്.
ഇതിന് ചെയ്യാവുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയെന്നതാണ്. ഇതിനുള്ള ചില പ്രധാന വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

ഷേവിംഗിനു ശേഷം ഒരു തുണി ചെറുചൂടുവെള്ളത്തില്‍ മുക്കി പതുക്കെ പിഴിഞ്ഞ് ഷേവ് ചെയ്തിടത്തു വയ്ക്കുക. ഇത് പല തവണ ചെയ്ത ശേഷം അവോക്കാഡോ ഓയില്‍, ജൊജോബ ഓയില്‍ എന്നിവയുപയോഗിച്ച് ഇവിടം നല്ലപോലെ മസാജ് ചെയ്യാം.
സ്ട്രോബെറി നല്ലപോലെ ഉടയ്ക്കുക. ഇതില്‍ അല്പം തൈര് ചേര്‍ത്തിളക്കണം. ഷേവ് ചെയ്ത ശേഷം ഇത് മുഖത്തു പുരട്ടുക. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയണം.
കോണ്‍ഫ്ളോര്‍, തേന്‍, പാല് എന്നിവ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കുക. ഇത് ഷേവ് ചെയ്ത ശേഷം 15 മിനിറ്റു കഴിഞ്ഞ് മുഖത്തു പുരട്ടണം. ഉണങ്ങുമ്പോള്‍ കഴുകിക്കളയുക.
ലാവെന്‍ഡര്‍ ഓയില്‍, ചന്ദനത്തൈലം, പനിനീര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് ആഫ്റ്റര്‍ ഷേവ് ലോഷനുണ്ടാക്കാം. തികച്ചും സുരക്ഷിതമായ ആഫ്റ്റര്‍ ഷേവ് ലോഷനാണ് ഇതെന്നു പറയാം.
കറ്റാര്‍ വാഴയുടെ ജെല്‍ ഷേവിംഗിനു ശേഷം പുരട്ടുന്നതു നല്ലതാണ്. ഇത് മുറിവുകള്‍ പെട്ടെന്നുണങ്ങാനും ചര്‍മത്തിന് ഈര്‍പ്പം ലഭിയക്കാനും സഹായിക്കും.
ഓട്സ് പൊടിച്ച് പാലില്‍ ചാലിച്ചു പുരട്ടുന്നതും നല്ലതാണ്. എസ്കീമ പോലുള്ള ചര്‍മരോഗങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും.
തേനും വിനെഗറും ചാലിച്ച് ഷേവ് ചെയ്ത ശേഷം ചര്‍മത്തില്‍ പുരട്ടുക. ഇത് അല്പനേരം കഴിഞ്ഞ് കഴുകിക്കളയാം.
ഇത്തരം പ്രകൃതിദത്ത വഴികള്‍ പരീക്ഷിച്ചു നോക്കൂ. ഷേവിംഗിനു ശേഷമുള്ള ചര്‍മപ്രശ്നങ്ങള്‍ അകറ്റാം.



Click it and Unblock the Notifications
