Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വരള്‍ച്ച മാറ്റി മുഖം തിളങ്ങാന്‍
മുഖത്തെ വരണ്ട ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം? എങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിന് കുറച്ചധികം പരിചരണം ആവശ്യമാണ്. വീര്യം കൂടിയ ക്ളെന്സറിന്റെയോ സോപ്പിന്റെയോ ഉപയോഗം ഈര്‍പ്പം കളഞ്ഞ് മുഖചര്‍മ്മത്തെ വരണ്ടതാക്കാം. ഇത് ഒരു പക്ഷേ അലര്‍ജിയുണ്ടാക്കി മുഖത്ത് ചൊറിച്ചിലുണ്ടാക്കാം. മുഖത്തെ പൊട്ടിപ്പൊളിഞ്ഞ ചര്‍മ്മം നിങ്ങള്‍ക്ക് അണുബാധയുണ്ടാക്കാനും ഇടയുണ്ട്. ചില ശീലങ്ങളിലൂടെ അണുബാധയും വേദനയും ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
നല്ല ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക.പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കാം.വെള്ളമോ സോപ്പോ മുഖത്ത് അധികനേരം വയ്ക്കാതിരിക്കുക. വീര്യം കുറഞ്ഞ സോപ്പോ ക്ളെന്‍സറോ ഉപയോഗിക്കുക. മുഖം കഴുകുമ്പോള്‍ അമര്‍ത്തി തിരുമ്മാതെ പെട്ടെന്ന് കഴുകി വെള്ളം ഒപ്പിയെടുക്കണം.നനഞ്ഞുകഴിഞ്ഞാല്‍ മുഖം എത്രയും വേഗം ഉണക്കുക.

തൊലിയുടെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റാന്‍ ഒന്നോ രണ്ടോ ആഴ്ച കോര്‍ട്ടിസോണ്‍ ക്രീം ഉപയോഗിച്ചു നോക്കാം. ദിവസം രണ്ടു നേരം വച്ച് ഇളകിയ തൊലിക്കുമുകളില് മാത്രം ഇത് പുരട്ടണം. ആദ്യം കോര്‍ട്ടിസോണും അതിനു മുകളില്‍ മോയിസ്ച്ചറൈസറും പുരട്ടാം.ഏതെങ്കിലും ലേപനം നിങ്ങളുടെ തൊലിയില്‍ ചൊറിച്ചിലുണ്ടാക്കുന്നുണ്ടെങ്കില് അത് പിന്നീട് ഉപയോഗിക്കരുത്.ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ ലേപനങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നിങ്ങളുടെ കേടുവന്ന ചര്‍മ്മത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ചൊറിച്ചില്‍ കുറയ്ക്കാന്‍ മെന്തോളോ കര്‍പ്പൂരമോ അടങ്ങിയ ലേപനങ്ങള്‍ പുരട്ടുന്നതാകും നല്ലത്. ചൊറിച്ചില്‍ ഇല്ലാതാക്കുന്നത് അണുബാധ ഒഴിവാക്കാന്‍ സഹായിക്കും.
ഹ്യുമിഡിഫയര്‍ ഉപയോഗിച്ച് വീട്ടിനുള്ളിലെ ഈര്‍പ്പം നിലനിര്‍ത്തുക എന്നതും ഇത്തരക്കാര്‍ക്ക് ഏറെ പ്രധാനമാണ്. ഇത് വരണ്ട വായുവുമായുള്ള സമ്പര്‍ക്കം കുറയ്ക്കും.
മുഖം വരണ്ടുണങ്ങി വികൃതമാകുകയോ അണുബാധ ഉണ്ടാകുകയോ ചെയ്താല്‍ പിന്നെ സ്വയം ചികില്‍സ നിര്‍ത്തി ഡോക്ടറെ സമീപിക്കുക. ഒരു ചര്‍മ്മരോഗ വിദഗ്ദനെ കാണുന്നതാകും നല്ലത്. വരണ്ടചര്‍മ്മം ഉണ്ടാകുന്നതിന് കാരണങ്ങള്‍ പലതാണ്. ഒരു പക്ഷേ ഇത് പാരമ്പര്യമായുണ്ടാകാം അല്ലെങ്കില്‍ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ കൊണ്ടോ വിഷസാന്നിധ്യം കൊണ്ടോ ഇങ്ങനെ സംഭവിക്കാം. മറ്റൊരു സാധ്യത വിരകളുടെ ആക്രമണമാണ്. കാരണം എന്ത് തന്നെയായാലും അമിതമായാല്‍ ഡോക്ടറുടെ പരിചരണമില്ലാതെ വരണ്ട ചര്‍മ്മം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ മാറ്റാന്‍ പ്രയാസമാകും.



Click it and Unblock the Notifications
