Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പാല് കൊണ്ടു സൗന്ദര്യം നേടൂ
ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണമാണ് പാല്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും പാല് ഉപയോഗിക്കാം.
പാല് സൗന്ദര്യത്തിനു നല്കുന്ന ഗുണങ്ങള്‍ പലതാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മമുള്ളവര്‍ക്ക് നല്ലൊന്നാന്തരം മോയിസ്ചറൈസറായി ഇത് ഉപയോഗിക്കാം. ചര്‍മത്തിന് നിറം ലഭിക്കുവാനും സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും പാല് നല്ലതു തന്നെ.
പാല് കൊണ്ട് ഏതെല്ലാം വിധത്തില്‍ സൗന്ദര്യം സംരക്ഷിക്കാമെന്നു നോക്കൂ.

പുറത്തു പോയി വന്നാല്‍ ചര്‍മം ക്ഷീണിച്ചും വരണ്ടുമിരിക്കുന്നത് സ്വാഭാവികമാണ്. ആദ്യം മുഖം കഴുകിയ ശേഷം തണുത്ത പാല് അല്പം മുഖത്തു പുരട്ടാം. ഇത് രണ്ടുമൂന്നു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തിന് തിളക്കവും മൃദുവത്വവും ലഭിയ്ക്കാന്‍ ഇത് സഹായിക്കും. ചര്‍മത്തിന് നല്ലൊരു ഊര്‍ജം ലഭിയ്ക്കുകയും ചെയ്യും.
മുഖം വൃത്തിയാക്കാന്‍ കൃത്രിമമായ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കണമെന്നില്ല. പാല് നല്ലൊന്നാന്തരം ക്ലെന്‍സിംഗ് ഏജന്റാണ്. ഒരു പഞ്ഞി അല്പം പാലില്‍ മുക്കി മുഖത്തു പുരട്ടാം. ചര്‍മം വൃത്തിയാകും. ചര്‍മസുഷിരങ്ങള്‍ തുറക്കും.
പാലും തേനും കലര്‍ന്ന മിശ്രിതം ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും ചര്‍മം മൃദുവാകാനും സഹായിക്കും. തേനിന് അണുബാധ തടയാന്‍ കഴിയുന്നതിനാല്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലതു തന്നെ.
പാലില്‍ അല്പം മഞ്ഞള്‍പ്പൊടി കലക്കി മുഖത്തു പുരട്ടാം. ഇത് മുഖത്തിനു നിറം നല്‍കും. സണ്‍ടാന്‍, സണ്‍ബേണ്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം ഔഷധമാണിത്.
പാല് ബട്ടര്‍ ഫ്രൂട്ട്, പപ്പായ എന്നിവയുടെ പള്‍പ്പില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇതില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും ഗുണം ചെയ്യും. ഈ മിശ്രിതം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ചര്‍മം തിളങ്ങുകയും ചെയ്യും.



Click it and Unblock the Notifications
