Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നഖം കാക്കും ചെറുനാരങ്ങ!
നഖങ്ങള്‍ നോക്കിയാല്‍ ഒരാളുടെ വൃത്തിയും സൗന്ദര്യവും അറിയാമെന്നു പറയും. നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് അല്പം ബുദ്ധിമുട്ടു പിടിച്ച പണി തന്നെയാണ്. നഖങ്ങളില്‍ കറ പറ്റാനും നഖങ്ങള്‍ ഒടിയാനും എല്ലാം വളരെ എളുപ്പം. ഇതിനുള്ള മാര്‍ഗമാണ് മാനിക്യൂര്‍. ഇതിന് ബ്യൂട്ടിപാര്‍ലറില്‍ പോണമെന്നില്ല, ചെറുനാരങ്ങയുണ്ടെങ്കില് വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ.
ചെറുചൂടുവെള്ളത്തില്‍ കൈ ഇറക്കി വച്ച് അല്പനേരം കഴിഞ്ഞു നഖത്തില്‍ ചെറുനാരങ്ങ മുറിച്ച് ഉരയ്ക്കുക. നഖം വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണിത്. പിന്നീട് ചൂടുവെള്ളം കൊണ്ട് കഴുകി ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം.

ചെറുനാരങ്ങ മുറിച്ച് അല്പം ഉപ്പിട്ട് നഖത്തില്‍ ഉരച്ചാലും നല്ല നിറം ലഭിക്കും. കറുത്ത പാടുകള്‍ പോവുകയും ചെയ്യും. പിന്നീട് ഒരു ബ്രഷില്‍ അല്പം സോപ്പോ ഷാംപൂവോ പുരട്ടി ഉരച്ചു കഴുകാം. കൈ തുടച്ച ശേഷം മോയിസ്ചറൈസര്‍ പുരട്ടുക.
നാരങ്ങാനീരും ഉപ്പും ചെറുചൂടുള്ള വെള്ളത്തിലിട്ട് കൈ ഇറക്കി വയ്ക്കുന്നത് മറ്റൊരു മാനിക്യൂര്‍ രീതി തന്നെയാണ്.
വരണ്ട ചര്‍മമുള്ളവര്‍ ചെറുനാരങ്ങ ഉപയോഗിച്ചാല്‍ നഖങ്ങള്‍ക്ക് ചുറ്റുമുള്ള തൊലി കൂടുതല്‍ വരണ്ടതാകും. ഇത് ഒഴിവാക്കാന്‍ നാരങ്ങാനീരും ഗ്ലിസറിനും കൂട്ടിച്ചേര്‍ത്ത് നഖം വൃത്തിയാക്കാം.
ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാനീരും അല്പം പഞ്ചസാരയും ചേര്‍ത്ത് കൈകള്‍ ഇറക്കി വയ്ക്കാം. അഞ്ചു മിനിറ്റ് കഴിഞ്ഞ് കൈ കഴുകിയ ശേഷം മോയിസ്ചറൈസര്‍ പുരട്ടാം.



Click it and Unblock the Notifications
