Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ
ബ്യൂട്ടി പാര്‍ലറുകള്‍ മുക്കിനു മുക്കിനു തുറക്കുന്നുണ്ടെങ്കിലും ഇതിലൂടെ സൗന്ദര്യം പൂര്‍ണമായും ലഭിക്കുമെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട. മാത്രമല്ല, ബ്യൂട്ടിപാര്‍ലറുകളില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കളെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
എന്തൊക്കെ പറഞ്ഞാലും പാരമ്പര്യമായി കൈമാറി വന്ന സൗന്ദര്യക്കൂട്ടുകള്‍ ചര്‍മത്തിന് ദോഷം വരുത്തില്ലെന്ന കാര്യം തീര്‍ച്ച തന്നെ. മാത്രമല്ല, ആധുനിക വഴികളേക്കാള്‍ ഇവ ഇരട്ടി പ്രയോജനം ചെയ്യുമെന്ന കാര്യവും തീര്‍ച്ചയാണ്.
സൗന്ദര്യം കൂട്ടാനുള്ള ചില മുത്തശ്ശി വഴികളെക്കുറിച്ച് നിങ്ങള്‍ക്കറിയണോ,

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
കണ്ണിനടിയിലെ കറുപ്പു മാറ്റുവാന്‍ ഒരു കഷ്ണം കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചു വച്ചാല്‍ മതിയാകും. ഇത് തണുപ്പിച്ചതാണെങ്കില്‍ കൂടുതല്‍ നല്ലത്.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
ദിവസവും മൂന്നു നാലു തവണയെങ്കിലും മുഖം കഴുകുക. ഇത് മുഖം വൃത്തിയാകാനും മുഖത്തിന് തിളക്കം ലഭിക്കാനും ഇടയാകും.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
മുഖത്ത് ആഴ്ചയിലൊരിക്കല്‍ ആവി പിടിക്കുന്നതും നല്ലതു തന്നെ. ഇത് ചര്‍മസുഷിരങ്ങള്‍ തുറക്കാനും മുഖം വൃത്തിയാകാനും സഹായിക്കും.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
മുഖത്തു ഫേസ്പായ്ക്കിടാന് കൃത്രിമ ഫേസ് പായ്ക്കുകള്‍ വാങ്ങണമെന്നില്ല. പപ്പായ, ചെറുനാരങ്ങ, എന്തിന് മാങ്ങ പോലും മുഖത്തിടാം.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
മുടി വളരാനുള്ള ഏറ്റവും നല്ല വഴി അല്പം വെളിച്ചെണ്ണയോ മുടിയില്‍ തേയ്ക്കാനുള്ള ഏതെങ്കിലും എണ്ണയോ ചൂടാക്കി തലയോടില്‍ പുരട്ടി മസാജ് ചെയ്യുകയെന്നതാണ്.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
കണ്ടീഷണറുകള്‍ പണം കൊടുത്തു വാങ്ങേണ്ട. മുട്ട, തൈര് തുടങ്ങിവയെല്ലാം നല്ലൊന്നാന്തരം പ്രകൃതിദത്ത കണ്ടീഷണറുകളാണ്. വിനെഗറും കറ്റാര്‍ വാഴയുമെല്ലാം നല്ലൊന്നാന്തരം കണ്ടീഷണറുകള്‍ തന്നെ.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
ചെറുനാരങ്ങാനീര് ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ നല്ലതാണ്. മുടിയിലെ താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും മുടിയ്ക്കു തിളക്കം ലഭിക്കാനും ഇത് നല്ലൊന്നാന്തരം വഴിയാണ്. അധികം തേയ്ക്കരുതെന്നു മാത്രം. നല്ലൊരു ബ്ലീച്ചിംഗ് ഏജന്റായതു കൊണ്ട് ഇത് മുഖത്തും തേയ്ക്കാം.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
തലയില്‍ മാത്രം പോരാ, ദേഹത്തും എണ്ണ പുരട്ടേണ്ടത് അത്യാവശ്യം. ഇത് വെളിച്ചെണ്ണയോ എള്ളെണ്ണയോ ബദാം, ഒലീവ് എണ്ണകളോ ആവാം.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
കൈകാലുകളിലെ രോമം നീക്കാന്‍ വാക്സിംഗ് പോലെ വേദനിപ്പിക്കുന്ന മാര്‍ഗങ്ങള്‍ വേണമെന്നില്ല. ദിവസവും കടുകെണ്ണ പുരട്ടി നോക്കൂ. ഗുണമുണ്ടാകും.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
വരണ്ട ചുണ്ടുകള്‍ സൗന്ദര്യത്തിന് കോട്ടം വരുത്തും. നെയ്യ് നല്ലൊന്നാന്തരം ലിപ് ബാമിന്റെ ഗുണം ചെയ്യും.

മുത്തശ്ശിയുടെ സൗന്ദര്യക്കൂട്ടുകള്‍ അറിയേണ്ടേ?
മഞ്ഞളാണ് നല്ല ചര്‍മത്തിനും നിറത്തിനുമുള്ള മറ്റൊരു വഴി. ശുദ്ധമായ മഞ്ഞള്‍പ്പൊടിയോ പച്ച, കസ്തൂരി മഞ്ഞളുകളോ ഉപയോഗിക്കണമെന്നു മാത്രം.



Click it and Unblock the Notifications
