Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
നഖം നോക്കി രോഗം പറയാം
നല്ല നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്.
നഖങ്ങള്‍ നോക്കി നമുക്കു പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ അറിയുകയും ചെയ്യാം. ഇതെങ്ങനെയാണെന്നു നോക്കൂ.
ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ഇളം ചുവപ്പു രാശിയുള്ള വെളുത്ത നിറമുണ്ടാകും. എന്നാല്‍ നഖങ്ങളുടേത് വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം പലപ്പോഴും രക്തക്കുറവായിരിക്കും.

മഞ്ഞനിറത്തിലുള്ള നഖങ്ങള്‍ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണമായിരിക്കും. ശരീരത്തിലെ ബിലിറൂബിന്‍ തോത് കൂടുമ്പോഴാണ് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകുന്നത്. മഞ്ഞപ്പിത്തമുള്ളവരുടെ കണ്ണുകളിലും ചര്‍മത്തിലും നഖങ്ങളിലുമെല്ലാം മഞ്ഞനിറമുണ്ടാകും.
നഖങ്ങള്‍, പ്രത്യേകിച്ച് കാല്‍നഖങ്ങള്‍ വളഞ്ഞും പിരിഞ്ഞും വളരുന്നത് ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് ലംഗ് ക്യാന്‍സര്‍. എന്നാല്‍ പ്രായം കൂടുന്തോറും നഖങ്ങളും ചിലപ്പോള്‍ വളഞ്ഞു വളരാം.
നഖങ്ങള്‍ക്ക് നീല നിറമുണ്ടെങ്കില്‍ ഇതിന്റെ കാരണം ശരീരത്തിന് ആവശ്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാത്തതായിരിക്കും. ശ്വസനസംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ നഖങ്ങള്‍ക്ക് നീലനിറമുണ്ടാകാം.
നഖങ്ങള്‍ പെട്ടെന്ന് പൊളിയുകയോ നഖങ്ങളില്‍ പൊട്ടലുണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണവുമാകാം.
നഖങ്ങളുടെ ചില ഭാഗങ്ങളില്‍ കട്ടി കൂടുതലും മറ്റു ചില ഭാഗങ്ങളില്‍ കട്ടി കുറവുമുണ്ടെങ്കില്‍ ഇത് വാതരോഗത്തിന്റെ ലക്ഷണവുമാകം. വാതത്തിന്റെ തുടക്കത്തില്‍ നഖം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിയ്ക്കും.
നഖങ്ങളില്‍ കറുത്ത വരകള്‍ പ്രത്യക്ഷപ്പെടുന്നത് സ്കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. എന്നാല്‍ ചില ഫംഗല്‍ ബാധകള്‍ കാരണവും നഖങ്ങളില്‍ കറുത്ത വരകളും പാടുകളുമുണ്ടാകും.



Click it and Unblock the Notifications
