Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സൗന്ദര്യം കൂട്ടും ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
ചര്‍മസൗന്ദര്യത്തിന് ഏതെല്ലാം വിധത്തിലാണ് ഗ്രീന്‍ ടീ ഉപകാരപ്പെടുകയെന്നു കണ്ടുപിടിയ്ക്കേണ്ടേ,

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനുള്ള നല്ലൊന്നാന്തരം വഴിയാണ് ഗ്രീന്‍ ടീ. പുതിയ ചര്‍മകോശങ്ങളുണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ഇത് സഹായിക്കും. ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറാനും ഇത് നല്ലതാണ്.
മുഖക്കുരു മാറാനും വരുന്നതു തടയാനും ഗ്രീന്‍ ടീയിലെ ആന്റ്ഓക്സിഡന്റുകള്‍ സഹായിക്കും.
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിലേല്‍പ്പിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും ഇത് ഗ്രീന്‍ ടീ നല്ലതാണ്. സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ഇത് ചര്‍മത്തെ സംരക്ഷിയ്ക്കും.
ചര്‍മത്തിനടിയിലെ അഴുക്കും കൊഴുപ്പുമെല്ലാം നീക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. ഇത് ചര്‍മത്തിളക്കം കൂട്ടാന്‍ സഹായിക്കും.
സൂര്യപ്രകാശം ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉണ്ടാകാന്‍ നല്ലതാണ്. എ്ന്നാല്‍ അമിതമായ സൂര്യപ്രകാശം സ്കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ടാക്കും. ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ സ്കിന്‍ ക്യാന്‍സര്‍ തടയാനും സഹായിക്കും.
ശരീരഭംഗിയ്ക്ക് തടി കുറഞ്ഞിരിക്കേണ്ടതും അത്യാവശ്യം തന്നെ. ഗ്രീന്‍ ടീ ഇതിനുള്ള നല്ലൊരു മാര്‍ഗമാണ്. ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഇതിലെ ആന്റിഓക്സിഡന്റുകള്‍ സഹായിക്കും.
മുടി കൊഴിയുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഗ്രീന്‍ ടീ. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. ഇത തലയില്‍ തേയ്ക്കുന്നത് അകാലനര പോലുള്ള പ്രശ്നങ്ങളും ഒഴിവാക്കും.



Click it and Unblock the Notifications
