Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സൗന്ദര്യം കാക്കും ഗ്ലിസറിന്‍
ചര്‍മസംരക്ഷണത്തിന് പല സാധനങ്ങളും വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ക്രീമുകളും ലോഷനുകളുമെല്ലാം ഉള്‍പ്പെടും. ഇവ പൊതുവെ വിലയേറിയവയുമാണ്.
എന്നാല്‍ അധികം വിലയില്ലാത്ത, കാര്യമായ രാസവസ്തുക്കള്‍ കലരാത്ത ഉല്പന്നങ്ങളും ചര്‍മസംരക്ഷണത്തിന് ലഭിയ്ക്കും. ഇത്തരത്തില്‍ ഒന്നാണ് ഗ്ലിസറിന്‍.
ഗ്ലിസറിന്‍ ചര്‍മത്തിനു പറ്റിയ നല്ലൊരു ടോണറായി ഉപയോഗിക്കാം. ഗ്ലിസറിനും പനിനീരും കൂട്ടിക്കലര്‍ത്തി പുരട്ടുന്നത് നല്ലൊരു ടോണറിന്റെ ഗുണം നല്‍കും.

വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്കാന് പറ്റിയ നല്ലൊന്നാന്തരം വസ്തുവാണിത്. എന്നാല്‍ ചര്‍മത്തില്‍ എണ്ണമയം ്അവശേഷിപ്പിക്കുകയുമില്ല.
ഗ്ലിസറിനും തേനും ചേര്‍ത്ത് പുരട്ടുന്നത് ചര്‍മം അയയാതിരിക്കാന്‍ സഹായിക്കും. ചര്‍മത്തിന് പ്രായക്കുടൂതല് തോന്നുന്നതും ഒഴിവാക്കാന്‍ ഇത് നല്ലതാണ്.
ചര്‍മകോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഗ്ലിസറിന്‍ നല്ലതു തന്നെയാണ്. പുതിയ കോശങ്ങളുണ്ടാകാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.
എണ്ണമയമുള്ള ചര്‍മവും ഒപ്പം വിയര്‍പ്പും കൂടിയാകുമ്പോള്‍ ചര്മപ്രശ്നങ്ങളേറും. ഇതിനൊരു പരിഹാരമാണ് തേനും ഗ്ലിസറിനും പനിനീരും ചേര്‍്ത്ത് പുരട്ടുന്നത്.
മുഖക്കുരുവിനും മൃതചര്‍മകോശങ്ങള്‍ അകറ്റുന്നതിനും ഗ്ലിസറിന്‍ നല്ലതാണ്.
ഗ്ലിസറിനില്‍ മുട്ടവെള്ളയും തേനും ചേര്‍ത്ത് നല്ലൊരു ഫേസ് പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിക്കുന്നതിനും മൃതചര്‍മകോശങ്ങള്‍ അകറ്റുന്നതിനും ചര്‍മത്തിന് തിളക്കം നല്കുന്നതിനു സഹായിക്കും.
ഗ്ലിസറിനും മുള്‍ത്താണി മിട്ടിയും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കം നല്കാന് സഹായിക്കും.
വരണ്ട കൈകാലുകളിലും ഗ്ലിസറിന്‍ പുരട്ടുന്നത് മൊരി പോലുള്ള പ്രശ്നങ്ങള്‍ അകലാനും ചര്‍മം നല്ലതാകാനും സഹായിക്കും.



Click it and Unblock the Notifications
