Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പാടുകള്‍ നീക്കാന്‍ പഴസത്ത്
ശരീരത്തിലുണ്ടാകുന്ന പാടുകള്‍ സൗന്ദര്യം കെടുത്തുന്ന പ്രധാന ഘടകമാണ്. അപകടങ്ങള്‍ മൂലമോ, മുറിവ് മൂലമോ ഒക്കെ ഇങ്ങനെ പാടുകള്‍ വരാം. മുറിവുകളോ, മുഖക്കുരുവോ, പരുക്കുകളോ, അണുബാധയോ മൂലം ചര്‍മ്മത്തിന് തകരാറുണ്ടാവുന്നതാണ് പാടുകളായി മാറുന്നത്. ഇവിടെ രൂപപ്പെടുന്ന പുതിയ ചര്‍മ്മം പ്രോട്ടീന്‍ ഘടനയില്‍ വ്യത്യസ്ഥവും പരുക്കനുമായിരിക്കും.
ചര്‍മ്മത്തിലെ പാടുകള്‍ കാലക്രമേണ മങ്ങിപ്പോകാറാണ് പതിവ്. എന്നാല്‍ ഇവ മാറുന്നില്ല എന്ന് തോന്നുന്നുവെങ്കില്‍ ചികിത്സകള്‍ പരീക്ഷിക്കാം. പാടുകള്‍ നീക്കാനായി പല തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ താല്കാലിക ഫലം മാത്രമേ നല്‍കാറുള്ളൂവെന്ന് മാത്രമല്ല ദോഷഫലങ്ങളുമുണ്ടാക്കും. അതിനാല്‍ ഇവയേക്കാള്‍ ഫലപ്രദമാവുക പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളാവും.
പച്ചമരുന്നുകളും, പച്ചക്കറികളും, പഴങ്ങളും പാടുകള്‍ നീക്കാനായി ഉപയോഗപ്പെടുത്താനാവും. ഇതിന് സഹായിക്കുന്ന ചില പഴ സത്തുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അത്തരം ചിലത് പരിചയപ്പെടാം.

1. തക്കാളി
ചര്‍മ്മത്തിലെ പാടുകള്‍ നീക്കാന്‍ ഏറെ ഫലപ്രദമാണ് തക്കാളി. തക്കാളിയുടെ നീരെടുത്ത് അത് പാടുകളില്‍ തേക്കുക. 10-15 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. ചര്‍മ്മത്തിന് മൃദുലത നല്‍കാനും പാടുകള്‍ നീക്കാനും തക്കാളിക്ക് കഴിവുണ്ട്. തക്കാളി സ്ഥിരമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിലെ പാടുകള്‍ മാറ്റാന്‍ മാത്രമല്ല ഭംഗിയും ആരോഗ്യം നല്‍കാനും തക്കാളി നല്ലതാണ്.

2. നാരങ്ങ
പല ശാരീരിക പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതാണ് നാരങ്ങ. ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കുന്ന ബ്ലീച്ചിംഗ് ഘടകങ്ങള്‍ നാരങ്ങനീരിലുണ്ട്. നാരങ്ങ നീര് നേരിട്ട് ഉപയോഗിക്കുകയോ, ഫേസ്പാക്കിലോ ഫേസ് മാസ്ക്കിലോ ചേര്‍ത്തോ ഉപയോഗിക്കാം. ആസിഡ് സ്വഭാവമുള്ള നാരങ്ങനീര് ഉള്ളം കൈയ്യില്‍ ഉപയോഗിച്ച് നോക്കിയ ശേഷം വേണം പാടുകളില്‍ പുരട്ടാന്‍.

3. ഓറഞ്ച്
ചര്‍മ്മത്തിന് ഗുണകരമായ പോഷകങ്ങള്‍ ഓറഞ്ചിലടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസ് പാടുകളില്‍ തേക്കുന്നത് അവ മാറാനും ചര്‍മ്മകാന്തി വീണ്ടെടുക്കാനും സഹായിക്കും. ഓറഞ്ച് നീര് ചര്‍മ്മത്തില്‍ തേച്ച് 10-15 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

4. സ്ട്രോബെറി
പാടുകള്‍ക്ക് ചുറ്റുമുള്ള കട്ടികൂടിയ ഭാഗത്ത് സ്ട്രോബെറി ജ്യൂസ് തേക്കാം. എന്നാല്‍ മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് ഇതിന് ഫലം കുറവായിരിക്കും. ചര്‍മ്മത്തിലെ പാടുകള്‍ മങ്ങാനും ശോഭയും മൃദുത്വവും ലഭിക്കാനും സ്ട്രോബെറി ജ്യൂസ് സഹായിക്കും.

5. തണ്ണിമത്തങ്ങ
വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ മാത്രമല്ല ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്കും മികച്ച ഫലം നല്‍കുന്നതാണ് തണ്ണിമത്തങ്ങ. ധാരാളം വെള്ളം അടങ്ങിയിരിക്കുന്ന തണ്ണിമത്തങ്ങയുടെ നീര് ചര്‍മ്മത്തില്‍ തേച്ച് ഏതാനും മിനുട്ട്കഴിഞ്ഞ് കഴുകി വൃത്തിയാക്കാം. ചര്‍മ്മത്തിലെ പാടുകള്‍ മങ്ങാനും നീക്കം ചെയ്യാനും തണ്ണിമത്തങ്ങ സഹായിക്കും.
ചര്‍മ്മത്തിലെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഏതാനും ഫലങ്ങളാണിവിടെ പ്രതിപാദിച്ചത്. ഇഞ്ചി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ നീരും ഇക്കാര്യത്തിന് ഫലപ്രദമാണ്. ചര്‍മ്മത്തിലെ നിറഭേദങ്ങളും പാടുകളും നിങ്ങള്‍ക്ക് പലപ്പോഴും അപമാനകരമായി തോന്നാം. അല്പം സഹിഷ്ണുതയും അര്‍പ്പണബുദ്ധിയും കാണിച്ചാല്‍ പ്രകൃതിദത്തമായ രീതിയില്‍ തന്നെ അവ നീക്കം ചെയ്യാനാവും.



Click it and Unblock the Notifications
