Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പുരുഷകാന്തിയ്ക്കു ടോണര്‍ വേണോ?
ആണുങ്ങളും ചര്‍മ്മകാന്തി ആഗ്രഹിക്കാത്തവരല്ല. എന്നാല്‍, അവര്‍ ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്താന്‍ സഹായിക്കുന്ന ടോണറുകളുടെ ഉപയോഗത്തിന് ഒരു പ്രാധാന്യവും നല്‍കാറില്ല എന്നതാണ് വാസ്തവം. ആണുങ്ങള് ദിവസേന ടോണര്‍ ഉപയോഗിക്കേണ്ടതുണ്ടോ എന്നതാണ് പലരുടെയും സംശയം. തീര്‍ച്ചയായും വേണം. എന്നാല്‍, ദിവസേന ചര്‍മ്മ സംരക്ഷണത്തിനായി പലതും ചെയ്യുന്നവര്‍ ഇത് ഒഴിവാക്കുന്നതായാണ് കാണുന്നത്.
ടോണറിന്റെ ഉപയോഗത്തിലൂടെ ശരീരവര്ണ്ണത്തില് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ചര്‍മ്മകാന്തി നില നിര്‍ത്തുന്നതില്‍ ടോണറിന്റെ പങ്ക് എന്തെന്ന് വിശദമായി അറിയേണ്ടതുണ്ട്.

എന്താണ് ടോണര്‍?
വിവിധ രൂപത്തില്‍ ലഭ്യമാകുന്ന ടോണര്‍ ചര്‍മ്മത്തെ പല രീതിയില്‍ സഹായിക്കുന്ന ഉത്പന്നമാണ്. ചര്‍മ്മത്തിന്റെ നിറം മങ്ങുന്നതിനും ചെളി അടിഞ്ഞ് കൂടുന്നതിനും കാരണമാകുന്ന രോമകൂപങ്ങളും ചെറു ദ്വാരങ്ങളും ടോണര്‍ വൃത്തിയാക്കുകയും മൂടുകയും ചെയ്യും.

ടോണര്‍ തിരഞ്ഞെടുക്കാന്‍
എണ്ണമയമുള്ള ചര്‍മ്മം
എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ സെബം ഉത്പാദിപ്പിക്കും. ദിവസം മുഴുവന്‍ ചര്‍മ്മത്തില്‍ എണ്ണമയം കാണപ്പെടാന്‍ ഇത് കാരണമാകും. ഇത് രോമകൂപങ്ങള്‍ അടയാനും നിരന്തരം പൊട്ടാനും കാരണമാകും. ചര്‍മ്മ സംരക്ഷണത്തിനായി ദിവസവും ടോണര്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ അധികമായി സെബം ഉത്പാദിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയും . ചര്‍മ്മത്തെ എണ്ണമയത്തില്‍ നിന്നും മുക്തമാക്കാനും ചെറുദ്വാരങ്ങളുടെ വലുപ്പം കുറയ്ക്കാനും ഇത് സഹായിക്കും.

ടോണര്‍ തിരഞ്ഞെടുക്കാന്‍
വരണ്ട ചര്‍മ്മം
വരണ്ട ചര്‍മ്മത്തെ ജലാംശമുള്ളതാക്കി തീര്‍ക്കാന്‍ ഉയര്‍ന്ന ഗുണ നിലവാരമുള്ള ടോണറിന് സാധിക്കും. ചര്‍മ്മം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ദിവസവും ടോണര്‍ ഉപയോഗിക്കുന്നത് ശീലമാക്കിയാല്‍ മിനുസമുള്ള തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ കഴിയും. കോശങ്ങള്‍ക്ക് പുതുജീവന്‍ നല്കി ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും വളരെ പെട്ടന്ന് വരണ്ട ചര്‍മ്മത്തില്‍ നിന്നും മുക്തി നല്‍കുകയും ചെയ്യും. മോയിസ്ച്യൂറൈസറിന്റെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.

ടോണര്‍ തിരഞ്ഞെടുക്കാന്‍
ഷേവിങ്ങിന് ശേഷം
പുരുഷന്മാരെയെല്ലാം ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് ഷേവിങ്ങിന് ശേഷമുള്ള അസ്വസ്ഥതയും ചോറിച്ചിലും. എന്നാല്‍ ആഫ്റ്റര്‍ഷേവ് ബാമിനൊപ്പം ടോണര്‍ കൂടി പുരട്ടിയാല്‍ ചര്‍മ്മത്തിന് മൃദുലതയും തിളക്കവും ലഭിച്ച് പുതുജീവന്‍ നേടിയ അനുഭവമുണ്ടാകും. ഷേവിങിന് മുമ്പ് ടോണര്‍ ഉപയോഗിച്ചാല്‍ ചര്‍മ്മം മുറുകുകയും രോമം എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യും. ഇത് ഷേവിങ് എളുപ്പമാക്കും. എന്നാല്‍ എല്ലാ ടോണറും ഈ ഉപയോഗിത്തിന് അനുയോജ്യമാകണമെന്നില്ല. ഷേവിങ്ങിന് ഉപയോഗിക്കാന്‍ അനുയോജ്യമായ വിധം തയ്യാറാക്കിയതാണോ എന്ന് നോക്കി വാങ്ങുക.

ടോണര്‍ തിരഞ്ഞെടുക്കാന്‍
ഷേവ് ചെയ്തതിന് ശേഷം ചര്‍മ്മത്തെ മിനുസമുള്ളതാക്കി നിലനിര്‍ത്താനും ടോണര്‍ സഹായിക്കും. ചര്‍മ്മം തിളക്കത്തോടെയും പുതുമയോടെയും ഇവ നിലനിര്‍ത്തും.

ടോണര്‍ തിരഞ്ഞെടുക്കാന്‍
കറുത്തപാടുകളും പൊട്ടലുകളും ഉണ്ടാകുന്നത് തടഞ്ഞ് ചര്‍മത്തിലെ ചെറു ദ്വാരങ്ങള്‍ വൃത്തിയാക്കി അവയ്ക്ക് മേല്‍ ഒരു ആവരണമായി ഇവ നിലനില്ക്കും.



Click it and Unblock the Notifications
