Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം
ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്നങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരങ്ങള്‍ ധാരാളമുണ്ട്. ഇവ പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളിലെ ചികിത്സകളേക്കാള്‍ ഫലം ചെയ്യും.
ചര്‍മസംരക്ഷണത്തിന് ഇത്തരത്തിലുള്ളൊരു പ്രകൃതിദത്ത മാര്‍ഗമാണ് ഓറഞ്ച് തൊലി. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കും.
ഓറഞ്ച് തൊലിയുപയോഗിച്ചു തയ്യാറാക്കാവുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ.

ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളമുപയാഗിച്ചു കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്ന ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ് പായ്ക്കു നല്‍കും. ചര്‍മത്തിലെ അഴുക്കു നീക്കി ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും.
ഓറഞ്ചു പൊടിയോ അരച്ചതോ തേന്‍, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ ഈ മിശ്രിതം കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറവും നല്കുന്നു. ഇതിലെ തേന്‍ ചര്‍മം വരണ്ടുപോകുന്നതില്‍ നിന്നും തടയുന്നു. ചെറുനാരങ്ങയാകട്ടെ, ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്. ഇവയെല്ലാം നല്ല ചര്‍മമുണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
ഓറഞ്ചു തൊലിയ്ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തൈരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നത്. ചര്‍മത്തിന് നിറം നല്കാന് സഹായിക്കും. മുഖത്തെ കരുവാളിപ്പു മാറാനും ഇത് നല്ലതു തന്നെ.
ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കാണിത്.
ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ പാലിനൊപ്പം ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ്.
മുഖം വെളുക്കാനും മുഖക്കുരു പാടുകള്‍ മാറാനും ചര്‍മത്തിന് തിളക്കം ലഭിക്കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കുകളുണ്ടാക്കാന്‍ വെറുതെ കളയുന്ന ഓറഞ്ച് തൊലി ഉപയോഗിക്കാമെന്നു മനസിലായില്ലേ. ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.



Click it and Unblock the Notifications
