Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചര്‍മം വെളുപ്പിയ്ക്കും ഔഷധച്ചെടികള്‍
കറുപ്പിന് ഏഴഴകെന്നു പറയുമ്പോഴും വെളുത്ത ചര്‍മമാണ് പൊതുവെ സൗന്ദര്യത്തിന്റെ അടിസ്ഥാനമായി എല്ലാവരും കാണുന്നത്. ചര്‍മം വെളുപ്പിയ്ക്കുവാന് വേണ്ടി കയ്യില്‍ കിട്ടുന്നതെന്തും വലിച്ചുവാരി മുഖത്തിടുന്നവരും ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവരും ധാരാളമുണ്ട്.
ചര്‍മത്തിന്റെ നിറം ഒരു പരിധി വരെ ജന്മനാ ലഭിയ്ക്കുന്നതാണ്. പാരമ്പര്യത്തിനും ഇതില്‍ ഒരു പരിധി വരെ പങ്കുണ്ട്.
ഇതൊക്കയൊണെങ്കിലും നമ്മുടെ പരിശ്രമങ്ങള്‍ക്കും ഒരു പരിധി വരെ ചര്‍മത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും. ചര്‍മത്തിന് നിറം നല്‍കുന്നതിന് സഹായിക്കുന്ന ചില കെമിക്കലുകളുണ്ട്. ഇവയുള്പ്പെടുത്തിയ ക്രീമുകളാണ് ബ്ലീച്ചിംഗിന് എന്ന പേരില്‍ ഇപ്പോള്‍ വിപണിയില്‍ ലഭിയ്ക്കുന്നത്. എന്നാല്‍ ഇത്തരം ക്രീമുകള്‍ പലപ്പോഴും ദോഷഫലങ്ങളും ഉണ്ടാക്കും.

ചില ഔഷധസസ്യങ്ങളും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. ഇത്തരം ചില ഔഷധസസ്യങ്ങളെക്കുറിച്ചറിയൂ,
കമോമൈല്‍ ജമന്തിപ്പൂവിന്റെ ഗണത്തില്‍ പെട്ട ഒരിനം സസ്യമാണ്. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. ഇതിന്റെ ചായ ലഭിയ്ക്കും. ഇതുപയോഗിച്ചു ഫേസ് പായ്ക്കുകളിടുന്നത് ഇതിന്റെ പൂവുപയോഗിച്ചും ഫേസ് പായ്ക്കുണ്ടാക്കുന്നതുമെല്ലാം ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.
റാഡിഷ് ഇനത്തില്‍ പെട്ട ഹോഴ്സ് റാഡിഷ് എന്നൊരു സസ്യമുണ്ട്. ഇതും റോസ്മേരി ഓയിലും ചെറുനാരങ്ങാനീരും ചേര്‍ത്ത് ഫേസ് മാസ്കുണ്ടാക്കാം. ഇത് മുഖത്തു തേച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയണം.
സവാളയില്‍ തന്നെ അല്പം കൂടുതല്‍ നിറത്തില്‍ ലഭിയ്ക്കുന്ന സവാളയുണ്ട്. ഇതിന്റെ നീരിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇത് മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം നല്‍കും. മാത്രമല്ല, മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യും.
ലേഡിസ് മാന്റില്‍ എന്നൊരു സസ്യമുണ്ട്. ഇളം മഞ്ഞ നിറത്തിലെ പൂക്കളുണ്ടാകുന്ന ഈ സസ്യവും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ നല്ലതാണ്. ഇതിന്റെ ഇലകളില്‍ നിന്നും പൂക്കളില്‍ നിന്നുമുള്ള നീരെടുത്ത് മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.
സോളോമെന്സ് സീല്‍, ഐവി പ്ലാന്റ്, വൈല്‍ഡ് സ്ട്രോബെറി എന്നിവ അരച്ചു ചേര്‍ത്തുണ്ടാക്കുന്ന ഫേസ് മാസ്ക് മുഖത്തു പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ നല്ലതാണ്. ഇവ ഉണക്കിപ്പൊടിച്ചു ഫേസ് പായ്ക്കുണ്ടാക്കിയും മുഖത്തു പുരട്ടാം.



Click it and Unblock the Notifications
