Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തേന്‍ വെറുതെ പുരട്ടിയാല്‍ പോരാ...
ചര്‍മസംരക്ഷണത്തിന് തേന്‍ വളരെ നല്ലതാണ്. എന്നാല്‍ ഇത് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും.
തേന്‍ ചര്‍മസംരക്ഷണത്തിന് ഏതെല്ലാം രീതികളില്‍ ഉപയോഗിക്കാമെന്നു നോക്കൂ.

രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത് മുഖത്തു മുഖത്തും പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കും.
ആപ്പിള്‍ ഉടച്ച് അല്പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തു പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം. ഇളംചൂടുവെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. വരണ്ട മുഖത്തിനു പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.
പഴം ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇതും ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ഓട്സ് വേവിച്ച് അതില്‍ തുല്യഅളവില്‍ തേന്‍ ചേര്‍ത്ത് ചൂടാറുമ്പോള്‍ മുഖത്തു പുരട്ടുക. ഇത് ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
തേനും ബദാം ഓയിലും ചേര്‍ത്തും മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്കാന് നല്ലതാണ്.
തേനില്‍ ബട്ടര്‍ ഫ്രൂട്ട് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്പ സമയം കഴിഞ്ഞ് കഴുകിക്കളയാം. ബട്ടര്‍ ഫ്രൂട്ടില്‍ പ്രകൃതിത്തമായ എണ്ണ അടങ്ങിയിട്ടുണ്ട്. മുഖം വരണ്ടുപോകാതെ സൂക്ഷിക്കാന്‍ ഈ ഫേസ് പായ്ക്കിനു കഴിയും. ചര്‍മത്തിന്റെ നിറം വര്ദ്ധിപ്പിക്ക്ാനും ഈ ഫേസ് പായ്ക്ക് നല്ലതാണ്.



Click it and Unblock the Notifications
