Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രായത്തെ തടയുന്ന ഭക്ഷണങ്ങള്
വലിയ പ്രത്യേകതകളുള്ളതൊന്നുമല്ലാത്ത സാധാരണയായി ലഭിക്കുന്ന ചില ഭക്ഷണങ്ങള് നിങ്ങളെ ഊര്ജസ്വലതയോടെയും, ചുറുചുറുക്കോടെയുമിരിക്കാന് സഹായിക്കും. ഇക്കാര്യത്തില് ഗവേഷകര് കാലങ്ങളായി ഭക്ഷ്യവസ്തുക്കളിലെ രാസഘടകങ്ങള് എങ്ങനെ ആരോഗ്യം നേടാന് സഹായിക്കുന്നു എന്ന് പഠനം നടത്തിവരുന്നു.
ആന്റി ഓക്സിഡന്റുകളും, സസ്യമൂലകങ്ങളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള് വഷളാകാനിടയുള്ള രോഗങ്ങളെ തടയാന് സഹായിക്കുന്നവയാണ്. മിക്ക സസ്യമൂലകങ്ങളും എങ്ങനെ പ്രവര്ത്തിക്കുന്നു എന്നത് അവ്യക്തമാണെങ്കിലും അവയുടെ ഗുണങ്ങള് പ്രത്യക്ഷത്തില് തന്നെ അറിയാനാവും. പ്രായത്തിന്റെ മാറ്റങ്ങളെ ഒരു പരിധി വരെ തടയാന് സഹായിക്കുന്ന ചില ആഹാരപദാര്ത്ഥങ്ങളെയാണ് ഇവിടെ പരാമര്ശിക്കുന്നത്.

ആപ്പിള്
ആപ്പിള്, മുന്തിരി, ചെറി, സ്ട്രോബെറി - ഈ പഴവര്ഗ്ഗങ്ങള് കാന്സറിന് ഇടയാക്കുന്ന ഒരു എന്സൈമിനെതിരെ പ്രവര്ത്തിക്കാന് കരുത്തുള്ളതാണ്. ആപ്പിളിലടങ്ങിയിരിക്കുന്ന ലയിക്കുന്ന നാര് രക്തസമ്മര്ദ്ധം കുറയ്ക്കാന് സഹായിക്കുന്നതാണ്.

കാബേജിനങ്ങള്
കാബേജ് വര്ഗ്ഗത്തില് പെട്ട പച്ചക്കറികള്ക്ക് രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. കാബേജ്, കോളിഫ്ലവര്, ബ്രൊക്കോളി, ബ്രസല്സ് സ്പ്രൗട്ട് തുടങ്ങിയവ ഇവയില് പെടും. ഇവയിലടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്, ഇന്ഡോള്സ്ഗ്ലൂക്കോയിനോലേറ്റ്സ്, ഐസോതിയോസിനേറ്റ്സ് എന്നിവ ചിലയിനം കാന്സറുകളെ തടയാന് കഴിവുള്ളവയാണ്.

മുളക്, കുരുമുളക്
മുളക് വയറ് കേടാക്കും എന്നൊരു ചിന്ത പലര്ക്കുമുണ്ട്. എന്നാല് ഈ രംഗത്ത് പഠനം നടത്തുന്നവരുടെ അഭിപ്രായപ്രകാരം മുളക് വയറ്റില് ചെറിയ എരിച്ചിലുണ്ടാക്കുമെങ്കിലും വയറിലെ പ്രതിരോധം ശക്തിപ്പെടുത്താന് സഹായിക്കും. ഇവ ആല്ക്കഹോളും, മറ്റ് വസ്തുക്കളുമുണ്ടാക്കുന്ന പ്രശ്നങ്ങളെ തടയുകയും, കോശങ്ങള് നശിക്കുന്നതും തടയുകയും ചെയ്യും. അതിന് പുറമേ മുളകില് വിറ്റാമിന് സിയും, ആന്റി ഓക്സിഡന്റ്സും ധാരാളമായി അടങ്ങിയിട്ടുമുണ്ട്. കാപ്സെയ്സിന് എന്ന മുളകിലെ എരിവുണ്ടാക്കുന്ന ഘടകം വയറിലെ സ്വതന്ത്ര മൂലകങ്ങളെ നിര്വീര്യമാക്കാന് സഹായിക്കും.

നാരങ്ങ വര്ഗ്ഗങ്ങള്
ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ തുടങ്ങിയവയിലടങ്ങിയിരിക്കുന്ന വിറ്റാമിന് സി, ബയോ ഫ്ലേവനോയ്ഡ്സ്, ലിമോണീന് എന്നീ ഘടകങ്ങള് കാന്സറിന് ഇടയാക്കുന്ന കാര്സിനോജെന് എന്ന ഘടകത്തെ തടയാന് കരുത്തുള്ളതാണ്. കാന്സറിനെ പ്രതിരോധിക്കാന് കോശങ്ങളെ ശക്തിപ്പെടുത്താനും ഇവയ്ക്ക് സാധിക്കും.

വെളുത്തുള്ളി, ഉള്ളിയിനങ്ങള്
വെളുത്തുള്ളിയിലെ അലിസിന് എന്ന ഘടകം രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്.ഡി.എലും, ട്രൈ ഗ്ലിസറൈഡ്സും കുറയ്ക്കുകയും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആന്റിബയോട്ടിക് ഘടകങ്ങള് ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു. വെളുത്തുള്ളി, ഉള്ളിച്ചെടി, ചുവന്നുള്ളി എന്നിവയില് അലിയം എന്ന മൂലകം അടങ്ങിയിട്ടുണ്ട്. ഇത് കരള്, ഹൃദയ രോഗങ്ങള്ക്കെതിരെ പ്രവര്ത്തിക്കും.

ഗ്രീന് ടീ
കാന്സറിനെതിരെ പൊരുതാന് കഴിവുള്ളതാണ് ഗ്രീന് ടീ. ഇതിലെ പോളിഫെനോല്സ് എന്ന ആന്റി ഓക്സിഡന്റാണ് രോഗപ്രതിരോധ ശേഷി നല്കുന്നത്. കരള്, ഹൃദയരോഗങ്ങള്ക്കും മികച്ച ഫലം നല്കുന്നതാണ് ഗ്രീന് ടീ.

ഇലവര്ഗ്ഗങ്ങള്
ചീര, മല്ലി, മുള്ളഞ്ചീര, പച്ചടിച്ചീര, അയമോദകച്ചെടി, സെലെറി തുടങ്ങിയവ ബീറ്റ കരോട്ടിന് ധാരാളമായി അടങ്ങിയതാണ്. ഇവയില് ചിലതില് കാല്സ്യം, ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന് സി, മറ്റ് പോഷകങ്ങള് എന്നിവ അടങ്ങിയിട്ടുണ്ട്. ചീരയിലെ ഗ്ലൂട്ടാത്തിയോണ് എന്ന ഘടകം കാന്സറിനെ പ്രതിരോധിക്കുന്നതാണ്.

ഓട്ട്സ്
ഹൃദയാരോഗ്യത്തിന് ഏറ്റവും അനുയോജ്യമായതാണ് ഓട്ട്സ്. അര കപ്പ് ഓട്ട്സ് കഴിക്കുന്നത് കൊളസ്ട്രോള് കുറയ്ക്കുകയും, രക്തസമ്മര്ദ്ധം കുഴപ്പമില്ലാതെ നിലനിര്ത്തുകയും ചെയ്യും.

കൊഴുപ്പടങ്ങിയ മത്സ്യങ്ങള്
അയല, കോര, ചൂര, മത്തി, പുഴമീന് തുടങ്ങിയവയില് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിക്കുന്നത് തടയാനും, ഹൃദയാഘാതത്തെ ചെറുക്കാനും സഹായിക്കും. കാന്സര്, പ്രമേഹം, സന്ധിവാതം, സോറിയാസിസ്, കുടല്വീക്കം എന്നിവക്കെതിരെ പ്രവര്ത്തിക്കാന് ഒമേഗ 3 ക്ക് കഴിവുണ്ട്.

ഒലിവ് ഓയില്, കടുകെണ്ണ
അമിതമായ കൊഴുപ്പ് ഒഴിവാക്കി സാച്ചുറേറ്റ്ഡ് ഓയിലുകള് അല്ലെങ്കില് മോണോ സാച്ചുറേറ്റഡ് ഓയിലുകള് (എം.യു.എഫ്.എ) ഉപയോഗിക്കുക. ഒലിവ് ഓയില്, കടുകെണ്ണ എന്നിവ ഉത്തമമാണ്.

പപ്പായ, കാരറ്റ്
മത്തങ്ങ, മാങ്ങ, ബദാംപഴം, ഉരുളക്കിഴങ്ങ്, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളും, മഞ്ഞനിറമുള്ളതും, നാരങ്ങ വര്ഗ്ഗത്തില് പെട്ടതുമായ പഴവര്ഗ്ഗങ്ങളും, ബീറ്റ കരോട്ടിന്, വിറ്റാമിന് സി എന്നിവ ധാരാളമായി അടങ്ങിയവയാണ്. പപ്പായയില് ദഹനത്തിന് സഹായിക്കുന്ന എന്സൈമുകള് അടങ്ങിയിട്ടുണ്ട്.

സോയ ഉത്പന്നങ്ങള്
സോയ പരിപ്പ്, പൊടി, പാല്., ടോഫു തുടങ്ങിയവ കൊഴുപ്പ് കുറഞ്ഞവയും കാല്സ്യം ധാരാളമായി അടങ്ങിയവയുമാണ്. സോയയിലെ ജെനെസ്റ്റീന് എന്ന ഘടകം കാന്സറിനെതിരെ പ്രവര്ത്തിക്കും.

തക്കാളി
കാന്സറിനെ പ്രതിരോധിക്കാന് കഴിവുള്ള ലൈസോപീന് എന്ന ഘടകം തക്കാളിയിലുണ്ട്. തക്കാളിയിലെ കൂമറിക് ആസിഡ്, ക്ലോറോജെനിക് ആസിഡ് എന്നിവ കാര്സിനോജെനുകളെ തുരത്താന് കഴിവുള്ളതാണ്.

തൈര്
ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയ അടങ്ങിയതാണ് തൈര് എന്നാണ് പഠനങ്ങള് കാണിക്കുന്നത്. കാല്സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന തൈര് കഴിക്കുന്നത് വഴി ഭാവിയിലുണ്ടാകാവുന്ന അസ്ഥിക്ഷതം ഒഴിവാക്കാം.തൈര് - ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയ അടങ്ങിയതാണ് തൈര് എന്നാണ് പഠനങ്ങള് കാണിക്കുന്നത്. കാല്സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന തൈര് കഴിക്കുന്നത് വഴി ഭാവിയിലുണ്ടാകാവുന്ന അസ്ഥിക്ഷതം ഒഴിവാക്കാം.



Click it and Unblock the Notifications
