Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചര്‍മ്മ സംരക്ഷണത്തിന് വീട്ടിലുണ്ടാക്കുന്ന ബാമുകള്‍
ചര്‍മ്മ സംരക്ഷണത്തിന് ചെലവ് കുറഞ്ഞതും ഉപയോഗപ്രദവുമായ ബാമുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കാലാവസ്ഥ പ്രതികൂലമാകുമ്പോഴും മറ്റും ചുണ്ടുകളിലും മറ്റ് ശരീരഭാഗങ്ങളിലും ചര്‍മ്മത്തിന് ആശ്വാസമേകാനും സംരക്ഷിക്കാനും ഇത് ഉപയോഗിക്കാം.
കാലാവസ്ഥ, കഠിനമായ പണി, ഗാര്‍ഡനിങ് എന്നിവ മൂലം വിണ്ടു കീറുന്ന ചര്‍മ്മത്തിന് പ്രതിരോധ വലയമായി പ്രവര്‍ത്തിക്കുന്നവയാണ് ഈ ബാമുകള്‍.

ബാം എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം
ബാം വീട്ടില്‍ ഉണ്ടാക്കുന്നതിന് ചെറിയ രീതിയില്‍ പരിശീലനം ആവശ്യമാണ്. എന്നാല്‍, ഒരു പ്രാവശ്യം ഉണ്ടാക്കി കഴിഞ്ഞാല്‍ കൂടുതല്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒലിവ് എണ്ണ, വെളിച്ചെണ്ണ , ജൊജോബ എണ്ണ തുടങ്ങിയ സസ്യ എണ്ണകളാണ് എല്ലാ ബാമുകളുടെയും അടിസ്ഥാന ഘടകം . സൂക്ഷിക്കാനും പുരട്ടാനും എളുപ്പമാക്കുന്ന മെഴുകാണ് ( തേനീച്ച പശ) മറ്റൊരു പ്രധാന ഘടകം.
ഉണ്ടാക്കുന്ന വിധം
മെഴുക് പൂര്‍ണമായി ഉരുകുന്നത് വരെ എണ്ണയും മെഴുകും ഒരുമിച്ച് ഒരു പാത്രത്തില്‍ ചൂടാക്കുക. കൂടുതല്‍ ഉരുകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ ലായിനി അല്‍പ്പം തണുത്തതിന് ശേഷം സുഗന്ധ എണ്ണ (അരോമാറ്റിക് എണ്ണ), ഉണങ്ങിയ പുഷ്പങ്ങള്‍, സുഗന്ധപദാര്‍ത്ഥങ്ങള്‍ എന്നിവ ചേര്‍ക്കുക. പൂര്‍ണമായും തണുക്കുന്നതിന് മുമ്പ് ഈ സംയുക്തം ജാറുകളിലേയ്ക്കോ ബോട്ടിലുകളിലേയേക്ക് ഒഴിക്കുക.
മുകളില്‍ പറഞ്ഞിരിക്കുന്നത് സാധാരണ ബാമുണ്ടാക്കുന്ന രീതിയാണ് . ഉണ്ടാക്കുന്നവരുടെ താല്പര്യങ്ങള്ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് വീട്ടിലുണ്ടാക്കുന്ന ബാമുകളില്‍ വ്യത്യാസം വരുത്താം.
ബോഡി ബാമും ലിപ് ബാമും ഉണ്ടാക്കാം
സൂര്യകാന്തി-ലെമണ്‍ ബാം
സൂര്യകാന്തി-ലെമണ്‍ ബാമിന് ഫംഗസുകളെയും വൈറസുകളെയും പ്രതിരോധിക്കാനുളള കഴിവുണ്ട്.കൂടാതെ പൊള്ളലിനും ഇത് ഉപയോഗിക്കാം. ഇന്‍ഫെക്ഷനും വേദനയ്ക്കും ഇത് ഉപയോഗിക്കാം.
ലെമണ്‍ ബാം ഉണ്ടാക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ അര കപ്പ് മെഴുക്, 2 കപ്പ് ഒലിവ് എണ്ണ, 3 ടേബിള്‍ സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ, 2 ടേബിള്‍ സ്പൂണ്‍ ആട്ടിന്‍ വെണ്ണ, 3/4 കപ്പ് ഉണങ്ങിയ നാരക ഇലയും സൂര്യകാന്തിയും, 2-3 തുള്ളി ടീ ട്രീ ഓയില്‍,ലാവെന്‍ഡര്‍ ഓയില്‍ എന്നിവയാണ്.
ഉണ്ടാക്കുന്ന വിധം
ഉണങ്ങിയ നാരക ഇലയും സൂര്യകാന്തിയും ചേര്‍ത്ത് വെളിച്ചെണ്ണയും ഒലിവെണ്ണയും കൂടി കുറഞ്ഞ തീയില്‍ മൂന്ന് മണിക്കൂര്‍ ചൂടാക്കുക.ഈ മിശ്രിതം അരിച്ചെടുത്തതിന് ശേഷം സമീപത്ത് വയ്ക്കുക. അതിന് ശേഷം മെഴുകും വെണ്ണയും കൂടി ചൂടാക്കിയതിന് ശേഷം വേഗം എണ്ണ മിശ്രിതത്തില്‍ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം ടീ ട്രീ ഓയില്‍, ലവെന്ഡര് ഓയില്‍ എന്നിവയിലേയ്ക്ക് പതുകെ ഒഴിക്കുക. തണുത്തതിന് ശേഷം മിശ്രിതം ഗ്ലാസ്സ് ജാറിലേയ്ക്കോ അലൂമിനിയം പാത്രത്തിലേയ്ക്കോ മാറ്റുക.
റോസ് ലിപ് ബാം
വരണ്ട കാലാവസ്ഥയില്‍ റോസിന്റെ പരിമളത്തോടെ ചുണ്ടിനെ മോയിസ്ച്യൂറൈസ് ചെയ്ത് തവിട്ട് നിറം നല്കുന്നവയാണ് റോസ് ലിപ് ബാം.
2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം എണ്ണ,1 ടേബിള്‍ സ്പൂണ്‍ ഉണങ്ങിയ റോസ മൊട്ടുകള്‍. കൊക്കോ വെണ്ണ ,കാല് ടീസ്പൂണ്‍ വിറ്റാമിന്‍ ഇ എണ്ണ അല്ലെങ്കില്‍ വിറ്റാമിന്‍ ഇയുടെ രണ്ട് ക്യാപ്സ്യൂള്‍, 2-3 തുള്ളി റോസ് അല്ലെങ്കില്‍ എണ്ണ
ഉണ്ടാക്കുന്ന രീതി
റോസ മൊട്ടിട്ട് വെളിച്ചെണ്ണ അല്ലെങ്കില്‍ ബാദാം എണ്ണ കുറഞ്ഞ തീയില്‍ അരമണിക്കൂര്‍ ചൂടാക്കുക. നല്ല അരിപ്പ് ഉപയോഗിച്ച് മിശ്രിതം അരിക്കുക. അതിന് ശേഷം കൊക്കോ വെണ്ണ ഉരുകുന്നത് വരെ ചൂടാക്കുക. പിന്നീട് ചൂടാക്കിയ എണ്ണ മിശ്രതത്തില്‍ മറ്റ് എസ്സന്‍ഷ്യല്‍ ഓയിലുകള്‍ക്കൊപ്പം ഇവ ചേര്‍ത്ത് ഇളക്കുക. നന്നായി ഇളക്കിയതിന് ശേഷം പാത്രത്തിലേയ്ക്ക് മാറ്റുക.
വീട്ടിലുണ്ടാക്കുന്ന ഈ ബാമുകള്‍ മോശം കാലാവസ്ഥയിലും മറ്റും ചര്‍മ്മത്തിന് സംരക്ഷണം നല്കാന് സഹായിക്കും.



Click it and Unblock the Notifications
