Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വരണ്ട ചര്‍മത്തിന് മത്തങ്ങ
മത്തങ്ങ നല്ലൊരു ഭക്ഷ്യവസ്തുവാണ്. മത്തങ്ങ കഴിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുമെന്നു പറയുംം. ഇതുപോലെ വരണ്ട ചര്‍മമുള്ളവര്‍ക്ക് മത്തങ്ങ കൊണ്ട് പല ഫേസ്പായ്ക്കുകളും ഉപയോഗിക്കാം.
മത്തങ്ങ ഉപയോഗിച്ചുള്ള ഇത്തരം ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ.
മത്തങ്ങയുടെ പള്‍പ്പെടുക്കുക. ഇതില്‍ അല്പം തേന്‍, കട്ടിയുള്ള പാല് എന്നിവ ചേര്‍ത്ത മിശ്രിതമാക്കുക. ഇത് മുഖത്തു തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. വരണ്ട ചര്‍മത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.

അരക്കപ്പു തൈരും 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക മത്തങ്ങയുടെ പള്‍പ് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്പസമയം വയ്ക്കാം. അലര്‍ജി, സണ്‍ടാന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.
ബദാം പൊടിച്ചതും മുട്ടവെള്ളയും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് മത്തങ്ങയുടെ ജ്യൂസ് ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മത്തിളക്കം ലഭിയ്ക്കുന്നതിനും ചര്‍മത്തിലെ അഴുക്കു നീക്കുന്നതിനും ഇത് വളരെ നല്ലതാണ്.
ഒലീവ് ഓയിലും മത്തങ്ങളുടെ പള്‍പ്പും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യണം. 10-15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുക. ഇത് നല്ലൊന്നാന്തരം ഫേഷ്യലിന്റെ ഗുണം നല്‍കും.
മുകളില്‍ പറഞ്ഞവ ചര്‍മത്തിന് ആവശ്യമായ വൈറ്റമിനുകള്‍ നല്‍കുമെന്ന ഗുണം കൂടിയുണ്ട്. തികച്ചും സ്വാഭാവിക മാര്‍ഗങ്ങളായതു കൊണ്ട് ഇവ ചര്‍മാരോഗ്യത്തിന് ദോഷം വരുത്തുകയുമില്ല.
ചര്‍മം,ചര്‍മസൗന്ദര്യം, മത്തങ്ങ, വൈറ്റമിന്‍,



Click it and Unblock the Notifications
