Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
കണ്‍തടങ്ങളിലെ കറുപ്പകറ്റാം
കണ്‍തടങ്ങളിലെ കറുപ്പ് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. വീട്ടമ്മമാരും, അമിതജോലി ചെയ്യുന്നവരും, കൃത്യതയില്ലാത്ത ഉറങ്ങുന്നവരുമൊക്കെ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാറുണ്ട്. ഇത് വലിയൊരു പ്രശ്നമല്ലെങ്കിലും പ്രായക്കൂടുതല്‍ തോന്നിക്കുന്നതിന് കാരണമാകും.
ഇന്ന് വിപണിയില്‍ പ്രായം കുറച്ച് തോന്നിപ്പിക്കാനുള്ള ക്രീമുകളും, ലോഷനുകളുമൊക്കെ ധാരാളമായുണ്ട്. അതിനാല്‍ തന്നെ ഇത്തരത്തില്‍ കണ്തടങ്ങളില് കറുത്ത നിറം കാണുന്നത് സൗന്ദര്യപരമായി ഒരു പോരായ്മ തന്നെയാണ്. ചില സ്വാഭാവി രീതികളുപയോഗിച്ച് ഈ കറുപ്പ് നിറം മാറ്റാനാവും.

ഉരുളക്കിഴങ്ങ്
അല്പം ഉരുളക്കിഴങ്ങ് ചുരണ്ടി നീരെടുത്ത് അതില്‍ ഒരു കോട്ടണ്‍ തുണി മുക്കി കണ്ണിന് മേലെ വെയ്ക്കുക. ഇത് കറുപ്പ് നിറമുള്ളിടത്തും, കണ്പോളകള്ക്ക് മേലെയും ആണെന്ന് ഉറപ്പ് വരുത്തണം. പത്ത് മിനുട്ട് ഇങ്ങനെ വെച്ചതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

തക്കാളി, നാരങ്ങ
ഓരോ സ്പൂണ്‍ തക്കാളി നീരും, നാരങ്ങ നീരും കൂട്ടികലര്‍ത്തി ദിവസം രണ്ട് പ്രാവശ്യം കറുപ്പ് നിറമുള്ള ഭാഗത്ത് തേക്കാം.

പുതിന
തക്കാളി ജ്യൂസ് അല്പം പുതിന ഇല, നാരങ്ങനീര്, ഉപ്പ് എന്നിവയ്ക്കൊപ്പം കുടിക്കുക. ദിവസം രണ്ട് പ്രാവശ്യം ഇത് കുടിക്കാം.

ബദാം
നാലോ അഞ്ചോ ബദാം പരിപ്പ് പാലുമായി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി കണ്തടങ്ങളില് തേച്ച് പത്ത് പതിനഞ്ച് മിനുട്ട് ഇരിക്കുക. ഇങ്ങനെ ചെയ്യുന്നത് കണ്തടങ്ങളുടെ നിറം വര്‍ദ്ധിപ്പിക്കും.

പൈനാപ്പിള്‍
ഏതാനും സ്പൂണ്‍ പൈനാപ്പിള്‍ ജ്യൂസ് അല്പം മഞ്ഞള്‍പൊടിയുമായി ചേര്‍ത്ത് കറുത്ത പാടുകളില്‍ സ്ഥിരമായി തേക്കുക.

വിറ്റാമിന്‍ ഇ, സി ക്രീമുകള്‍
എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പായി വിറ്റാമിന്‍ ഇ, സി എന്നിവ അടങ്ങിയ ക്രീമുകള്‍ കണ്തടങ്ങളില് തേക്കാം.

കുക്കുമ്പര്‍
കണ്ണിനു മുകളില്‍ കുക്കുമ്പര്‍ മുറിച്ചു വയ്ക്കുന്നത് ഗുണം ചെയ്യും.

ടീ ബാഗ്
ടീ ബാഗ് കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലതാണ്.



Click it and Unblock the Notifications
