Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
രമ്യ, ഭാവന, കാവ്യ സൗന്ദര്യരഹസ്യങ്ങള്‍!!
താരസുന്ദരിമാരില്‍ ചിലര്‍ക്കെങ്കിലും സൗന്ദര്യം ജന്മനാ ലഭിച്ചവരാണെന്നു പറയാം. എങ്കിലും സൗന്ദര്യവും ശരീരഭംഗിയും നില നിര്‍ത്തിക്കൊണ്ടു പോകാന്‍ ഇവര്‍ ശ്രദ്ധിക്കാറുമുണ്ട്.
മലയാള സിനിമയിലെ മൂന്നു യുവതാരങ്ങളായ രമ്യ നമ്പീശന്, കാവ്യ മാധവന്, ഭാവന എന്നിവരുടെ സൗന്ദര്യരഹസ്യം അറിയണമെന്നുണ്ടോ,

രമ്യ
മലയാള സിനിമാ ലോകത്തില്‍ അദ്ഭുതം നിറച്ച നടിയാണ് രമ്യ നമ്പീശനെന്നു പറയാം. തികച്ചും നാടനായി എത്തിയ ഈ താരം മേയ്ക്കോവറിലൂടെ അങ്ങേയറ്റം വ്യത്യസ്തയായി മാറി.
അല്പം തടിച്ച പ്രകൃതമായിരുന്നു രമ്യയുടേത്. എന്നാല്‍ ഇത് പിന്നീട് കഠിന പരിശ്രമത്തിലൂടെ തന്നെ രമ്യ മാറ്റിയെടുക്കുകയും ചെയ്തു.
തന്റെ സൗന്ദര്യ രഹസ്യങ്ങളെക്കുറിച്ച് രമ്യ വെളിപ്പെടുത്തുന്നു.

സ്ഥിരം ബ്യൂട്ടി പാര്‍ലറില്‍ പോകുന്ന ശീലം തനിയ്ക്കുണ്ടെന്ന് രമ്യ വെളിപ്പെടുത്തുന്നു. കൃത്യമായ സൗന്ദര്യസംരക്ഷണം സൗന്ദര്യം കാക്കാന്‍ പ്രധാനമാണെന്നു രമ്യ കരുതുന്നു.

സന്തോഷമായിരിക്കുക, പൊസറ്റീവായി ചിന്തിക്കുക, മനസു ശുദ്ധമായിരിക്കുക തുടങ്ങിയവയാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്ന് ഈ നടി കരുതുന്നു.

സാരിയാണ് രമ്യയുടെ ഇഷ്ടവേഷം. അതുപോലെ സല്‍വാറും ധരിക്കുവാന്‍ ഇഷ്ടം തന്നെ.

എപ്പോഴും സാധാരണ വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ യാത്രകളില്‍ ജീന്‍സും ടോപ്പുമാണ് പ്രിയവേഷമെന്നും പറയുന്നു.

രമ്യയുടെ ആദ്യകാല ചിത്രം കാണൂ, മേയ്ക്കോവര് ചെയ്യാത്ത കാലത്തെടുത്ത ചിത്രം

മേയ്ക്കോവര് ചെയ്ത പുതിയ രൂപത്തിലേക്കു മാറിയ രമ്യ

മംമ്ത മോഹന്‍ദാസ്
ശരീരഭംഗിയുടെ കാര്യത്തില്‍ മുന്നിട്ടു നില്ക്കുന്ന മലയാള നടിമാരില്‍ പ്രധാനിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സറിനോട് മല്ലിട്ടു ജയിച്ച ഇവരുടെ ധൈര്യം എടുത്തു പറയേണ്ടതുമുണ്ട്.

മേയ്ക്കപ്പിന്റെ കാര്യത്തിലും മംമ്ത ശ്രദ്ധേയയാണ്. വില കൂടുതലെങ്കിലും ഒറിജിനല്‍ മേയ്ക്കപ്പ് സാധനങ്ങളേ മംമ്ത വാങ്ങാറുള്ളൂ. ഇതില്‍ ലിപ്സ്റ്റിക് മുതല്‍ ഐലൈനര്‍ വരെ പെടും.

കമ്പനി സാധനങ്ങളുടെ പേലില്‍ വ്യാജ ഉല്പന്നങ്ങള് ഇറങ്ങുന്നുണ്ടെന്നും ഇത് ചര്‍മത്തിന് ദോഷം ചെയ്യുമെന്നും മംമ്ത പറയുന്നു.

ആരോഗ്യത്തിന്റെ കാര്യത്തിനും ഇവര്‍ ശ്രദ്ധ പുലര്‍ത്തുന്നു.
വറുത്തതും പൊരിച്ചതും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിയ്ക്കാനാണ് മംമ്തക്കു താല്പര്യം.

താന്‍ സാലഡ് ഡയറ്റിന്റെ ആളാണെന്നും മംമ്ത പറയുന്നു. എണ്ണ മാത്രമല്ലാ, കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണങ്ങളും മംമ്ത ഒഴിവാക്കുന്നവയില്‍ പെടുന്നു.

ഭാവന
അന്യഭാഷാ ചിത്രങ്ങളഇലും വെന്നിക്കൊടി പാറിക്കുന്ന ഭാവനയുടെ സൗന്ദര്യത്തിനു പുറകില്‍ ചിട്ടയായ വ്യായാമ ഭക്ഷണനിയന്ത്രണങ്ങളുണ്ട്.

ദിവസവും ഒന്നര മണിക്കൂറോളം ഭാവന വ്യായാമം ചെയ്യാറുണ്ട്. ഇത് ശരീരഭംഗിയും ആകൃതിയും നില നിര്‍ത്താന്‍ സഹായിക്കാറുണ്ടെന്നും ഭാവന പറയുന്നു.

പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം ഭാവന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. തടി കൂടാതെ തന്നെ ആരോഗ്യവും ചര്‍മത്തിന് തിളക്കവും നല്കാന് ഈ ശീലം സഹായിക്കും.

ശരീരസൗന്ദര്യം കാത്തുസൂക്ഷിയ്ക്കുവാന്‍ ജിമ്മില്‍ പോകുന്ന ശീലം ഇവര്‍ക്കുണ്ട്. ഷൂട്ടിംഗ് നടക്കുന്ന സമയമെങ്കില്‍ ജിമ്മുള്ള ഹോട്ടലുകളാണ് ഇവര്‍ തെരഞ്ഞെടുക്കാറും. ജിമ്മില്ലെങ്കില് മുറിയിലുള്ള വ്യായാമങ്ങള്‍ ഇവര്‍ ചെയ്യും.

ഭക്ഷണകാര്യത്തിലും ഭാവന പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. വറുത്ത ഭക്ഷണങ്ങള്‍ കഴിവതും ഈ താരം ഒഴിവാക്കുന്നു.

ടെന്ഷനില്ലതാതിരിക്കുകയാണ് സൗന്ദര്യത്തിനു വേണ്ട പ്രദാന ഗുണമെന്നും ഈ നടി കരുതുന്നു. മനസിന്റെ സന്തോഷം ശരീരത്തിനും യൗവനവും സന്തോഷവും നല്‍കും. ഇതിനായി യോഗയും ഈ നടി പരിശീലിക്കാറുണ്ട്.

കാവ്യ മാധവന്
വിവാഹശേഷം തിരശീലയിലേക്കു തിരിച്ചെത്തുന്നതിനു മുന്‍പ് മലയാളികളുടെ പ്രിയനടിയായ കാവ്യ മാധവന് കഠിനമായ ഡയറ്റ് സ്വീകരിച്ചിരുന്നു.

വിവാഹപ്രശ്നങ്ങളെത്തുര്ന്നുണ്ടായ സ്ട്രെസിനെ തുടര്‍ന്ന അമിതമായി തടിച്ച ഇവര്‍ പഴയതിലും സുന്ദരിയായാണ് തിരശീലയിലേക്കു തിരിച്ചെത്തിയത്.

ഇതിന്റ ഭാഗമായി പ്രിയപ്പെട്ട ചിക്കന്‍ ഉപേക്ഷിച്ചാണ് കാവ്യ ഡയറ്റിലെ കണിശത പാലിച്ചത്. മാത്രമല്ലാ, ജിമ്മില്‍ പോകുക, നൃത്ത പഠനം വീണ്ടു തുടങ്ങുക എന്നിവയും ശരീര സംരക്ഷണത്തിന്റെ ഭാഗമായി കാവ്യ തുടങ്ങി.



Click it and Unblock the Notifications