Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മുഖക്കുരുവിന് നാടന്‍ പരിഹാരങ്ങള്‍
മുഖക്കുരു കൗമാരത്തില്‍ തുടങ്ങി പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖസൗന്ദര്യത്തിന് പ്രധാന എതിരാളിയായി നില്ക്കുന്ന ഒന്ന്.
മുഖക്കുരു പ്രായമേറുന്തോറും മാറുമെങ്കിലും ഇത് അവശേഷിപ്പിച്ച പാടുകള്‍ നീണ്ടകാലം നില നില്ക്കും.
മുഖക്കുരുവിന് പല ചികിത്സകളും നിലവിലുണ്ട്. ഇത്തരം ചികിത്സകള്‍ ഫലിയ്ക്കുന്നില്ലെങ്കില് നാടന്‍ വഴികള്‍ പരീക്ഷിച്ചു നോക്കൂ, ഫലമുണ്ടാകും.

ജാതിക്ക
ജാതിക്ക പൊടിച്ച് തിളപ്പിക്കാത്ത പാലില്‍ കലര്‍ത്തി മുഖത്തു തേയ്ക്കുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ഉലുവയില
ഉലുവയില അരച്ച് മുഖത്തിടുന്നത് ഗുണം ചെയ്യും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.

ചന്ദനപ്പൊടി
ചന്ദനപ്പൊടിയില്‍ പനിനീര് ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇതും മുഖക്കുരു പോകാന്‍ നല്ലൊരു വഴി തന്നെയാണ്.

ആര്യവേപ്പില
ആര്യവേപ്പില, മഞ്ഞള്‍ എന്നിവ ഒരുമിച്ച് അരച്ച് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. ഈ മിശ്രിതം ഉണങ്ങിയ ശേഷം കഴുകിക്കളയുക.

തക്കാളിയു
തക്കാളിയുടെ ത്വക്ക് മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗം തന്നെയാണ്. ഈ മിശ്രിതം ഉണങ്ങിയ ശേഷം കഴുകിക്കളയാം.

കറുവാപ്പട്ട
കറുവാപ്പട്ട പൊടിച്ച് തേനില്‍ കലര്‍ത്തി മുഖക്കുരുവിന് മുകളില്‍ പുരട്ടുക. കിടക്കാന്‍ നേരത്ത് ഇതു ചെയ്യുന്നതാണ് നല്ലത്. പിറ്റേന്ന് രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാം.

തുളസി നീര്
തുളസി നീര് മുഖക്കുവിന്മേല് പുരട്ടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.



Click it and Unblock the Notifications
