Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വീട്ടിലുണ്ടാക്കാം, മോയിസ്ചറൈസറുകള്
കുളി കഴിഞ്ഞാല്‍, പുറത്തേക്കു പോകുമ്പോള്‍ എല്ലാം മിക്കവാറും പേര് മോയിസ്ചറൈസര്‍ പുരട്ടുന്നത് സാധാരണമാണ്. ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിക്കാനുള്ള ഒരു പ്രധാന വഴിയാണിത്.
വാങ്ങിക്കുന്ന മോയിസ്ചറൈസറുകള് മിക്കവാറും കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതായിരിക്കും. ഇതു കൊണ്ടു തന്നെ തികച്ചും പ്രകൃതിദത്ത രീതിയില്‍ ഉണ്ടാക്കുന്ന മോയിസ്ചറൈസറുകള്ക്ക് പ്രസക്തിയേറുന്നു. ഇവ അല്പം കഴിഞ്ഞാല്‍ കഴുകിക്കളയേണ്ടി വരുമെന്നു മാത്രം.
വീട്ടില്‍ തന്നെ മോയിസ്ചറൈസറുകള് ഉണ്ടാക്കുന്നതെങ്ങനെയെന്നറിയൂ,

തേനും പാലും
തേനും പാലും ചേര്‍ത്ത് മോയിസ്ചറൈസര്‍ ഉണ്ടാക്കാന്‍ സാധിയ്ക്കും. ഇവ രണ്ടും ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നവയാണ്. ഇത് ചര്‍മത്തില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

സ്ട്രോബെറി
സ്ട്രോബെറി നല്ലപോലെ ഉടച്ച് ഇതില്‍ പാല്‍പ്പാടയും ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കുക. ഇത് ഫ്രിഡ്ജില്‍ വച്ചശേഷം തണുത്തു കഴിയുമ്പോള്‍ എടുത്ത് മുഖത്തും കൈകാലുകളിലും പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മം മൃദുവാകാനും നിറം ലഭിയ്ക്കാനും ഇത് സഹായിക്കും.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ ജെല്ലും ഗ്രേപ് സീഡ് ഓയിലും ചേര്‍ത്തിളക്കുക. കറ്റാര്‍ വാഴ പൊളിച്ച് ഇതില്‍ നിന്നും ജെല്ലെടുക്കാം. ഇത് നല്ലപോലെ ചേര്‍ത്തിളക്കുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വച്ച് കൂടുതല്‍ നാള് ഉപയോഗിക്കാം. ഇത് ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് മൃദുത്വവും ഈര്‍പ്പവും നല്‍കും.

വെളിച്ചെണ്ണ, ചെറുനാരങ്ങാനീര്, തേന്‍
വെളിച്ചെണ്ണ, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യഅളവില്‍ യോജിപ്പിച്ചാലും നല്ലൊന്നാന്തരം മോയിസ്ചറൈസറാകും. ഇതും ചര്‍മത്തില്‍ തേച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ആപ്പിള്‍
ആപ്പിള്‍ നല്ലപോലെ ഉടയ്ക്കുക. ഇതിലേക്ക് അല്പം ഒലീവ് ഓയില്‍ ചേര്‍ക്കാം. ഇതും നല്ലൊന്നാന്തരം മോയിസ്ചറൈസര്‍ തന്നെയാണ്.

വാള്‍നട്ട്
വാള്‍നട്ട് പൊടിയ്ക്കുക. ഇതിലേക്ക് തൈരോ പാല്‍പാടയോ ചേര്‍ക്കുക. ഇത് ചര്‍മത്തില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മോയിസ്ചറൈസറുകള്
ഇത്തരം മോയിസ്ചറൈസറുകള് പരീക്ഷിച്ചു നോക്കൂ, ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ അനുഭവിച്ചറിയാം.



Click it and Unblock the Notifications
