Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വാക്സിംഗ് ചെയ്യുമ്പോള്‍....
അനാവശ്യരോമങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു താല്കാലിക രീതിയാണ് വാക്സിങ്ങ്. ഇത് ഒരു പുതിയ കണ്ടുപിടുത്തമല്ല. പുരാതന കാലത്ത് ഈജിപ്തിലെ സ്ത്രീകള്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നു. ഷേവിങ്ങില്‍ നിന്ന് വ്യത്യസ്ഥമായി വാക്സിങ്ങ് നടത്തിയാല്‍ രോമം വീണ്ടും വളരാന്‍ മൂന്ന് മുതല്‍ എട്ട് ആഴ്ചകള്‍ വരെയെടുക്കും. എന്നാല്‍ മറ്റ് മാര്‍ഗ്ഗങ്ങളില്‍ ഇത് സാധ്യമല്ല.
വാക്സിങ്ങ്, ഏത് തരം വാക്സ് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

വാക്സിങ്ങ് രീതി
ഇളം ചൂടുള്ള അല്ലെങ്കില്‍ ചൂടുള്ള വാക്സിങ്ങ് - ഇതാണ് ഏറ്റവും സാധാരണമായ രീതി. പഞ്ചസാര അടങ്ങിയ വാക്സ് രോമം നീക്കല്‍ എളുപ്പമാക്കും. ബ്യൂട്ടി പാര്‍ലറുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഈ രീതി കോള്‍ഡ് വാക്സിങ്ങിനേക്കാള് ഫലപ്രദമാണ്.

കോള്‍ഡ് വാക്സിങ്ങ്
കോള്‍ഡ് വാക്സിങ്ങ് വാക്സ് മെഡിക്കല്‍ സ്റ്റോറുകളിലും, കെമിക്കല്‍ സ്റ്റോറുകളിലും ലഭ്യമാണ്. കൂടുതലാളുകളും വീട്ടില്‍ പ്രയോഗിക്കുന്നത് ഈ രീതിയാണ്.

വാക്സിങ്ങ് രീതികള്‍
രോമം നീക്കേണ്ടുന്ന ഭാഗത്ത്, രോമം വളരുന്നതിന്റെ ദിശയില്‍ മെഴുക് കട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഒരു പേപ്പര്‍ കഷ്ണമോ, തുണിയോ ഇതിന് മേലെ അമര്‍ത്തി രോമവളര്‍ച്ചയുടെ എതിര് ദിശയിലേക്ക് പെട്ടന്ന് വലിക്കുന്നതാണ് വാക്സിങ്ങ്. മെഴുകിനൊപ്പം രോമങ്ങളും ഇങ്ങനെ നീക്കം ചെയ്യപ്പെടും. അതോടെ ചര്‍മ്മം സ്മൂത്താവുകയും ചെയ്യും.

വാക്സിങ്ങ് എങ്ങനെ ചെയ്യാം?
താഴെ പറയുന്ന രീതിയില്‍ കൈ, കാല്, വയര്‍, പാദം എന്നിവിടങ്ങളിലെ രോമം നീക്കം ചെയ്യാനാവും.
ആദ്യം ചര്‍മ്മത്തിന് യോജിച്ച വാക്സ് വാങ്ങിക്കുക. കവറിന് പുറത്തുള്ള ഉപയോഗക്രമം വായിച്ച് മനസിലാക്കുക.
വാക്സ് നിര്‍ദ്ദേശാനുസരണം ചൂടാക്കുക. അധികം ചൂടായാല്‍ ചര്‍മ്മത്തിന് പൊള്ളലേല്ക്കുമെന്നത് ശ്രദ്ധിക്കുക.
വാക്സ് പ്രയോഗിക്കുന്നതിന് മുമ്പ് രോമം നീക്കേണ്ടുന്ന ഭാഗം കഴുകി വൃത്തിയാക്കണം.
ചെറുചുടോടെ വാക്സ് ശരീരത്തില്‍ തേക്കുക. ഇത് രോമ വളര്‍ച്ചയുടെ ദിശയില്‍ വേണം ചെയ്യാന്‍.
ഒരു കോട്ടണ്‍ തുണിയോ, പേപ്പറോ ഇതിന് മേലെ വച്ച് വാക്സ് അല്പം തണുക്കാന്‍ അനുവദിക്കുക.
രോമ വളര്‍ച്ചയുടെ എതിര് ദിശയിലേക്ക് ഈ കോട്ടണ്‍ തുണി, അല്ലെങ്കില്‍ പേപ്പര്‍ വേഗത്തില്‍ വലിക്കുക. ഇത് നേരെയാണ് വലിക്കുന്നതെങ്കില്‍ വേദനയുണ്ടാകും.
ഒരു നനഞ്ഞ തുണി ഇതിന് മേലെ ഇട്ട് അല്പസമയമിരിക്കുക.
ഈ പരിപാടി അനാവശ്യരോമങ്ങള്‍ നീക്കം ചെയ്ത് തീരുന്നത് വരെ തുടരുക.

ക്രീമോ, മോയ്സ്ച്വറൈസറോ
ചെയ്ത് പൂര്ത്തിയാവമ്പോള് ക്രീമോ, മോയ്സ്ച്വറൈസറോ അവിടെ തേക്കുക.

മുഖം
മുഖം വിദഗ്ദരായവരെ കൊണ്ട് ചെയ്യിക്കുന്നതാണ് നല്ലത്. അത് വീട്ടില്‍ ചെയ്താല്‍ ചിലപ്പോള്‍ അപകടമായേക്കും.

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
ഡയബറ്റിസ്, രക്തസമ്മര്‍ദ്ധം കുറവ് പോലുള്ള രോഗങ്ങളുള്ളവര്‍ ഈ രീതി പ്രയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
റെറ്റിന്- എ, റെനോവ, ഡിഫെറിന്, ഐസോട്രെറ്റിനോയിന്‍ തുടങ്ങിയവ ഈ രീതിയിലുള്ള വാക്സിങ്ങിന് ഉപയോഗിക്കരുത്.
അരിമ്പാറ, മുഖക്കുരു, കുരുക്കള്‍, തിണര്‍പ്പ്, സണ്‍ബേണ്‍ തുടങ്ങിയവ ഉള്ള ശരീരഭാഗങ്ങളില്‍ ഈ രീതി പ്രയോഗിക്കരുത്.
വെരിക്കോസ് വെയിന്‍, ചര്‍മ്മം മുറിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിങ്ങ് നടത്തരുത്.

ഗുണങ്ങള്‍
വാക്സിങ്ങ് നടത്തിയാല്‍ മൂന്ന് മുതല്‍ ആറാഴ്ച കൊണ്ടേ വീണ്ടും രോമം വളര്‍ന്ന് വരൂ. പുതിയ രോമങ്ങള്‍ വരുന്നത് മൃദുവുമായിരിക്കും. മറ്റ് മാര്‍ഗ്ഗങ്ങളില്‍ രോമം നീക്കിയാല്‍ ഇത് സാധ്യമല്ല.
ഷേവിങ്ങ് പോലുള്ള മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് മുറിവുകളുണ്ടാകാനുള്ള സാധ്യത വാക്സിങ്ങില്‍ കുറവാണ്.
അനാവശ്യ രോമങ്ങളെ നീക്കുന്നതിനൊപ്പം ചര്‍മ്മത്തെ സ്മൂത്താക്കുന്നു. ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ഈ മാര്‍ഗ്ഗം സഹായകരമാണ്.
കൃത്യമായ ഇടവേളകളില്‍ വാക്സിങ്ങ് നടത്തിയാല്‍ രോമ വളര്‍ച്ച കുറയ്ക്കാം.

വാക്സിങ്ങിന്റെ പോരായ്മകള്‍
രോമം നീക്കുന്നതിന് പ്രയോഗിക്കാവുന്ന ഒരു താല്കാലിക മാര്‍ഗ്ഗം മാത്രമാണിത്.
വാക്സിന് മേലെ വച്ച തുണി വലിക്കുമ്പോള്‍ വേദന അനുഭവപ്പെടും.
ഷേവിങ്ങ് പോലുള്ള മാര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്സിങ്ങിന് ചെലവ് കൂടുതലാണ്.
ചിലപ്പോള്‍ രോമം പോയിടത്ത് അലര്‍ജി കാരണം മുറിവുകളും വേദനയുമുണ്ടാകാം.



Click it and Unblock the Notifications