Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കണ്‍തടത്തിലെ കറുപ്പിന് പരിഹാരങ്ങള്‍
കണ്ണിനടിയിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. മുഖത്തിന്റെ ഭംഗി അപ്പാടെ നശിപ്പിയ്ക്കുന്ന ഒരു പ്രശ്നം.
കണ്ണിനടിയിലെ കറുപ്പിന് കാരണങ്ങള്‍ പലതുണ്ട്. ഉറക്കക്കുറവ്, ക്ഷീണം, ശരീരത്തിലെ ജലാംശം കുറയുന്നത്, വിളര്‍ച്ച തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
ഇതിനുള്ള ചികിത്സകള്‍ പലതുണ്ട്. ബ്യൂട്ടി പാര്‍ലറിലോ ചര്മരോഗവിദഗ്ധനോ ഇതിന് പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കുകയും ചെയ്യും.
എന്നാല്‍ ഇത്തരം മാര്ഗങ്ങളിലേക്കു തിരിയുന്നതിനു മുന്‍പ് ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ,

തക്കാളി
തക്കാളി ഉപയോഗിച്ചുണ്ടാക്കുന്ന പായ്ക്ക് ഡാര്‍ക് സര്‍ക്കിള്‍ തടയാന്‍ നല്ലതാണ്. തക്കാളി പള്‍പ്പെടുക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, ഒരു നുള്ള് കടലമാവ്, മ്ഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.

ബദാം ഓയില്‍
ബദാം ഓയില്‍ കണ്ണിനു ചുറ്റും പുരട്ടി മസാജ് ചെയ്യുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.

പനിനീര്
പനീനീരില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുക.ഇത് ദിവസവും ചെയ്യുന്നത് പ്രയോജനം നല്‍കും. തണുപ്പിച്ച പനിനീരെങ്കില് കണ്ണിന് കൂടുതല്‍ സുഖവും ലഭിയ്ക്കും.

തുളസി
തുളസിയില അരച്ച് കണ്ണിനു ചുറ്റും പുരട്ടുന്നതും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ പറ്റിയ വഴിയാണ്.

ഓറഞ്ച്
ഓറഞ്ച് നീരും ഗ്ലിസറിനും കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടുന്നതും ഗുണം ചെയ്യും.

കുക്കുമ്പര്‍
കുക്കുമ്പര്‍ മുറിച്ച കണ്ണിന് ചുറ്റും വയ്ക്കുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ പറ്റിയ വഴിയാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ അരിയുക. ഇത് കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത് ഗുണം ചെയ്യും.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് നേര്‍പ്പിച്ച് കണ്ണിനടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ടീ ബാഗ്
ടീ ബാഗ് തണുപ്പിച്ച് കണ്ണിനടിയില്‍ വയ്ക്കുന്നതും നല്ലതു തന്നെ.



Click it and Unblock the Notifications
