Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പുരുഷനും വേണ്ടേ ഫേസ് മാസ്ക്?
സൗന്ദര്യം സ്ത്രീയ്ക്കു മാത്രമല്ല, പുരുഷനും അവകാശപ്പെടാം. പുരുഷനു പറ്റിയ ധാരാളം സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളുമുണ്ട്. ഫേസ് പായ്ക്കുകള്‍ ഇതില്‍ പെടുന്നു.
ചര്‍മത്തിലെ വ്യത്യാസം കാരണം സ്ത്രീയ്ക്കും പുരുഷനും ഉപയോഗിക്കേണ്ട ഫേസ് പായ്ക്കുകളിലും വ്യത്യാസമുണ്ട. പുരുഷന്മാര്‍ക്കുപയോഗിക്കാവുന്ന വിവിധ ഫേസ് പായ്ക്കുകകളെക്കുറിച്ച് അറിയൂ.

പാല് നല്ലൊന്നാന്തരം ഫേസ് പായ്ക്കാണ്. മുഖത്തെ അഴുക്കു നീക്കം ചെയ്യാനും മുഖത്തിന് ഈര്‍പ്പം നല്‍കാനും ഇത് ഏറെ നല്ലതാണ്. പാല് പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടാം. പത്തു പതിനഞ്ചു മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുകയും ചെയ്യാം.
നല്ലപോലെ പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ പനിനീര്, ഒലീവ് ഓയില്‍, കൊക്കോ ബട്ടര്‍ എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖം വൃത്തിയാക്കാനും ചര്‍മസുഷിരങ്ങള്‍ തുറക്കാനു ഇത് സഹായിക്കും.
പപ്പായ കൊണ്ടു പുരുഷന്മാര്ക്കു ചേര്‍ന്ന ഫേസ് പായ്ക്കുണ്ടാക്കാം. പപ്പായയില്‍ അല്പം പാല്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.
കുക്കുമ്പര്‍ നല്ലപോലെ ഉടയ്ക്കുക. ഇതില്‍ അല്പം ചെറുനാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടാം. അത് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് ബ്ലീച്ചിന്റെ ഗുണം നല്കുന്ന ഒരു മിശ്രിതമാണിത്. ചര്‍മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായിക്കും.
മുള്‍ത്താണി മിട്ടി പനിനീരില്‍ കലര്‍ത്തി മുഖത്തിടുന്നതും പുരുഷനമാര്ക്കു പറ്റിയ ഒരു ഫേസ് മാസ്ക് തന്നെയാണ്.
ഇവ തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളായതു കൊണ്ട് ചര്‍മത്തിനു ദോഷം വരുത്തുമെന്ന ഭയവും വേണ്ട.



Click it and Unblock the Notifications
