Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
പഴങ്ങള്‍ മിക്കവാറും ഭക്ഷണമായാണ് ഉപയോഗിക്കാറ്. എന്നാല്‍ ഇപ്പോള്‍ സൗന്ദര്യസംരക്ഷണത്തിനും പഴവര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മിക്കവാറും ഫേഷ്യലിനായാണ് പഴങ്ങള്‍ ഉപയോഗിക്കാറ്.
ഫേഷ്യലിന് ഉപയോഗിക്കാവുന്ന ഇത്തരം ചില പഴവര്‍ഗങ്ങളെക്കുറിച്ചും ഇവയുടെ ഗുണങ്ങളെക്കുറിച്ചും അറിയൂ.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
പഴം ഫേഷ്യലിന് ഏറ്റവും നല്ല ഒരു ഫലവര്‍ഗമാണ്. കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് സഹായിക്കും. ഒരു പഴം ഉടച്ച് ഇതില്‍ തൈര്, തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു തേയ്ക്കാം.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
മാങ്ങയുടെ ഫേഷ്യലിന് നല്ലതാണ്. മാങ്ങ പാലുമായി ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് ചര്‍മത്തിന് പ്രായക്കുറവു തോന്നിക്കാനും മുഖത്തെ കറുത്ത പാടുകളും കുത്തുകളും അകറ്റാനും സഹായിക്കും.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
സ്ട്രോബെറിയും മുഖത്തു ഫേഷ്യല്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ്. സ്ട്രോബെറി ഉടച്ച് തൈരിനൊപ്പം ചേര്‍ത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖത്തിനു തിളക്കം നല്കാന് മാത്രമല്ല, മുഖം വൃത്തിയാകാനും സഹായിക്കും.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
മുഖക്കുരുവും പാടുകളുമുള്ള ചര്‍മത്തിന് ആപ്പിള്‍ ഉടച്ച് തേനില്‍ ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് നല്ലതാണ്.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോയും ഫേഷ്യലിനു ചേര്‍ന്ന ഒന്നു തന്നെ. അവോക്കാഡോ ഉടച്ച് ഇതിനൊപ്പം മുട്ട, തേന്‍, തൈര് എന്നിവയില്‍ ഏതെങ്കിലും ചേര്‍ത്ത് മുഖത്തു പുരട്ടാം.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് മുഖത്തു തേയ്ക്കുന്നത് ചര്മത്തിന്രെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതിന്റെ നീര് മുഖത്തു പുരട്ടുന്നതും നല്ലതാണ്.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
ചെറുനാരങ്ങയും ചര്‍മസൗന്ദര്യത്തിന് നല്ലതാണ്. ചെറുനാരങ്ങ മുറിച്ച് മുഖത്തുരസുന്നത് നല്ലതാണ്. ചെറുനാരങ്ങാനീരില് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
പപ്പായയും ഫേഷ്യലിനു ചേര്‍ന്ന ഒന്നു തന്നെ. പപ്പായ ഉടച്ച് മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം.

ഫേഷ്യല്‍ ചെയ്യാം, പഴങ്ങള്‍ കൊണ്ട്
പീച്ചും ഫേഷ്യലിന് ഉപയോഗിക്കാം. പീച്ച് ഉടച്ച് മുഖത്തു പുരട്ടുക. ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ.



Click it and Unblock the Notifications
