Latest Updates
-
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചര്‍മഭംഗി പ്രകൃതിദത്തമായി നേടൂ
സൗന്ദര്യവും ഭംഗിയുമുള്ള ചര്‍മം ആരും കൊതിയ്ക്കും.ഇതിനു വേണ്ടി കയ്യില്‍ കിട്ടാവുന്നത്ര ക്രീമുകളും മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ബ്യൂട്ടിപാര്ലറുമൊക്കെയായിരിക്കും പലര്‍ക്കും ശരണം.
എന്നാല്‍ പലപ്പോഴും ഇത്തരം വഴികള്‍ വേണ്ട പ്രയോജനം തരില്ല. എന്നു മാത്രമല്ല, ഇവയിലെ കെമിക്കലുകള്‍ ചര്‍മത്തിന് ദോഷം വരുത്തുകയും ചെയ്യും.
സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനും സ്വാഭാവികമായ മാര്‍ഗങ്ങളുണ്ട്. തികച്ചും പ്രകൃതിദത്തമായ വഴികള്‍. ഇവ മിക്കവാറും നമ്മുടെ വീട്ടില്‍ തന്നെ ലഭിയ്ക്കുകയും ചെയ്യും. ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയൂ,

നാളികേരപ്പാല്
നാളികേരപ്പാല് മൃദുവായ ചര്‍മം ലഭിയ്ക്കാനുള്ള നല്ലൊന്നാന്തരം വഴിയാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മമുള്ളവര്‍ക്ക് പുരട്ടാവുന്ന നല്ലൊന്നാന്തരം പ്രകൃതിദത്ത മോയിസ്ചറൈസര്‍. നാളികേരം ചിരകി പാല് പിഴിഞ്ഞെടുത്തു മുഖത്തു തേയ്ക്കാം.

പാല്
പാല് നല്ലൊന്നാന്തരം ക്ലെന്സിംഗ ഏജന്റായി ഉപയോഗിയ്ക്കാം. പാലില്‍ പഞ്ഞ്ി മുക്കി മുഖത്തു തുടയ്ക്കുക.

ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് നല്ലൊന്നാന്തരം മോയിസ്ചറൈസറിന്റെ ഗുണം നല്‍കും. ഒരു സ്പൂണ്‍ ഓറഞ്ച് ജ്യൂസ്, ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ അല്പം തൈരില്‍ കലക്കുക. ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ഉഴുന്നു പരിപ്പും ബദാമും
അല്പം ഉഴുന്നു പരിപ്പും മൂന്നോ നാലോ ബദാമും വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക. ഇത് അല്പം പാല് ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇത് മുഖത്തിനു ചേര്‍ന്നൊരു പ്രോട്ടീന്‍ മാസ്കാണ്. മാത്രമല്ല, ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ആവണക്കെണ്ണ
ആവണക്കെണ്ണ മുഖത്തു പുരട്ടി തടവുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും. മാത്രമല്ല, പുരികത്തില്‍ രോമം കട്ടിയായി വളരുന്നതിനും ഇത് പുരട്ടുന്നത് നല്ലതാണ്.

തേനും അല്പം പാല്‍പ്പാടയും ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മത്തിന്റെ മൃദുത്വം നില നിര്‍ത്താനും ഇത് ന്ല്ലൊരു വഴിയാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങു മുറിച്ച് മുഖത്തു തടവുക. മുഖത്തെ കറുത്ത പാടുകളും പിഗ്മെന്റേഷനും മാറാന്‍ ഇത് നല്ലതാണ്.

കുക്കുമ്പര്‍
കുക്കുമ്പര്‍ ജ്യൂസ്, പനിനീര്, ഗ്ലിസറിന്‍ എന്നിവ കൂട്ടക്കലര്ത്തി മുകത്തു പുരട്ടാം. ഇത് സണ്‍ടാന്‍ മാറാന്‍ നല്ലതാണ്.



Click it and Unblock the Notifications
