Latest Updates
-
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ?
കാല്‍പ്പാദത്തിലെ ദുര്‍ഗന്ധമകറ്റാന്‍.....
ഓഫീസിലോ വീട്ടിലോ കയറിയാല്‍ കാലിലെ ദുര്‍ഗന്ധം കാരണം മറ്റുള്ളവര്‍ മൂക്കുപൊത്തുന്നുവെന്നതാണോ നിങ്ങളുടെ പ്രശ്നം. പരിഹാരം വീട്ടില്‍ത്തന്നെയുണ്ട്.പാദം മുഴുവനായി പൊതിയുന്ന ഷൂസിനും ചെരിപ്പിനും ഉള്ളില്‍ ചൂടും ഈര്‍പ്പവും കെട്ടിക്കിടക്കുന്നതു കാരണം ബാക്ടീരിയ പെരുകുന്നതാണ് ഈ ദുര്‍ഗന്ധത്തിന് കാരണം.ചെരിപ്പും ഷൂസും സോക്സും കഴിവതും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതിനെ നേരിടാനുള്ള പ്രധാന പോംവഴി.അതേസമയം ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും മാനസിക പിരിമുറുക്കം കൊണ്ടുമെല്ലാം ഇത് സംഭവിച്ചേക്കാം.
അധികനേരം മൂടിവയ്ക്കുന്ന കാല്പ്പാദത്തിനുള്ളിലെ ചൂടും വിയര്‍പ്പും ബാക്ടീരിയയ്ക്ക് ഭക്ഷണമാകുകയും അവ പെരുകി ഐസോവലേറിക്ക് ആസിഡ് എന്ന രാസപദാര്‍ത്ഥം പുറന്തള്ളുകയും ചെയ്യുന്നു . ഇതാണ് യഥാര്‍ത്ഥത്തില്‍ ദുര്‍ഗന്ധത്തിന് കാരണമാകുന്നത്. കാല്പ്പാദത്തിനുള്ളില് വിയര്‍പ്പു ഗ്രന്ഥികള്‍ അധികമുള്ളത് ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. പാദത്തിലെ ദുര്‍ഗന്ധം അകറ്റാന്‍ ഇതാ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില ചികിത്സകള്‍....

സോക്സുകള്‍
പാദ ദുര്‍ഗന്ധത്തെ പടിയ്ക്കു പുറത്ത് നിര്കത്താനുള്ള എളുപ്പവഴി വൃത്തി തന്നെ. ഷൂസും സോക്സും എപ്പോഴുംവൃത്തിയായി സൂക്ഷിച്ചാല്‍ കാലിലെ ദുര്‍ഗന്ധത്തെക്കുറിച്ച് പേടിക്കണ്ടതില്ല.സോക്സുകള്‍ എന്നും കഴുകണം. തുണികൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ ഷൂസും കഴുകി ഉപയോഗിക്കാം.ലെതര്‍ ഷൂസ് ആണെങ്കില്‍ ഇടയ്ക്കിടെ വെയിലത്ത് വച്ച് ഈര്‍പ്പം മാറ്റി എടുക്കാം.ഷൂസിനകത്ത് കുറച്ച് ബോക്കിംഗ് സോഡ വിതറുന്നതും ദുര്‍ഗന്ധമകറ്റാന്‍ നല്ലതാണ്.

ടീ ബാഗ്
പാദത്തിന് ദുര്‍ഗന്ധം രൂക്ഷമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ ടീ ബാഗുകളിട്ട് അതിലേക്ക് പാദം മുക്കി വയ്ക്കുക.അരമണിക്കൂര്‍ നേരം ഇങ്ങനെ വച്ചാല്‍ ദുര്‍ഗന്ധത്തിന് ശമനമുണ്ടാകും.

ആപ്പിള്‍ വിനാഗിരി
ആപ്പിള്‍ വിനാഗിരി അല്‍പ്പം ചൂടുവെള്ളത്തിലൊഴിച്ച് അതില്‍ പാദംമുക്കി വച്ചാലും ദുര്‍ഗന്ധമകറ്റാന്‍ കഴിയും.ഉപയോഗിക്കുന്ന സോക്സ് ഈ വെള്ളത്തില്‍ മുക്കി വയ്ക്കുന്നതും ദുര്‍ഗന്ധമകറ്റാനുള്ള പോംവഴിയാണ്.

സോപ്പ്
ആന്റിബാക്ടീരിയല്‍ സോപ്പാണ് പാദത്തിന്റെ ദുര്‍ഗന്ധം തടയാനുള്ള മറ്റൊരു വഴി. ഈ സോപ്പുപയോഗിച്ച് ദിവസം രണ്ട് നേരം കാല് കഴുകിയാല്‍ ബാക്ടീരിയകളുടെ വളര്‍ച്ച തടയാനും അതുവഴി ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്താനും കഴിയും.

കഞ്ഞി വെള്ളം
കഞ്ഞി വെള്ളത്തില്‍ കാല് മുക്കി വയ്ക്കുന്നതും നാറ്റം അകറ്റാന്‍ സഹായിക്കും.സാധാരണ അരി അരമണിക്കൂര്‍ നേരം വെള്ളത്തിലിട്ട് തിളപ്പിക്കുക.ശേഷം അരി വാര്‍ത്തു വച്ച് അതിന്റെ സത്ത് അടങ്ങിയ വെള്ളത്തില്‍ കാല് ഇറക്കി വയ്ക്കുക.പാദത്തിന്റെ ദുര്‍ഗന്ധം പോയവഴി കാണില്ല.

കല്ലുപ്പ്
കാല്‍പ്പാദം നന്നായി വിയര്ക്കുന്നതാണെങ്കില് കല്ലുപ്പ് ചേര്‍ത്ത വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് നല്ലതാണ് . ഇതിന് ശേഷം വീണ്ടും കഴുകാതെ കാല് നന്നായി ഉണക്കണം. ഇത് ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും.

സുഗന്ധലേപനങ്ങള്‍
കാലിന്റെ ദുര്‍ഗന്ധം മാറ്റാന്‍ സുഗന്ധലേപനങ്ങളും ഉപയോഗിക്കാം.അത് ദീര്‍ഘനേരം നിലനില്‍ക്കുന്ന ദുര്‍ഗന്ധം മാറ്റി സുഗന്ധം നിലനിര്‍ത്താന്‍ സഹായിക്കും.വിയര്‍പ്പകറ്റാന്‍ ടാല്‍ക്കം പൌഡറുകളും ഉപയോഗിക്കാവുന്നതാണ്.

ഭക്ഷണങ്ങള്‍
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവുമായും കാല്‍പ്പാദത്തിലെ വിയര്പ്പിന് ബന്ധമുണ്ട്.ഉള്ളി,കുരുമുളക്,വെളുത്തുള്ളി തുടങ്ങി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവരില്‍ വിയര്പ്പിന് രൂക്ഷഗന്ധം അനുഭവപ്പെടാറുണ്ട്.കൂടുതല്‍ നേരം കാല് മുഴുവനായി മൂടി നില്ക്കുന്ന ചെരിപ്പുകള്‍ ധരിക്കുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കുറച്ചാല്‍ വിയര്‍പ്പ് നാറ്റം ഒഴിവാക്കാനും അതുവഴി കാല്‍പ്പാദത്തിലെ ദുര്‍ഗന്ധം ഒഴിവാക്കാനും കഴിയും.



Click it and Unblock the Notifications
